UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യോഗി ആദിത്യനാഥിനെക്കുറിച്ച് കവിതയെഴുതിയ ബംഗാളി കവിക്കെതിരെ ജാമ്യമില്ലാ കേസ്

പരാതി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കവി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റതിനെക്കുറിച്ച് കവിത എഴുതി പ്രസിദ്ധീകരിച്ചതിന് ബംഗാളി കവി ശ്രിജാതോ ബന്ധോപാധ്യായയ്‌ക്കെതിരെ ഒരു വിദ്യാര്‍ത്ഥി സിലിഗുരി സൈബര്‍ പോലീസില്‍ പരാതി നല്‍കി. ലോക കവിത ദിനമായിരുന്ന ചൊവ്വാഴ്ച ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കവിതയിലൂടെ കവി ഹിന്ദുമത വികാരം വൃണപ്പെടുത്തിയതായി ബഗ്‌ദൊഗ്രയില്‍ നിന്നുള്ള അര്‍ണാബ് സര്‍ക്കാര്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

ഇതുസംബന്ധിച്ച് തങ്ങള്‍ക്ക് പരാതി ലഭിച്ചതായി സിലിഗുരി പോലീസ് സൈബര്‍ വിഭാഗം സ്ഥിരീകരിച്ചു. കവിതയില്‍ തൃശൂലത്തെയും യോഗ ആദിത്യനാഥിനെയും വിമര്‍ശിക്കുന്ന അവസാന വരിയോട് തനിക്ക് കടുത്ത എതിര്‍പ്പുണ്ടെന്നും ഓരോ ഹിന്ദുവിന്റെയും മതവികാരത്തെ ചോദ്യം ചെയ്യുന്നതാണ് ശ്രിജാതോയുടെ കവിതയെന്ന നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും ഹിന്ദു സംഹതി അംഗമായ സര്‍ക്കാര്‍ പറയുന്നു.

‘ശാപം’ എന്ന കവിത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി വിവാദ നേതാവിന് നിയമിച്ച തീവ്രഹിന്ദുത്വത്തെയാണ് കവിതയില്‍ വമര്‍ശിക്കുന്നത്. തനിക്കെതിരായ പരാതി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കവി പ്രതികരിച്ചു. തന്റെ കവിത ഹിന്ദുത്വത്തെ മാത്രമല്ല എല്ലാ മതമൗലികവാദങ്ങളെയും വിമര്‍ശിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ മൂല്യങ്ങള്‍ക്ക് പേരുകേട്ട ഇന്ത്യയില്‍ ഇത്തരത്തിലൊരു പരാതി ഉയര്‍ന്നുവന്നത് ഖേദകരമാണ്.

കവിത എഴുതിയിരിക്കുന്നത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും പോലീസ് നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഹിന്ദു സംഹതിയുടെ പ്രസിഡന്റ് തപന്‍ ഘോഷ് അറിയിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍