UPDATES

വിദേശം

ISIS അത്ര സ്വാദുള്ള ചോക്ലേറ്റല്ല

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

2014ലെ പ്രധാന വാര്‍ത്തകളിലൊന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമങ്ങളാണ്. പക്ഷേ ഇക്കൊല്ലത്തിന് മുമ്പ് അധികമാരും ഈ സംഘടനയെക്കുറിച്ച് കേട്ടിട്ടെ ഉണ്ടായിരുന്നില്ല. അല്‍ ഖ്വയ്ദയുടെ പിളര്‍പ്പന്‍ സംഘമായ ഇക്കൂട്ടര്‍ തങ്ങളുടെ മാതൃ സംഘടനക്ക് ഒരിക്കലും സാധിക്കാതിരുന്ന വിധത്തില്‍, വിദേശ സര്‍ക്കാരുകളുടെ മുട്ട് വിറപ്പിക്കുന്നുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റിനെക്കുറിച്ച് കേട്ടറിവില്ലാതിരുന്നവരില്‍ ബല്‍ജിയത്തിലെ ഇറ്റാലോ സ്വീസ് എന്ന ചോക്ലേയ്റ്റ് കമ്പനിയുടെ വിപണന മേല്‍നോട്ടക്കാരന്‍ ഡെസീരീ ലിബീര്‍ത്തൂം ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം കമ്പനി തങ്ങളുടെ പേര് ഐ എസ് ഐ എസ് എന്നാക്കി മാറ്റി. പക്ഷേ,ഇസ്ലാമിക് സ്റ്റേറ്റിന്റെ വിളിപ്പേര് കൂടിയായിരുന്നു അത്. 1923 മുതല്‍ കമ്പനിയുടെ പേര് ഇറ്റാലോ സ്വീസ് എന്നാണ്. ചോക്ലേയ്റ്റ് നിര്‍മ്മാണത്തിലെ യൂറോപ്യന്‍ പാരമ്പര്യം ബല്‍ജിയത്തിലേക്ക് കൊണ്ടുവന്ന നാള്‍ മുതല്‍.

‘ഞങ്ങളുടെ മിഠായികളുടെ പേരായിരുന്ന ഐ എസ് ഐ എസ് ഞങ്ങള്‍ ബ്രാന്‍ഡ് നെയിം ആക്കുകയായിരുന്നു. അതൊരു ഭീകരവാദി സംഘടനയുടെ പേരായിരുന്നു എന്നറിഞ്ഞിരുന്നുവെങ്കില്‍ ഒരിയ്ക്കലും അങ്ങനെ ചെയ്യുമായിരുന്നില്ല,’ ലിബീര്‍ത്ത് പറഞ്ഞു.

റോയിട്ടേഴ്‌സിന്റെ കണക്ക് പ്രകാരം ചോക്ലേയ്റ്റ് കമ്പനി പ്രതിവര്‍ഷം 5,000 ടണ്ണിലേറെ ചോക്ലേയ്റ്റ് ഉണ്ടാക്കുന്നുണ്ട്.

ഇപ്പൊഴും ഐ എസ് ഐ എസ് എന്നുതന്നെ പേരുള്ള ഒരു വെബ്‌സൈറ്റില്‍ ഒരു ഉറപ്പ് നല്കുന്നുണ്ട്,’ ഞങ്ങളുടെ ചോക്ലേയ്റ്റ് രുചിച്ചു നോക്കുന്ന ഓരോ തവണയും തികഞ്ഞ സന്തോഷത്തിന്റെ ഒരു നിമിഷമാണ് അയാള്‍ക്ക്/അവള്‍ക്ക് ലഭിക്കുന്നത്. ഈ ഉറപ്പ് ഐ എസ് ഐ എസ് ക്രിസ്തുമസ്, സെന്റ്. നിക്കോളാസ് പ്രമേയമാക്കിയ ചോക്ലേയ്റ്റ് രൂപങ്ങള്‍ക്കും, ഈസ്റ്ററിനുള്ള മുട്ടകള്‍ക്കും കൂടി ലഭ്യമാണ്.’

പക്ഷേ, ഐ എസ് ഐ എസ് തീവ്രവാദികള്‍ നടത്തുന്ന കൊള്ളയും കൊലയും ചോക്ലേയ്റ്റിന്റെ പേര് മാറ്റാന്‍ കമ്പനിയെ പ്രേരിപ്പിച്ചു. ‘ഉപഭോക്താക്കള്‍ ഈ പേരിനെ നിഷേധാത്മകമായി മാത്രമേ കാണുകയുള്ളൂ എന്നു പറഞ്ഞ ഞങ്ങളുടെ അന്താരാഷ്ട്ര വിപണനക്കാര്‍ ഈ പേരില്‍ ചോക്ലേയ്റ്റ് കടകളില്‍ വയ്ക്കാന്‍ വൈമനസ്യം പ്രകടിപ്പിച്ചു,’ ലിബീര്‍ത്ത് പറഞ്ഞു. കമ്പനി ഇനി അറിയപ്പെടുന്നത് അതിന്റെ ഉടമസ്ഥരായ ‘ലിബീര്‍ത്ത്’ കുടുംബത്തിന്റെ പേരിലായിരിക്കും.
ഇസ്ലാമിക തീവ്രവാദി സംഘടന വെട്ടിലാക്കിയ ആദ്യത്തെ സ്ഥാപനമല്ല ഇവര്‍. ഈ വര്‍ഷം ആദ്യം, ഇതേ പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ‘സോഫ്റ്റ്കാര്‍ഡ്’ എന്നു പേര് മാറ്റിയിരുന്നു.

തീവ്രവാദി സംഘടനയുടെ ചുരുക്കപ്പേര്‍ ഐ എസ് ഐ എസ് എന്നുതന്നെയാണോ എന്നതും തര്‍ക്കവിഷയമാണ്. ചിലരതിനെ ‘ഐ എസ് ഐ എല്‍’ എന്നാണ് വിളിക്കുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റടക്കം മറ്റുചിലര്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്നും. ഇതൊക്കെക്കൂടാതെ സംഘത്തിന്റെ അറബിപ്പേരായ ‘ദയേഷ്’ എന്നും (കൂടുതല്‍ ആക്ഷേപകരമായ പേര്) ഒരുകൂട്ടര്‍ വിളിക്കുന്നു.

എന്തൊക്കെയായാലും ഭാവനാലോകത്തെ വരെ കഷ്ടത്തിലാക്കുന്നത്ര വിഷം വമിപ്പിക്കുന്ന ഒന്നായിരിക്കുന്നു ഭീകരവാദികളുടെ സംഘപ്പേര്. ഈ മാസം ആദ്യം, ഒരു ആനിമേഷന്‍ ചാര പരമ്പര ‘ആര്‍ച്ചറി’ലെ നായകന്റെ തൊഴില്‍ദാതാവിന്റെ പേരായി ഇന്റര്‍നാഷണല്‍ സീക്രട് ഇന്റലിജന്‍സ് സര്‍വീസ് എന്ന പേര് ഇനി ഉപയോഗിക്കില്ലെന്ന് അതിന്റെ നിര്‍മ്മാതാക്കള്‍ സൂചിപ്പിച്ചു.

‘ഞങ്ങള്‍ ഇനി ഐ എസ് ഐ എസ് എന്ന പേര് പറയില്ല,’ മാറ്റ് തോംപ്‌സണ്‍ പറഞ്ഞു. ‘അതേറ്റവും ഭയാനകമായ ഒന്നാണ്. അതുമായി ഒരു തരത്തിലും തൊടാന്‍ ഞങ്ങളില്ല.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍