UPDATES

കായികം

ജഡേജയെ ‘കോടീശ്വരനാക്കാന്‍’ ബിസിസിഐ തീരുമാനം

ഇനി ജഡ്ഡുവിന്റെ സ്ഥാനം ധോണിക്കും കോഹ്‌ലിക്കും ഒപ്പം

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബോളര്‍മാരില്‍ ഒന്നാം സ്ഥാനത്തെത്തിയതിനു പിന്നാലെ രവീന്ദ്ര ജഡേജയ്ക്ക് മറ്റൊരു സന്തോഷവാര്‍ത്തയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. തുടരുന്ന മികവിന്റെ അടിസ്ഥാനത്തില്‍ ജഡേജയെ എ ഗ്രേഡ് താരമാക്കാനാണു ബിസിസിഐയുടെ തീരുമാനം. നിലവില്‍ ബി ഗ്രേഡ് താരമാണ് ഈ ഓള്‍ റൗണ്ടര്‍.

ഇന്ത്യന്‍ താരങ്ങളെ എ,ബി,സി എന്നീ മൂന്നു ഗ്രേഡുകളാക്കിയാണ് ബിസിസിഐ തിരിച്ചിരിക്കുന്നത്. ഗ്രേഡ് അനുസരിച്ചാണു കളിക്കാരുടെ പ്രതിഫലവും വാര്‍ഷിക വരുമാനവും നിശ്ചയിക്കുന്നത്. എ ഗ്രേഡില്‍ ഇപ്പോള്‍ ധോണി, കോഹ്‌ലി, രഹാനെ, അശ്വിന്‍ എന്നിവരാണ് ഉള്ളത്. ഈ കൂട്ടത്തിലേക്കാണു ജഡേജയേയും ഉള്‍പ്പെടുത്തുന്നത്. എ ഗ്രേഡ് താരമായാല്‍ വര്‍ഷം ഒരു കോടി രൂപ വാര്‍ഷിക വരുമാനവും ഒരു ടെസ്റ്റ് മാച്ചിന് അഞ്ചുലക്ഷം രൂപയും ഏകദിനത്തിനു മൂന്നുലക്ഷവും ട്വന്റി-20ക്ക് ഒന്നരലക്ഷവും പ്രതിഫലമായിട്ടും ജഡേജയ്ക്ക് ലഭിക്കും.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ജഡേജ രണ്ടാം ടെസ്റ്റിനു പിന്നാലെ ആര്‍ അശ്വിനൊപ്പം ബോളര്‍മാരില്‍ ഒന്നാം റാങ്ക് പങ്കിട്ടിരുന്നു. റാഞ്ചിയിലെ മൂന്നാം ടെസ്റ്റിലെ പ്രകടനത്തോടെ അശ്വിനെ പിന്തള്ളി ഒന്നാം സ്ഥാനത്ത് നിലനില്‍ക്കുകയും ചെയ്തു. മൂന്നു ടെസ്റ്റുകളില്‍ നിന്നായി 21 വിക്കറ്റുകളും 64 റണ്‍സും ജഡേജ സ്വന്തമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍