UPDATES

യാത്ര

മരതകരാശി കലര്‍ന്ന അസ്തമയങ്ങള്‍; മതിമറന്നിരുന്നു കാണാന്‍ 10 വീഡിയോകള്‍

Avatar

അഴിമുഖം പ്രതിനിധി

ദൈവത്തിന്റെ സ്വന്തം നാട്ടിലെ അസ്തമയങ്ങള്‍ ആസ്വദിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് നമ്മള്‍ മലയാളികള്‍. നമ്മുടെ ഓരോ പ്രദേശത്തും ഓരോ അസ്തമയങ്ങളാണ്. ചിലയിടത്ത് മരതക രാശി കലര്‍ന്നതാണെങ്കില്‍ മറ്റൊരിടത്ത് ഇന്ദ്രനീല കല്ലിന്റെ ശോഭയാണ് പ്രകൃതി ഒരുക്കിയിരിക്കുന്നത്. അസ്തമയങ്ങള്‍ നാളെയുടെ ഉദയത്തെ കുറിക്കുന്നുവെന്ന് ആരോ പറഞ്ഞിട്ടുണ്ട്.

പ്രതീക്ഷയോടെയാണ് അസ്തമങ്ങള്‍ നമ്മള്‍ക്ക് മുമ്പില്‍ നിന്ന് മറയുന്നത്. എന്നാല്‍ മറ്റുചിലത് പഴയ ഹിന്ദിഗാനങ്ങളിലെ വിഷാദരാഗം പോലെ നമ്മെ ഭൂതകാലത്തിലെ ഏതോ തുരുത്തിലേക്ക് കൂട്ടികൊണ്ടു പോവുന്നതാണ്. സഹീറിന്റെ വശ്യ സുന്ദരമായ കഭീ കഭീ മേരെ ദില്‍ മേം എന്ന വരികള്‍ക്ക് മുകേഷ് ശബ്ദത്തിനൊപ്പം അസ്തമയ സൂര്യനെ ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ.

ആ സന്ധ്യ മറക്കാനാവാത്ത ഒരു അനുഭൂതിയാവും തീര്‍ച്ച. എന്തുകൊണ്ടോ അസ്തമയങ്ങളെ പലരും വിരഹങ്ങളോടാണ് താരതമ്യം ചെയ്യുന്നത്. അസ്തമയ കിരണങ്ങള്‍ ഹൃദയത്തില്‍ പലപ്പോഴും നിറയ്ക്കുന്നത് എന്തിന്നില്ലാത്ത എന്തോക്കെയോ സമ്മിശ്ര വികാരങ്ങളാണ് . ഓരോ സ്വപ്നങ്ങളും അസ്തമിക്കുന്നത് പുതിയ സ്വപ്‌നങ്ങളിലേക്ക് ചുവടുവയ്ക്കാനാണല്ലോ…

സുന്ദരമായ അസ്തമയങ്ങളുടെ ചില വീഡിയോ ദൃശ്യങ്ങള്‍ കാണാം-


തൃശ്ശൂര്‍ തളികുളത്തെ സ്‌നേഹതീരത്തു നിന്നുള്ള അസ്തമയം


ആലപ്പുഴയിലെ കായലില്‍ നിന്നുള്ള അസ്തമയം


കൊല്ലം ജില്ലയില്ലെ പരവൂര്‍ കായലിലെ അസ്തമയം


കോവളത്തെ അസ്തമയം 


എറണാകുളത്തെ ചെറായി ബീച്ചില്‍ നിന്നുള്ള അസ്തമയം 


തൃശ്ശൂര്‍ നാട്ടിക ബീച്ചിലെ അസ്തമയം


തൃശ്ശൂരിലെ അസ്തമയം


കോവളത്തെ അസ്തമയം


മൂന്നാറിലെ അസ്തമയം


വയനാട്ടിലെ ചേമ്പ്ര പീക്കിലെ അസ്തമയം


പാലക്കാടു നിന്നുള്ള അസ്തമയം


കാസര്‍ഗോഡ് ബേക്കലിലെ അസ്തമയം

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍