UPDATES

മാട്ടിറച്ചി നിരോധനം; രാജ്യവ്യാപകമാക്കാന്‍ കേന്ദ്ര നീക്കം

അഴിമുഖം പ്രതിനിധി

മഹാരാഷ്ട്രയ്ക്ക് പിന്നാലെ മാട്ടിറച്ചി നിരോധനം രാജ്യവ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ഗോവധ നിരോധനം സംബന്ധിച്ച് മാതൃകാ ബില്‍ തയ്യാറാക്കാന്‍ നിയമമന്ത്രാലയത്തിന്റെ അഭിപ്രായമാരാഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസ് കത്തയച്ചു. പശുക്കളേയും പാല്‍ ഉത്പാദനത്തിന് ഉപകരിക്കുന്ന മറ്റ് മൃഗങ്ങളേയും കൊല്ലുന്നത് തടയാന്‍ ഭരണഘടനാപരമായ സാധ്യതകള്‍ അന്വേഷിച്ച് വിവരം നല്‍കാനാണ് നിര്‍ദ്ദേശം. ഭരണഘടനയുടെ 48-ാം വകുപ്പ് ഉപയോഗിച്ച് ഗോവധ നിരോധനത്തിന് നിയമനിര്‍മ്മാണം നടത്തുന്നതിനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്.

അതിനിടെ ഗോവധ നിരോധന ബില്‍ ഇന്ന് ഹരിയാന നിയമസഭയില്‍ അവതരിപ്പിക്കും. ‘ഗോവംശ് സംരക്ഷണ്‍, ഗോ സംവര്‍ധന്‍’ ബില്‍ എന്ന പേരിലാണ് ബില്‍ അവതരിപ്പിക്കുക. ഇതോടെ ഹരിയാനയിലും ഗോവധ നിരോധനം നടപ്പില്‍ വരും. നിലവില്‍ ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ഗോവധ നിരോധനം ഉള്ളത്. മഹാരാഷ്ട്രയിലെ നിരോധനം വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണു രാജ്യ വ്യാപകമായി നിരോധനത്തിന് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍