UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ന്യൂഹാംപ്‌ഷൈറില്‍ ഹിലാരിക്ക് തോല്‍വി, ട്രംപിന് വിജയം

അഴിമുഖം പ്രതിനിധി

ന്യൂഹാംപ്‌ഷൈര്‍ പ്രൈമറിയില്‍ ഹിലാരി ക്ലിന്റന് എതിരെ ബെര്‍ണി സാന്‍ഡേഴ്‌സിന് മികച്ച വിജയം. ഡൊണാള്‍ഡ് ട്രംപും വിജയിച്ചു. വാഷിങ്ടണിലെ രാഷ്ട്രീയ നേതൃത്വത്തിന് എതിരെയുള്ള അമേരിക്കക്കാരുടെ രോഷമായി ഇരുവരുടേയും വിജയത്തെ വിലയിരുത്തുന്നു. അസാധ്യമെന്ന് കരുതപ്പെട്ട വിജയങ്ങളാണ് ഇരുവരുടേതും.

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റെന്ന് സ്വയം പരിചയപ്പെടുത്തുന്ന സാന്‍ഡേഴ്‌സ് മുന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റും മുന്‍ പ്രഥമ വനിതയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന ഉറപ്പിച്ചിരുന്നതുമായ ഹിലാരിയെയാണ് പരാജയപ്പെടുത്തിയത്. അയോവയില്‍ തുച്ഛമായ വോട്ടുകള്‍ക്ക് സാന്‍ഡേഴ്‌സ് ഹിലാരിയോട് പരാജയപ്പെട്ടിരുന്നു.

അയോവയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തോറ്റിരുന്ന ബിസിനസുകാരനായ ട്രംപിന് വിജയം തിരിച്ചു വരവിന് അത്യാവശ്യമായിരുന്നു. ടെഡ് ക്രൂസായിരുന്നു ട്രംപിനെ തോല്‍പിച്ചത്. ഈ വിജയം ട്രംപിനെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മോഹികളുടെ പട്ടികയില്‍ മുന്നില്‍ നിര്‍ത്തും.

സ്ത്രീ, യുവ വോട്ടര്‍മാര്‍ക്കിടയിലെ ഹിലാരിയുടെ സ്വാധീനം എത്രമാത്രം ഉണ്ടെന്ന ചോദ്യം ഉയര്‍ത്തുന്നതാണ് ഈ പരാജയം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍