UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബീപ് സോംഗ് വിവാദം: നടന്‍ ചിമ്പു കീഴടങ്ങി

അഴിമുഖം പ്രതിനിധി

സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഗാനം ചിത്രീകരിച്ച സംഭവത്തില്‍ തമിഴ് സിനിമാ നടന്‍ ചിമ്പു കോയമ്പത്തൂര്‍ കോടതിയില്‍ കീഴടങ്ങി. ബീപ് സോങ് സത്രീകളെ അപമാനിക്കുന്നു എന്ന് ചൂണ്ടി കാണിച്ച് കോയമ്പത്തൂര്‍ പൊലീസിന് ലഭിച്ച പതിനൊന്നു പരാതികളെ തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നത്. ചിമ്പുവും സംഗീത സംവിധായകന്‍ അനിരുദ്ധും ചേര്‍ന്നാണ് ഗാനം ഒരുക്കിയത്.

ഗാനത്തില്‍ ഉടനീളം സ്ത്രീകളെ തരംതാഴ്ത്തിക്കാട്ടുകയും, തെറിവിളിക്കുകയും ആണ് ചെയ്യുന്നത്. ചിമ്പു തന്നെയാണ് പാടിയിരിക്കുന്നതും. വളരെ സ്വകാര്യമായി ചിട്ടപ്പെടുത്തിയ ഗാനം യൂട്യുബില്‍ വൈറല്‍ ആയതാണ് താരത്തെ വെട്ടിലാക്കിയത്. തനിക്കെതിരെ ആരൊക്കെയോ കരുതിക്കൂട്ടി ചെയ്ത കാര്യങ്ങള്‍ ആണ് ഇതെല്ലം എന്നാണ് താരത്തിന്റെ വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍