UPDATES

വായിച്ചോ‌

തായ്‌ലന്റിലെ പുതിയ രാജാവ് സ്ത്രീലമ്പടനാണെന്ന് ലേഖനം; നടപടി പേടിച്ച് ബാങ്കോക്ക് ഓഫീസ് പൂട്ടി ബിബിസി

തായ്‌ലന്റില്‍ ബിബിസി പുലിവാലു പിടിച്ച മട്ടാണ്. കഴിഞ്ഞ ഒക്ടോബറില്‍ ചുമതലയേറ്റ പുതിയ രാജാവ് മഹാ വജിറാലോങ്കോണിനെ കുറിച്ച് വിവാദപരമായ ജീവിതരേഖ പ്രസിദ്ധീകരിച്ചു എന്നതാണ് ബിബിസിക്കെതിരെ ബാങ്കോക്ക് പോലീസ് ചുമത്തിരിക്കുന്ന കുറ്റം. തായ് ഭാഷയിലുള്ള വിവാദലേഖനം രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ രാജാവിന്റെ ഒരു പ്രാദേശിക വിമര്‍ശകനാണ് വിവാദ ലേഖനം തന്റെ ഫേസ്ബുക്ക് പോസ്റ്റായി ഇട്ടതെന്നും ഇതിന്റെ പേരില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടതായും ബിബിസി പറയുന്നു. പത്തുപോലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ചൊവ്വാഴ്ച ബാങ്കോക്കിലെ ബിബിസി ഓഫീസ് സന്ദര്‍ശിച്ചെങ്കിലും അത് പൂട്ടിയിട്ടിരിക്കുന്നതായി കാണപ്പെട്ടു.

എന്നാല്‍ ഇംഗ്ലീഷ് ഭാഷയില്‍ ബിബിസി പ്രസിദ്ധീകരിച്ച ഒരു വ്യത്യസ്ത രേഖ ചിത്രത്തില്‍ രാജാവിനെ കുറിച്ചുള്ള മോശം പരാമര്‍ശങ്ങള്‍ ഇപ്പോഴുമുണ്ട്. ഓസ്‌ട്രേലിയയില്‍ കാന്‍ബറയില്‍ സൈനിക പരിശീലനം പൂര്‍ത്തിയാക്കാന്‍ വജിറാലോങ്കോണ്‍ ബുദ്ധിമുട്ടിയതും ചെറുപ്പത്തില്‍ ഔദ്ധ്യോഗകി കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനേക്കാള്‍ സ്ത്രീകളുമായി ഇടപഴകുന്നതിലായിരുന്നു പുതിയ രാജാവിന് താല്‍പര്യമെന്ന് അദ്ദേഹത്തിന്റെ അമ്മ പറഞ്ഞതുമെല്ലാം ലേഖനത്തിലുണ്ട്. സഹോദരി സിരിന്ദോം രാജാകുമാരിക്കാണ് കുടുതല്‍ ജനകീയതയെന്നും ലേഖനം പറയുന്നു.

ബാങ്കോക്ക് ബിബിസിയുടെ ഓഫീസ് അടഞ്ഞു കിടക്കുകയാണെങ്കിലും തായ് ഭാഷയിലുള്ള അവരുടെ ഫേസ്ബുക്ക് ഇപ്പോഴും പ്രവര്‍ത്തനനിരതമാണ്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/rIutJV

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍