UPDATES

കായികം

എന്നെ താങ്ങാന്‍ ബിസിസിഐക്ക് കഴിയില്ല; ഷെയ്ന്‍ വോണ്‍

കോഹ്‌ലിയുമായി നല്ലൊരു കൂട്ടുകെട്ട് ഉണ്ടാക്കാന്‍ എനിക്കു കഴിയും

ഐസിസി ചാമ്പ്യന്‍സ് ട്രോഫി കഴിയുന്നതോടെ ഒഴിവു വരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തേക്ക് പലപേരുകള്‍ ചര്‍ച്ചയിലാണ്. ആരായിരിക്കും അനില്‍ കുംബ്ലെയുടെ പിന്‍ഗാമി എന്നതില്‍ ഇതേവരെ വ്യക്തത വന്നിട്ടുമില്ല. ഈയൊരു സാഹചര്യത്തിലാണ് ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനോട് ടീം ഇന്ത്യയുടെ പരിശീലകനാകാന്‍ താത്പര്യമുണ്ടോയെന്ന ചോദ്യം വന്നത്. എന്നാല്‍ വോണിന്റെ മറുപടി ഇപ്രകാരമായിരുന്നുവെന്നു മിഡ് ഡേ പത്രം പറയുന്നു;

എന്റെ ഫീസ് താങ്ങാന്‍ ബിസിസിഐക്ക് സാധിക്കില്ല. ഞാന്‍ വളരെ ചെലവേറിയ ഒരാളാണ്. ബിസിസിഐക്ക് എന്നെ താങ്ങാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. വിരാട് കോഹ്‌ലിക്കും എനിക്കും മികച്ചൊരു പങ്കാളിത്തം ഉണ്ടാക്കാന്‍ കഴിയും പക്ഷേ ഞാന്‍ വളരെ വളരെ ചെലവേറിയ ഒരാളാണ്.

ഇന്ത്യന്‍ ക്രിക്കറ്റിനോട് വളരെ അടുത്ത് പരിചയമുള്ളയാളാണ് വോണ്‍. ഐപിഎല്ലില്‍ ആദ്യത്തെ രണ്ടുസീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്നു വോണ്‍. പ്രഥമ ഐപിഎല്‍ കിരീടം രാജസ്ഥാനു നേടിക്കൊടുത്തും വോണായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍