UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്; ബാറ്റില്‍ ഓഫ് സെക്‌സെസും മാരിയറ്റ് സ്‌ഫോടനവും

Avatar

1976 സെപ്തംബര്‍ 20 
ബാറ്റില്‍ ഓഫ് സെക്‌സെസ് പോരാട്ടം

ടെന്നീസ് ചരിത്രത്തില്‍ ബാറ്റില്‍ ഓഫ് സെക്‌സെസ് എന്നറിയപ്പെടുന്ന മത്സരങ്ങളില്‍ രണ്ടാമത്തെ മത്സരം നടക്കുന്നത് 1976 സെപ്തംബര്‍ 20 നാണ്. വനിതാ താരങ്ങളില്‍ പ്രമുഖയായ ബില്ലി ജീന്‍ കിംഗ്‌സും പ്രമുഖ പുരുഷതാരമായ ബോബി റിഗ്ഗ്‌സും തമ്മിലായിരുന്നു മത്സരം. ലോകം മുഴുവന്‍ ടെലിവിഷനിലൂടെ കണ്ട ആ മത്സരത്തില്‍ 29 കാരിയായ ബില്ലി 55 കാരനായ റിഗ്ഗ്‌സിനെ തോല്‍പ്പിച്ചു.

മുന്‍ ലോക ഒന്നാം നമ്പറുകാരനായ റിഗ്ഗ്‌സ് ടെന്നീസില്‍ പുരുഷമേധാവിത്വം ഉറപ്പിക്കാനായിരുന്നു മത്സരത്തിന് ഇറങ്ങിയത്. എന്നാല്‍ കടുത്ത വെല്ലുവിളിയുമായി കാത്തിരിക്കുകയായിരുന്നു വനിതാ ഒന്നാം നമ്പര്‍താരമായ ബില്ലി. 6-4,6-3,6-3 എന്ന സ്‌കോറിനാണ് ബില്ലി റിഗ്ഗ്‌സിനെ മുട്ടുകുത്തിച്ചത്.

2008 സെപ്തംബര്‍ 20 
മാരിയറ്റ് ഹോട്ടല്‍ സ്‌ഫോടനം

പാക്കിസ്ഥാന്‍ അഭിമുഖീകരിച്ചതില്‍ ഏറ്റവും ദാരുണമായൊരു ദുരന്തമായിരുന്നു 2008 സെപ്തംബറില്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ സ്ഥിതി ചെയ്യുന്ന മാരിയറ്റ് ഹോട്ടലില്‍ നടന്ന ചാവേര്‍ സ്‌ഫോടനം. ഒരു ട്രക്ക് നിറയെ സ്‌ഫോടകവസ്തുക്കളുമായി ചാവേറുകള്‍ ഹോട്ടലിലേക്ക് ഓടിച്ചുകയറുകയായിരുന്നു. സ്‌ഫോടനത്തില്‍ 54 പേരാണ് കൊല്ലപ്പെട്ടത്. 266 പേര്‍ക്ക് പരുക്കേറ്റു.


ഇസ്ലാമബാദിനെ പിടിച്ചുകുലുക്കിയ സ്‌ഫോടനമായിരുന്നു അന്നവിടെ നടന്നത്. ഹോട്ടലിന് നൂറുമീറ്റര്‍ അകലെ മാത്രമായിരുന്നു പ്രധാനമന്ത്രിയുടെ വസതി. പാക്കിസ്ഥാനിലെ ഏറ്റവും പ്രമുഖമായ ഹോട്ടലായിരുന്നു മാരിയറ്റ്. ഈ ചാവേര്‍ സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അല്‍ ഖ്വയ്ദ ആയിരുന്നു. ഉപ ഭൂഖണ്ടത്തില്‍ നടന്നിട്ടുള്ള ഭീകരാക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയിട്ടുള്ള രാജ്യമാണ് പാക്കിസ്ഥാന്‍

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തിയ്യതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍