UPDATES

പശുക്കളുമായിപോയ ട്രക്കിന്റെ ഡ്രൈവറെ തല്ലിക്കൊന്നു

അഴിമുഖം പ്രതിനിധി

കന്നുകാലികളുമായി പോയ ട്രക്കിന്റെ ഡ്രൈവറെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തി. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. ബജറംഗദള്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ പശുക്കളെ കടത്തുന്ന സംഘത്തില്‍പ്പെട്ടയാളാണെന്ന് ആരോപിച്ചാണ് ആക്രമണം ഉണ്ടായതെന്നും പറയുന്നു.

ഉത്തര്‍പ്രദേശ് സ്വദേശി നോമാന്‍ എന്ന മധ്യവയസ്‌കനാണ് കൊലപ്പെട്ടത്. ഇയാളെ ഗുരുതരമായ പരിക്കുകളുമായി ബുധനാഴ്ച്ച രാവിലെയോടെ റോഡരികില്‍ കണ്ടെത്തുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

ബീഫ് കഴിച്ചെന്ന് ആരോപിച്ച് ദാദ്രിയില്‍ മധ്യവയസ്‌കനെ ആക്രമിച്ചു കൊലപ്പെടുത്തിയിട്ട് ഒരു മാസം പോലും തികയുന്നതിനു മുന്നെയാണ് പശുവിന്റെ പേരില്‍ വീണ്ടും രാജ്യത്ത് കൊലപാതകം നടന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍