UPDATES

ബെന്നി ബെഹനാന് എതിരെയും വിജിലന്‍സ് അന്വേഷണം

അഴിമുഖം പ്രതിനിധി

ബാര്‍കോഴയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന് എതിരെയും  അന്വേഷണം. ബെന്നി ബെഹനാന്റെ ഇടപാടുകള്‍ വിജിലന്‍സ് ഇന്നു പരിശോധിക്കുമെന്നാണ് വിവരം.ബെഹനാനു ബാര്‍കോഴയുമായി ബന്ധമുണ്ടെന്നും ആ തുക സോളാര്‍ ഇടപാടില്‍ ഉപയോഗിച്ചെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം. ബാര്‍കോഴയുമായി ബന്ധപ്പെട്ട് മറ്റു കോണ്‍ഗ്രസ് നേതാക്കളിലേക്കും വിജിലന്‍സിന്റെ അന്വേഷണം വ്യാപിക്കുന്നുണ്ട്.

അതെസമയം കെ ബാബുവിന്റെ കഴിഞ്ഞ പത്തുവര്‍ഷത്തെ സ്വത്തുവിവരങ്ങളും വരുമാനവും പരിശോധിക്കാനും വിജിലന്‍സ് തീരുമാനം എടുത്തിട്ടുണ്ട്. നേരത്തെ ബാബു മന്ത്രിയായിരുന്ന കാലയളവിലെ ആസ്തികള്‍ മാത്രമായിരുന്നു വിജിലന്‍സ് പരിശോധിച്ചത്. ബാബുവിന്റെ ബിനാമി ഇടപാടുകള്‍ പരിശോധിക്കാനായി സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗപ്പെടുത്താനും തീരുമാനമായിയെന്ന വിജിലന്‍സ് അറിയിച്ചു.

ബാബുവിന്റെ മരുമകന്റെ പേരില്‍ തൊടുപുഴയിലുളള രണ്ടു ലോക്കറുകള്‍ തുറന്ന് വിജിലന്‍സ് പരിശോധന നടത്തുകയാണ്. കൂടാതെ മൂത്ത മകളുടെ ലോക്കറും വിജിലന്‍സ് ഇന്ന് പരിശോധനയ്ക്ക് വിധേയമാക്ക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍