UPDATES

യാത്ര

പുതുവര്‍ഷത്തില്‍ യാത്ര തുടങ്ങാം; ഇന്ത്യയില്‍ കാണേണ്ട മികച്ച സ്ഥലങ്ങള്‍, മാസം തിരിച്ച്

Avatar

പുതു വര്‍ഷത്തില്‍ എന്താണ് പരിപാടി? യാത്ര വല്ലതും പ്ലാന്‍ ചെയ്തോ? ഇനി ഒരു മാസവും കൂടിയേ ഉള്ളൂ എന്ന കാര്യം മറന്നു പോകേണ്ട. ഇനിയും എവിടേക്കാണ് യാത്ര എന്ന് തീരുമാനിച്ചിട്ടില്ലാത്തവര്‍ക്ക് അല്ലെങ്കില്‍ തീരുമാനിച്ച സ്ഥലങ്ങള്‍ മാറ്റാന്‍ കഴിയുന്നവര്‍ക്ക് വേണ്ടി ഇതാ ഒരു പട്ടിക. 2017ല്‍ നിങ്ങള്‍ ഇന്ത്യയില്‍ കണ്ടിരിക്കേണ്ട സുന്ദര ഭൂമികള്‍ തന്നെയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ മാസം തിരിച്ച്. 

ഉത്തര്‍ഖണ്ഡിലെ ഔലി മഞ്ഞുമലയാണ് ഈ പട്ടികയിലെ ഒന്നാം സ്ഥാനക്കാരന്‍. സ്കീയിംഗ് ഉള്‍പ്പെടെയുള്ള വിനോദ സാധ്യതകള്‍ ഉള്ള ഔലി ശീതകാല സഞ്ചാരികള്‍ക്ക് ഒരു അത്ഭുത ലോകമാണ്. മറ്റൊന്നു ഒഡിഷയിലെ ചിലിക തടാകവും പക്ഷി സംരക്ഷണ കേന്ദ്രവുമാണ്. ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ നിന്നു 95 കിലോമീറ്റര്‍ അകലെയുള്ള ചിലികയിലേക്ക് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നു ട്രെയിന്‍ സൌകര്യവുമുണ്ട്.  ഗോവയിലെ ദിയു ബീച്ചാണ് ജനുവരിയില്‍ സന്ദര്‍ശിക്കാവുന്ന മറ്റൊരു സ്ഥലം.

ഫെബ്രുവരിയിലാണ് യാത്ര തീരുമാനിക്കുന്നതെങ്കില്‍ മുംബയിലെ നാസിക്കില്‍ പോണം. സംഗീതവും വൈനും ഭക്ഷണവും ഫാഷനും എല്ലാം മേളിക്കുന്ന സുല ഫെസ്റ്റ് ഫെബ്രുവരി ആദ്യ ആഴ്ചയിലാണ്. കേരളത്തിലെ പെരിയാര്‍ വന്യ മൃഗ സംരക്ഷണ കേന്ദ്രമാണ് പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള മറ്റൊരു സ്ഥലം. വൈല്‍ഡ് ലൈഫ് ഔട്ട് ഡോര്‍ ഫോട്ടോഗ്രാഫിയില്‍ ഇത്തിരി ഭ്രാന്തുള്ളവര്‍ക്ക്  തീര്‍ച്ചയായും തേക്കടി തിരഞ്ഞെടുക്കാവുന്നതാണ്.

സ്ഥലങ്ങളുടെ ചിത്രങ്ങള്‍ കാണാം മാസം തിരിച്ച്

ജനുവരി; ഔലി മഞ്ഞുമല

ഫെബ്രുവരി; നാസിക്ക്, പെരിയാര്‍ വന്യജീവി കേന്ദ്രം

മാര്‍ച്ച്; വൃന്ദാവന്‍

ഏപ്രില്‍; ശ്രീനഗര്‍ 

കൂടുതല്‍ ചിത്രങ്ങള്‍ക്ക് , വായനയ്ക്ക്; https://goo.gl/P1Iae5

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍