UPDATES

തനിക്ക് ശേഷം പ്രളയം എന്ന ചിന്ത നല്ലതല്ലെന്ന് വി എസിന് ബര്‍ലിന്റെ ഉപദേശം

സിപിഐ (എം) പടലപ്പിണക്കത്തില്‍ കഴിഞ്ഞ ദിവസം വരെ വിഎസ് അച്യുതാനന്ദനോടൊപ്പം നിന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ഇന്ന് പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. തനിക്ക് ശേഷം പ്രളയം എന്നാണ് വിഎസിന്റെ വിചാരമെന്നും ഇത് ഒരു കമ്മ്യൂണിസ്റ്റിന് ചേര്‍ന്നതല്ലെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബര്‍ലിന്‍ പറഞ്ഞു.

സ്ഥാനമാനങ്ങള്‍ കൈപ്പറ്റുന്നതിനായി പറ്റിക്കൂടി നില്‍ക്കുകയാണ് വിഎസ്. പാര്‍ട്ടിയില്‍ വിഎസിന്റെ കാലം കഴിഞ്ഞിട്ട് നാളുകള്‍ ഏറെയായി. 2006ല്‍ പാര്‍ട്ടിയില്‍ നിന്നും വെളിയില്‍ വരാന്‍ വിഎസ് തയ്യാറായിരുന്നെങ്കില്‍ അദ്ദേഹത്തിന് ഇനിയും പ്രസക്തി ഉണ്ടാകുമായിരുന്നു. എന്നാല്‍ അന്ന് അധികാരത്തോടൊപ്പം നില്‍ക്കാനായിരുന്നു വിഎസിന് താല്‍പര്യം. ഒരു സംഘം കോര്‍പ്പറേറ്റുകളുടെ പിടിയിലാണ് ഇപ്പോള്‍ വിഎസ് അച്യുതാനന്ദനെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ആരോപിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍