UPDATES

ഇനി ആത്മകഥയെഴുതി പ്രഭാഷണവും നടത്തി ജീവിക്കൂ: വി എസിന് ബര്‍ലിന്റെ ഉപദേശം

അഴിമുഖം പ്രതിനിധി

പത്തുവര്‍ഷക്കാലം പുറത്തുനിര്‍ത്തിയശേഷം ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സിപിഎമ്മില്‍ തിരിച്ചെടുത്തു. സിപിഎമ്മിനെതിരെയുള്ള പരസ്യവിമര്‍ശനം ഇനി ഉണ്ടാവില്ലെന്നും ഇനിയുള്ള കാലം അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും അംഗത്വം തിരിതെ കിട്ടിയ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ഉറപ്പ് കൊടുത്ത ബര്‍ലിന്‍ ഔദ്യോഗികപക്ഷത്തെ പുകഴ്ത്തിയും വി എസിനെ തള്ളിയും തന്റെ തിരിച്ചുവരവിന് വാര്‍ത്താപ്രാധാന്യം നല്‍കുകയും ചെയ്തു.

പിണറായി മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന് ഉറപ്പിച്ച ബര്‍ലിന്‍ വി എസിന് പാര്‍ട്ടിയോട് വിധേയത്വം കാണിക്കമെന്ന ഉപദേശവും നല്‍കി. സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായതോടെ എന്തുപറയാമെന്ന ധാരണ വി എസ് ഉപേക്ഷിക്കണം. അതു നടക്കില്ല പി ബിയുടെ തീരുമാനം തന്നെയായിരിക്കും യെച്ചൂരിയുടെയും- ബര്‍ലിന്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വി എസ് പ്രതിപക്ഷം സ്ഥാനം ഒഴിഞ്ഞ് പാര്‍ട്ടിക്ക് വഴങ്ങണം. ഇനിയുള്ള കാലം ആത്മകഥയെഴുതി പ്രഭാഷകനായി ജീവിക്കുന്നതാകും അദ്ദേഹത്തിന് നല്ലതെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍