UPDATES

എഡിറ്റര്‍

അഞ്ചു വര്‍ഷം കൊണ്ട് ബംഗളുരുവില്‍ ജീവിതം അസാധ്യമാകും

Avatar

പഠനത്തിനും ജോലിക്കും ബംഗളുരുവിലേക്ക് വണ്ടി കയറുക എന്ന സ്വപ്‌നവുമായാണ് യുവാക്കള്‍ നടക്കുന്നത്. ജീവിക്കാന്‍ പറ്റിയ നഗരമായിട്ടാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍ അടുത്ത അഞ്ചു കൊല്ലം കൊണ്ട് ബംഗളുരുവിലെ ജീവിതം അസാധ്യമാകുമെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠനം പറയുന്നത്. ഒരിക്കല്‍ ഹരിത നഗരം എന്ന് അറിയപ്പെട്ടിരുന്ന ബംഗളുരുവിന്റെ പച്ചപ്പിന്റെ 78 ശതമാനവും തകര്‍ച്ചയിലാണ്. കൂടാതെ തടാക നഗരമെന്ന് പേര് കേട്ടിരുന്നയിടത്തെ 78 ശതമാനം ജലാശയങ്ങളും നശിച്ചു. ഇത് കഴിഞ്ഞ നാല്‍പത് വര്‍ഷത്തെ കണക്കാണ്. ഈ വര്‍ഷങ്ങള്‍ക്കിടെ നഗരത്തിലെ കോണ്‍ക്രീറ്റ് വനം 525 ശതമാനമാണ് വര്‍ദ്ധിച്ചത്. എന്തുകൊണ്ട് ഈ നഗരം അഞ്ചുവര്‍ഷം കൊണ്ട് ജീവിതം അസാധ്യമാകുന്നുവെന്ന് മനസ്സിലായില്ലേ. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/cRIlQD

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍