UPDATES

ചരിത്രത്തില്‍ ഇന്ന്

ചരിത്രത്തില്‍ ഇന്ന്; ബിബിസി അന്താരാഷ്ട്ര പ്രസരണം തുടങ്ങി

ഓസ്‌ട്രേലിയയിലെ എമ്പയര്‍ സര്‍വീസിന്റെ സഹായത്തോടെ 1932 ഡിസംബര്‍ 19ന് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (ബിബിസി) അന്താരാഷ്ട്ര പ്രസരണം തുടങ്ങി. സേവനത്തിന്റെ ഭാഗമായി വാര്‍ത്തകളും ഉള്‍പ്പെടുത്താനുള്ള അനുമതി, 1931ല്‍ ഡയറക്ടര്‍ ജനറലായിരുന്ന സര്‍ ജോണ്‍ റെയ്ത്ത് നല്‍കി. മറ്റ് ഏജന്‍സികളുടെയും മാധ്യമങ്ങളുടെയും സഹായത്തോടെയാവും ഇതെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ബിബിസിയുടെ ലണ്ടന്‍ ആസ്ഥാനമായിരുന്ന ഓക്‌സ്‌ഫോര്‍ഡ് സര്‍ക്കസിനടുത്തുള്ള ബ്രോഡ്കാസ്റ്റിംഗ് ഹൗസില്‍ 1932 ഡിസംബര്‍ 19ന് ആദ്യ പ്രക്ഷേപണം നടത്തുമ്പോള്‍ അദ്ദേഹം നേരിട്ട് സന്നിഹിതനാവുകയും ചെയ്തു.

1932 ഡിസംബര്‍ 19

ഓസ്‌ട്രേലിയയിലെ എമ്പയര്‍ സര്‍വീസിന്റെ സഹായത്തോടെ 1932 ഡിസംബര്‍ 19ന് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (ബിബിസി) അന്താരാഷ്ട്ര പ്രസരണം തുടങ്ങി. സേവനത്തിന്റെ ഭാഗമായി വാര്‍ത്തകളും ഉള്‍പ്പെടുത്താനുള്ള അനുമതി, 1931ല്‍ ഡയറക്ടര്‍ ജനറലായിരുന്ന സര്‍ ജോണ്‍ റെയ്ത്ത് നല്‍കി. മറ്റ് ഏജന്‍സികളുടെയും മാധ്യമങ്ങളുടെയും സഹായത്തോടെയാവും ഇതെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ബിബിസിയുടെ ലണ്ടന്‍ ആസ്ഥാനമായിരുന്ന ഓക്‌സ്‌ഫോര്‍ഡ് സര്‍ക്കസിനടുത്തുള്ള ബ്രോഡ്കാസ്റ്റിംഗ് ഹൗസില്‍ 1932 ഡിസംബര്‍ 19ന് ആദ്യ പ്രക്ഷേപണം നടത്തുമ്പോള്‍ അദ്ദേഹം നേരിട്ട് സന്നിഹിതനാവുകയും ചെയ്തു. സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവര്‍ത്തിച്ച് പ്രസരണം ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു വാര്‍ത്തകള്‍ കൂടി ഉള്‍പ്പെടുന്ന ഈ ആദ്യ പ്രക്ഷേപണം.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അതിര്‍ത്തികളിലുള്ള ഇംഗ്ലീഷ് സംസാരിക്കുന്നവരെ ഉദ്ദേശിച്ചുള്ള ഒരു ചെറുതരംഗ സേവനമായി 1932ല്‍ ആരംഭിച്ച ബിബിസി എംപയര്‍ സര്‍വീസാണ് പിന്നീട് ബിബിസ് വേള്‍ഡ് സര്‍വീസായി വളര്‍ന്നത്. ‘സമൂഹത്തിന്റെ സാമൂഹിക, സാമ്പത്തിക ജീവിതത്തില്‍ റേഡിയോ വഹിക്കുന്ന വിലയിരുത്താനാവാത്ത പ്രധാന്യത്തെ’ കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട് സര്‍ ജോണ്‍ രാവിലെ ഒമ്പതരയ്ക്ക് നേരിട്ട് പ്രത്യക്ഷപ്പെട്ടു. ശബ്ദലേഖനം അത്രയും കുറ്റമറ്റതാവാതിരുന്നതിനാല്‍ ഉച്ചയ്ക്ക് രണ്ടര മണിക്കും അതേ പ്രസംഗം തന്നെ അദ്ദേഹത്തിന് വീണ്ടും വായിക്കേണ്ടി വന്നു. നാലുമണിക്കൂറിന് ശേഷം അതേ പ്രസംഗം തന്നെ വീണ്ടും വായിച്ച അദ്ദേഹം, രണ്ട് മണിക്കൂറിന് ശേഷം ആവര്‍ത്തിക്കുകയും രാത്രി ഒരുമണിക്ക് അഞ്ചാമത്തേതും അവസാനത്തേതുമായ പ്രസംഗം ആവര്‍ത്തിക്കുകയും ചെയ്തു. ആവര്‍ത്തിച്ചുള്ള പ്രസംഗങ്ങള്‍ തന്നെ പരമാവധി ‘ബോറടിപ്പിച്ചതായി’ അദ്ദേഹം പിന്നീട് തന്റെ ഡയറിക്കുറിപ്പില്‍ രേഖപ്പെടുത്തി.

തന്റെ പ്രസംഗത്തില്‍ സര്‍ ജോണ്‍ റെയ്ത്ത് ഇങ്ങനെ പരാമര്‍ശിച്ചിരുന്നു, ‘തുടക്കത്തില്‍ ഒരുപാട് പ്രതീക്ഷിക്കരുത്. താരതമ്യേന എളുപ്പമുള്ള പരിപാടികള്‍ സംപ്രക്ഷണം ചെയ്തുകൊണ്ടാവും നമ്മള്‍ ആരംഭിക്കുക. കൃത്യമായി സ്വീകരിക്കപ്പെടാനും ഓരോ പ്രദേശത്തിനും ഏറ്റവും അനുയോജ്യമായ പരിപാടി ഏതാണെന്ന് നിര്‍ണയിക്കാനും ഇത് ആവശ്യമാണ്. അത്ര കൗതുകകരമോ അത്ര നല്ലതോ ആയിരിക്കില്ല പരിപാടികളൊന്നും.’

സേവനങ്ങള്‍ ‘മഞ്ഞിലും മരുഭൂമിയിലും സമുദ്രത്തിലും ഒറ്റപ്പെട്ടുപോയ, വായുവിലൂടെ വരുന്ന ശബ്ദങ്ങള്‍ മാത്രംകേള്‍ക്കാന്‍ കഴിയുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടിയുള്ളതാണ്,’ എന്ന് ജോര്‍ജ് അഞ്ചാമന്‍ രാജാവ് തന്റെ ആദ്യ ക്രിസ്തുമസ് സന്ദേശത്തില്‍ വ്യക്തമാക്കി.

1938 ജനുവരി മൂന്നിന് ആദ്യ വിദേശഭാഷയിലുള്ള സേവനം ആരംഭിച്ചു. അറബിയിലായിരുന്നു അത്. 1938 മാര്‍ച്ച് 29ന് ജര്‍മ്മന്‍ ഭാഷയില്‍ സംപ്രേക്ഷണം ആരംഭിച്ചു. 1942 ഓടെ പ്രധാനപ്പെട്ട എല്ലാ യൂറോപ്യന്‍ ഭാഷകളിലും ബിബിസി സംപ്രേക്ഷണം ആരംഭിച്ചു. ഇതിന്റെ ഫലമായി 1939 നവംബറില്‍ എംപയര്‍ സര്‍വീസ് എന്ന പേര് മാറ്റി അന്താരാഷ്ട്ര ബിബിസി എന്ന് പുനര്‍നാമകരണം ചെയ്യപ്പട്ടു. ഇപ്പോഴത്തെ മലേഷ്യയിലും സൈപ്രസിലെ ലിമസോളിലും പ്രക്ഷേപണത്തിന് കൂടുതല്‍ വ്യക്തത കൈവന്നതോടെ 1940 കളുടെ അന്ത്യത്തോടെ ബിബിസി കൂടുതല്‍ സ്വീകാര്യമാകാന്‍ തുടങ്ങി. 1965 മേയ് ഒന്നിനാണ് ബിബിസി വേള്‍ഡ് സര്‍വീസ് എന്ന ഇപ്പോഴത്തെ പേര് സ്വീകരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍