UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബീഫ് നിരോധിക്കുകയല്ല കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് വേണ്ടതെന്ന് മേഘാലയ ബിജെപി

തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ബീഫ് നിരോധിക്കാന്‍ അനുവദിക്കില്ലെന്നാണ് ബിജെപി പറയുന്നത്‌

ബീഫ് നിരോധിക്കുകയല്ല, നല്ല ബീഫ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് വേണ്ടതെന്ന് മേഘാലയിലെ ബിജെപി നേതാക്കള്‍. അടുത്ത വര്‍ഷം സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ബീഫ് നിരോധിക്കാന്‍ അനുവദിക്കില്ലെന്നാണ് ബിജെപിയുടെ ഗരോ ഹില്‍ ഭാരവാഹികള്‍ നല്‍കുന്ന ഉറപ്പ്.

മേഘാലയിലെ ഭൂരിപക്ഷം ബജെപി നേതാക്കളും ബീഫ് കഴിക്കുന്നവരാണെന്നും ഇവര്‍ പറയുന്നു. ഗാരോയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ബീഫ് ഉണ്ടാക്കുന്നതും കഴിക്കുന്നതുമെന്ന് തുറ ബിജെപി പ്രസിഡന്റ് ബെര്‍ണാര്‍ഡ് മറാക്ക് പറയുന്നു. അതിനാല്‍ തന്നെ അധികാരത്തിലെത്തിയാല്‍ ബീഫ് വിലക്കില്ലെന്നും നല്ല ബീഫ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഗാരോ, ഖാസി, ജയന്റ്‌ലിയ കുന്നുകള്‍ ഉള്‍പ്പെട്ടതാണ് മേഘാലയ.

രാജ്യമെമ്പാടും കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് വ്യത്യസ്ത നിലപാടുമായി മേഘാലയിലെ ബിജെപി രംഗത്തെത്തുന്നത്. അതേസമയം ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കിയ ബിജെപി പിന്നീട് വാക്കുമാറിയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍