UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബംഗളൂരുവിലെ പീഢനശ്രമം; യുവതിയും കാമുകനും ചേര്‍ന്നുള്ള നാടകമെന്നു പൊലീസ്‌

കമ്മനഹള്ളിയില്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ഒരു സ്ത്രീയെ പീഢിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടാണ് ഇരുവരും ഇങ്ങനെയൊരു നാടകം തയ്യാറാക്കിയത്

ബംഗളൂരുവില്‍ വെള്ളിയാഴ്ച രാവിലെ നടന്ന സ്ത്രീ പീഢനശ്രമം ഒരു നാടകമായിരുന്നുവെന്ന് പോലീസ്. ആക്രമിക്കപ്പെട്ടുന്ന പറയുന്ന യുവതിയും അവരുടെ കാമുകനും തമ്മിലുള്ള ബന്ധം തുടരുന്നതിനാണ് ഇരുവരും ചേര്‍ന്ന് ഇത്തരമൊരു നാടകം നടത്തിയെതെന്നും പോലീസ് പറയുന്നു. ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുന്ന ബുര്‍ക്ക ധരിച്ച ഒരു സ്ത്രീയെ ഒരാള്‍ പിന്തുടരുന്നതാണ് തൊട്ടടുത്ത കടയിലെ സിസിടിവിയില്‍ തെളിഞ്ഞത്. പീഢനത്തെ തടയാന്‍ സ്ത്രീ ശ്രമിക്കുന്നതിനിടെ അവരുടെ ചുണ്ടും നാക്കും കൈയും കാല്‍മുട്ടുകളും മുറിഞ്ഞതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. സംഭവത്തെ കുറിച്ച് ഡപ്യൂട്ടി കമ്മീഷണര്‍ (കിഴക്കന്‍ ഡിവിഷന്‍) അജയ് ഹിലോരി പറയുന്നതിങ്ങനെ:

പീഢിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപിക്കപ്പെടുന്നയാള്‍ ഇരയുടെ സഹോദരീ ഭര്‍ത്താവാണ്. ഇരുവരും തമ്മിള്‍ വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്നു. പെണ്‍കുട്ടിയെ വീട്ടുകാര്‍ വിവാഹം കഴിച്ചയപ്പിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു നാടകം നടത്താന്‍ ഇരുവരും തീരുമാനിച്ചത്. പീഢനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നാല്‍ പെണ്‍കുട്ടിക്ക് വിവാഹാലോചനകള്‍ വരാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ഇരുവരും കണക്കുകൂട്ടി. പിന്നീട് തന്റെ ഭാര്യ കൊണ്ട് സമ്മതിപ്പിച്ച് സഹോദരിയെ കൂടി വിവാഹം കഴിക്കാമെന്നും യുവാവ് പ്രതീക്ഷിച്ചു. പുതുവത്സര രാത്രിയില്‍ കമ്മനഹള്ളിയില്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ഒരു സ്ത്രീയെ പീഢിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യം ടിവിയില്‍ കണ്ടതോടെയാണ് ഇങ്ങനെ ഒരു ആശയം ഉടലെടുത്തത്. സംഭവം നടന്ന പ്രദേശം നിരീക്ഷിച്ച യുവാവ് എവിടെയൊക്കെ സിസിടിവി സ്ഥാപിച്ചിട്ടുണ്ട് എന്ന് കണ്ടെത്തിയ ശേഷമാണ് നാടകത്തിന് ഒരുമ്പെട്ടത്.
ഇരയെ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കാനും സിസിടിവിയിലെ കൃത്യമായ ദൃശ്യങ്ങള്‍ കണ്ടെത്തുന്നതിന് പോലീസിനെ സഹായിക്കാനും യുവാവ് മുന്‍കൈയെടുത്തതോടെയാണ് സംശയങ്ങള്‍ ഉടലെടുത്തത്. എന്നാല്‍ പീഢനാനന്തര ദൃശ്യങ്ങള്‍ മറ്റൊരു സിസിടിവി പകര്‍ത്തുന്നുണ്ടായിരുന്നുവെന്ന് ഇരുവരും അറിഞ്ഞില്ല. ആക്രമണത്തിന് ശേഷം ഇരുവരും വളരെ വൈകാരികമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ മറ്റൊരു സിസിടിവിയില്‍ നിന്നും പോലീസിന് ലഭിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. തെളിവുകള്‍ സഹിതമുള്ള ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചതായും ഹിലോരി വ്യക്തമാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍