UPDATES

യാചകന്റെ സ്വൈപ്പിംഗും വാട്‌സ്ആപ്പ് തമാശയും പിന്നെ മോദിയും

അഴിമുഖം പ്രതിനിധി

കറന്‍സിരഹിത സമ്പദ് വ്യവസ്ഥയെ പ്രോത്സാപിക്കുന്നതിന്‌റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വാട്‌സ്ആപ്പ് വീഡിയോയെ കുറിച്ച് പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലായിരുന്നു ഇത്. ചില്ലറയില്ലെന്ന് പറയുന്ന ആളോട് സാരമില്ല നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് തരൂ എന്ന് പറഞ്ഞ് സൈ്വപ്പിംഗ് മെഷീന്‍ എടുത്ത് നീട്ടുന്ന യാചകന്‌റെ വീഡിയോയെ കുറിച്ചാണ് മോദി പറഞ്ഞത്.

മോദി പറഞ്ഞത് കേട്ട് മൊറാദാബാദിലെ റാലിയ്ക്കെത്തിയ ജനങ്ങള്‍ പൊട്ടിച്ചിരിച്ചു, കയ്യടിച്ചു. ഈ വീഡിയോയില്‍ പറഞ്ഞ കാര്യം ശരിക്ക് നടന്നതാണോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും എന്നാല്‍ ഇന്ത്യക്കാര്‍ വളരെ പെട്ടെന്ന് മാറ്റങ്ങള്‍ക്ക് വിധേയരാകുന്നവരാണെന്നും മോദി പറഞ്ഞിരുന്നു. പക്ഷെ മോദി പറഞ്ഞ വാട്‌സ് ആപ്പിലെ വൈറല്‍ വീഡിയോ രണ്ട് വര്‍ഷം മുമ്പത്തേതാണ്. 2014 ജനുവരിയില്‍ ന്യൂമറോഗ്രാഫിക് എന്ന യൂ ടൂബ് ചാനലിലാണ് ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഹൈദരാബാദിലെ ഹൈടെക് സിറ്റിയില്‍ വച്ച്ാണ് ഈ തമാശ വീഡിയോ ഷൂട്ട് ചെയ്തത്. കാറിന്‌റെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന വനിതയോട് യാചകന്‍ കൈ നീട്ടി ഭീക്ഷ ചോദിക്കുമ്പോള്‍ അവര്‍ ചില്ലറയില്ല എന്ന് പറയുന്നു. അപ്പോള്‍ സാരമില്ല ഡെബിറ്റ് കാര്‍ഡ് തന്നാല്‍ മതി എന്ന് പറഞ്ഞ് അയാള്‍ സൈ്വപ് മെഷീന്‍ എടുത്ത് നീട്ടുകയാണ്.

മോദിയുടെ പ്രസംഗം:

വാട്സ് ആപ്പ് വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍