UPDATES

ട്രെന്‍ഡിങ്ങ്

രാസമാലിന്യങ്ങള്‍ അടിഞ്ഞ് കൂടുന്നു; ബംഗളൂരുവില്‍ വീണ്ടും തടാകത്തിന് തീപിടിച്ചു

ബെല്ലന്തുര്‍ തടാകത്തിനാണ് ഒടുവില്‍ തീപിടിച്ചിരിക്കുന്നത്

രാസമാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നത് മൂലം ബംഗളൂരുവില്‍ തടാകങ്ങള്‍ക്ക് തീപിടിക്കുന്നത് തുടര്‍ക്കഥയാകുന്നു. ബെല്ലന്തുര്‍ തടാകത്തിനാണ് ഒടുവില്‍ തീപിടിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഈ മേഖലയില്‍ വന്‍തോതില്‍ വിഷവാതകം അടിഞ്ഞുകൂടിയിരിക്കുകയാണ്.

ബംഗളൂരുവിലെ ഏറ്റവും വലിയ തടാകമായ ബലന്തുരില്‍ ചെറിയ ചെറിയ തീപിടിത്തങ്ങള്‍ പതിവാണെങ്കിലും ഇത്രയും വലിയ തീപിടിത്തം ഇതാദ്യമായാണ്. തീപിടിത്തത്തെ തുടര്‍ന്ന് സണ്‍ സിറ്റി അപ്പാര്‍ട്ട്‌മെന്റ് ഇബ്ലൂര്‍ ഫ്‌ളൈ ഓവര്‍ എന്നിവിടങ്ങളിലേക്ക് പുക വ്യാപിച്ചു. ഇന്നലെ വൈകിട്ട് ഏകദേശം 5.50ഓടെയാണ് തടാകത്തിന് തീപിടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. തടാകത്തിലെ പായലുകള്‍ ഉണങ്ങിയിരുന്നത് തീപിടിത്തം എളുപ്പത്തിലാക്കിയെന്ന് സണ്‍ സിറ്റി റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി ഡയാന അറിയിച്ചു.

മൂന്ന് മണിക്കൂറിലധികമാണ് ബലന്തുര്‍ തടാകം നിന്നു കത്തിയത്. അന്തരീക്ഷത്തില്‍ വിഷ പുക നിറഞ്ഞതോടെ ആളുകള്‍ വീടുകളില്‍ നിന്നിറങ്ങി ഓടി. ഒരു നിയന്ത്രണവുമില്ലാതെ ഒഴുക്കിവിടുന്ന രാസമാലിന്യങ്ങളാണ് ബംഗളൂരുവിനെ കത്തുന്ന തടാകങ്ങളുടെ നഗരമാക്കുന്നത്. ബെലന്തൂരിന് പുറമെ രാമപുരം തടാകവും കനാലുകളും രാസമാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഫാക്ടറികളില്‍ നിന്നുള്ള മാലിന്യങ്ങളാണ് അധികവും. ജലാശയങ്ങളിലെ മത്സ്യസമ്പത്തും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

ജലാശയങ്ങളിലെ മാലിന്യങ്ങള്‍ ഇല്ലാതാക്കാന്‍ മാത്രം കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാന സര്‍ക്കാര്‍ ബംഗളൂരു കോര്‍പ്പറേഷന് മുന്നൂറ് കോടി രൂപയാണ് അനുവദിച്ചത്. ചിലയിടങ്ങളില്‍ മാലിന്യനീക്കം ആരംഭിച്ചിട്ടുണ്ട്. ഈതിനിടെയാണ് ബെലന്തുര്‍ തടാകത്തില്‍ വീണ്ടും തീപിടിത്തമുണ്ടായിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍