UPDATES

സുപ്രീംകോടതിയെ വെല്ലുവിളിച്ച് ബിസിസിഐ

അഴിമുഖം പ്രതിനിധി

സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ലോധ സമിതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന സുപ്രീംകോടതി വിധി ബിസിസിഐ പ്രത്യേക ജനറല്‍ ബോഡി യോഗം നിരസിച്ചു. ഒരു സംസ്ഥാനത്തിന് ഒരു വോട്ട്, 70 വയസു കഴിഞ്ഞവര്‍ ഭരണസമിതികളില്‍ പാടില്ല, മൂന്നു പേരുടെ സെലക്ഷന്‍ പാനല്‍, ഭരണാധികാരികള്‍ക്ക് മൂന്നു വര്‍ഷ ‘കൂളിങ് ഓഫ്’ കാലം തുടങ്ങിയ ലോധ സമിതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചു.

ഇന്നലെ ചേര്‍ന്ന ബിസിസിഐ യോഗത്തിലാണ് തീരുമാനമെടുത്തത്. ബിസിസിഐയുടെ പുതിയതായി രൂപീകരിക്കുന്ന ഉന്നതാധികാരസമിതിയിലും,ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിലും കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം അതെപടി പാലിക്കേണ്ടന്നും ചില ഭേദഗതികളോടെ അത് നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.

ബിസിസിഐയും സംസ്ഥാന അസോസിയേഷനുകളും ലോധ സമിതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് സുപ്രീം കോടതി രൂക്ഷവിമര്‍ശനമായിരുന്നു നടത്തിയിരുന്നത്. സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുന്നത് കോടതിയലക്ഷ്യ നടപടിയായി പരിഗണിച്ച് നടപടി എടുക്കുമെന്ന് സുപ്രീം കോടതി ബിസിസിഐക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍