UPDATES

എഡിറ്റര്‍

ഒരു കുപ്പി ബിയറിന് 50 ഗ്രാം കടല ഫ്രീ (കേരള സര്‍ക്കാര്‍ വക)

Avatar

പൂട്ടിയ 418 ബാറുകള്‍ക്കും ബിയര്‍പാര്‍ലര്‍ ലൈസന്‍സ് കൊടുക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ കെ.ടി.ഡി.സി.യുടെ ബിയര്‍പാര്‍ലറുകള്‍ ബിയറിന്റെ വിലകുറയ്ക്കുന്നു. അതോടൊപ്പം ബിയര്‍ കുടിക്കാന്‍ വരുന്നവര്‍ക്ക് സൗജന്യമായി കടലയും മറ്റും കൊടുക്കുന്ന സംവിധാനവും വരുന്നു. ഒരുകുപ്പിക്കൊപ്പം 50 ഗ്രാം കടല സൗജന്യമായി കൊടുക്കാനാണ് തീരുമാനം. വൈനിന്റെ വിലയും കുറച്ചിട്ടുണ്ട്. 180 എം.എല്‍. വിനോ ഡി ഗോവ എന്ന വൈനിന്റെ വില 140 രൂപയില്‍നിന്ന് 120 ആയാണ് കുറച്ചത്. 

സ്വകാര്യ ബിയര്‍പാര്‍ലറുകള്‍ തുടങ്ങാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സ്വകാര്യസ്ഥാപനങ്ങളോട് പിടിച്ചുനില്‍ക്കാന്‍ വില കുത്തനെ കുറയ്‌ക്കേണ്ടിവന്നിരിക്കുകയാണെന്ന് കെ.ടി.ഡി.സി. എം.ഡി.യുടെ സര്‍ക്കുലറില്‍ പറയുന്നു. വ്യാഴാഴ്ച എല്ലായിടത്തും സര്‍ക്കുലര്‍ എത്തിക്കഴിഞ്ഞു. വെള്ളിയാഴ്ച മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.

http://www.mathrubhumi.com/story.php?id=512262

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍