UPDATES

ദാദ്രി അവസാനിക്കുന്നില്ല; കാശ്മീരില്‍ ഗോവധം ആരോപിക്കപ്പെട്ട് ആക്രമിക്കപ്പെട്ടയാള്‍ മരിച്ചു

കഴിഞ്ഞ ഒക്ടോബര്‍ 9ആം തിയ്യതി പശുക്കളുടെ ജഡം കണ്ടെത്തി എന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട ആക്രമണത്തില്‍ പരിക്കേറ്റ ട്രക്ക് ഡ്രൈവര്‍ സാഹിദ് അഹമ്മദ് മരിച്ചു. ഇതേ തുടര്‍ന്ന് കശ്മീരില്‍ ആക്രമണം പൊട്ടിപ്പുറപ്പെട്ടു. സാഹിദിന്റെ ജന്‍മനാടായ അനന്ത് നാഗില്‍ ജനക്കൂട്ടം പോലീസിന് ആക്രമണം അഴിച്ചുവിട്ടു. പെട്രോള്‍ ബോംബ് ആക്രമണത്തില്‍ 60 ശതമാനത്തിലേറെ പൊള്ളലേറ്റ സാഹിദിനെ ഡല്‍ഹിയില്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു.  ആക്രമണത്തില്‍ ട്രക്ക് പൂര്‍ണ്ണമായും കത്തി നശിക്കുകയും സഹായി ഷൌക്കത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  

ഹിന്ദു ഭൂരിപക്ഷമായ പ്രദേശത്ത് സംഘര്‍ഷം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രചരിപ്പിക്കപ്പെട്ട കഥ മാത്രമായിരുന്നു പശുക്കളുടെ കൊലപാതക വാര്‍ത്തയെന്നും ഭക്ഷ്യവിഷബാധയേറ്റാണ് പശുക്കള്‍ മരിച്ചത് എന്നും പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞു. സെപ്തംബറില്‍ ബീഫുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സംസ്ഥാനത്ത് വലിയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായിരുന്നു. തന്റെ സുഹൃത്തുക്കള്‍ക്ക് ബീഫ് സല്‍ക്കാരം നടത്തിയ സ്വതന്ത്ര എം എല്‍ എ റാഷിദിനെ ബി ജെ പി ഏം എല്‍ എമാര്‍ നിയമ സഭയില്‍ വെച്ച്  മര്‍ദ്ദിച്ചത് വലിയ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. സാഹിദ് അഹമ്മദിന്‍റെ മരണത്തോടെ ബീഫുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വീണ്ടും വലിയ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുമെന്നുറപ്പായി.   

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍