UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: സുള്‍ഫിക്കര്‍ അലി ഭൂട്ടോയും ബര്‍ലിന്‍ മതിലും

Avatar

1963 ഡിസംബര്‍ 20 
ബര്‍ലിന്‍ മതില്‍ തുറന്നുകൊടുക്കുന്നു

നാലായിരത്തോളം പശ്ചിമ ബര്‍ലിന്‍ നിവാസികളെ കടത്തിവിടാനായി 1963 ഡിസംബര്‍ 20 ബര്‍ലിന്‍ മതില്‍ അതിന്റെ രണ്ടു വര്‍ഷം മുമ്പുള്ള രൂപീകരണത്തിന് ശേഷം ആദ്യമായി തുറന്നുകൊടുത്തു.

കിഴക്കന്‍ ബര്‍ലിനിലുള്ള തങ്ങളുടെ ബന്ധുമിത്രാദികളെ സന്ദര്‍ശിക്കാനായിരുന്നു പശ്ചിമ നിവാസികള്‍ക്ക് അവസരം കൊടുത്തത്.1989 നവംബര്‍ 9 ന് ബര്‍ലിന്‍ മതില്‍ പൂര്‍ണമായി തകര്‍ക്കപ്പെട്ടു.

1971 ഡിസംബര്‍ 20
സുള്‍ഫിക്കര്‍ അലി ഭൂട്ടോ പാകിസ്താന്‍ പ്രസിഡന്റാകുന്നു

പാകിസ്താന്റെ നാലാമത്തെ പ്രസിഡന്റായി സുള്‍ഫിക്കര്‍ അലി ഭൂട്ടോ1971 ഡിസംബര്‍ 20 ന് സ്ഥാനമേറ്റു. ഇന്ത്യയുമായുള്ള യുദ്ധത്തിലേറ്റ പരാജയത്തെ തുടര്‍ന്ന് യഹ്യ ഖാന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഭൂട്ടോ അധികാരത്തിലെത്തുന്നത്.

ഇന്ത്യയുമായുള്ള യുദ്ധത്തിലുണ്ടായ പരാജയം പാകിസ്താന്‍ വിഭജിച്ച് ബംഗ്ലാദേശ് രൂപീകരിക്കുന്നതില്‍ എത്തിയിരുന്നു. ഇത് പാകിസ്താന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.1973 വരെ പ്രസിഡന്റ് പദത്തിലിരുന്ന ഭൂട്ടോ തുടര്‍ന്ന് പാകിസ്താന്റെ ഒമ്പാതാമത് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.1997 വരെ പ്രധാനമന്ത്രിയായി തുടര്‍ന്ന ഭൂട്ടോ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചു. പിപിപിയുടെ ചെയര്‍മനായിരുന്ന ഭൂട്ടോയെ 1979 ല്‍ ജനറല്‍ സിയ ഉള്‍ ഹഖ് തൂക്കിലേറ്റുകയായിരുന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍