UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാരാഷ്ട്രയില്‍ ബീഫ് ഉപയോഗത്തിന് ഇളവ്

അഴിമുഖം പ്രതിനിധി

മഹാരാഷ്ട്രയിലെ ഗോവധം നിരോധനം ശരിവച്ച മുംബൈ ഹൈക്കോടതി സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ബീഫ് കൈവശം വയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും അനുമതി നല്‍കി. 1976-ലെ മഹാരാഷ്ട്ര മൃഗ സംരക്ഷണ നിയമം (ഭേദഗതി) ആണ് ജസ്റ്റിസ് അഭയ് ഓഖയും ജസ്റ്റിസ് എസ് സി ഗുപ്തയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്.

ഈ നിയമത്തിലെ 5എ, 5ബി, 5സി, ഒമ്പത് തുടങ്ങിയ വകുപ്പുകള്‍ ചോദ്യം ചെയ്ത് നിരവധി ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കൊല്ലുന്നതിനുവേണ്ടി പശു, കാള തുടങ്ങിയവ കടത്തുന്നതും കയറ്റുമതി ചെയ്യുന്നതും ഇവയുടെ മാസം കൈവശം വയ്ക്കുന്നതും ഈ വകുപ്പുകള്‍ പ്രകാരം കുറ്റകരമാണ്.

ബോധപൂര്‍വം ബീഫ് കൈവശം വയ്ക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവും 2000 രൂപ പിഴയും ശിക്ഷ ലഭിക്കുമെന്ന വകുപ്പ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ബീഫുമായി പിടിയിലാകുന്നവര്‍ ഈ നിയമം ലംഘിച്ചില്ലെന്ന് തെളിയിക്കേണ്ടത് പ്രതിയുടെ കടമയായിരുന്ന ഒമ്പത് ബി വകുപ്പ് കോടതി എടുത്തു കളഞ്ഞു. ഇനിയത്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാകും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍