UPDATES

കായികം

ബാലണ്‍ദ്യോര്‍ പുരസ്‌കാരം; നാലില്‍ മുത്തമിട്ട് ക്രിസ്റ്റ്യനോ

ഫിഫയും ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുമായി പിരിഞ്ഞതിന് ശേഷമുള്ള ആദ്യ പുരസ്‌കാര പ്രഖ്യാപനമായിരുന്നു നടന്നത്.

ലയണല്‍ മെസിയെ പിന്നിലാക്കി പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റെണാര്‍ഡോ മികച്ച് ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തില്‍ മുത്തമിട്ടു. നാലം തവണയാണ് പോര്‍ച്ചുഗല്‍ താരം ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. പുരസ്‌കാര ജേതാവിനെ കണ്ടെത്താനായി ഒരു ഫുട്‌ബോള്‍ മത്സരം പോലെ തന്നെ വാശിയേറിയ മത്സരത്തില്‍ അര്‍ജന്റീനയുടെ ക്യാപ്റ്റര്‍ ലയണല്‍ മെസിയെ രണ്ടാമനാക്കിയാണ് ക്രിസ്റ്റ്യനോ അവാര്‍ഡില്‍ മുത്തമിട്ടത്. ഫ്രാന്‍സിന്റെ കളിക്കാരനും അത്‌ലറ്റിക്കോ മാഡ്രിഡിന്റെ കുന്തമുനയുമായ അന്റോണി ഗ്രിസ്മാനാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഫിഫയും ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുമായി പിരിഞ്ഞതിന് ശേഷമുള്ള ആദ്യ പുരസ്‌കാര പ്രഖ്യാപനമായിരുന്നു നടന്നത്. ഫിഫയും ഫ്രഞ്ച് ഫുട്‌ബോള്‍ മാസികയും ചേര്‍ന്നായിരുന്നു മുന്‍പ് ഈ പുരസ്‌കാരം നല്‍കിയിരുന്നത്. ഫുട്‌ബോള്‍ ലോകത്തൈ ഏറ്റവും ഗ്ലാമറായ അവാര്‍ഡാണിത്. ഫിഫയും ഫ്രാന്‍സുമായുള്ള കരാര്‍ അവസാനിച്ചിരുന്നു. കരാര്‍ പുതുക്കേണ്ടതില്ലെന്ന് രണ്ട് കുട്ടരും തീരുമാനമെടുത്തിരുന്നു. അതിനാല്‍ ഇത്തവണ ഒറ്റക്ക് തന്നെ അവാര്‍ഡ് നല്‍കുവാന്‍ മാസിക തയാറെടുത്തു. ഫിഫയുമായുള്ള പിരിയലിനുശേഷം ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തിനും നടപടി ക്രമങ്ങള്‍ക്കുമായി ഫുട്‌ബോള്‍ ലോകം കാത്തിരിക്കുകയായിരുന്നു. പുരസ്‌കാര പ്രഖ്യാപനത്തിന് മുന്‍പ് തന്നെ ക്രിസ്റ്റാനോയാണ് അവാര്‍ഡ് ജേതാവ് എന്ന തരത്തിലുള്ള ശ്രൂതികള്‍ പരന്നിരുന്നു. ഇതിന് ശക്തിപകരുന്നതായിരുന്നു പുരസ്‌കാരവുമായി നില്‍ക്കുന്ന ക്രിസ്റ്റ്‌ന്യോയുടെ ചിത്രം ഒരു ഫ്രഞ്ച് മാസികയില്‍ അടിച്ചുവന്നതും. ഇതോടെ ഫുട്‌ബോള്‍ പ്രേമികള്‍ ക്രിസ്റ്റ്യനോയെ മനസില്‍വരിച്ചിരുന്നു. ആ പ്രചാരണങ്ങള്‍ക്ക് അടിവരയിടുന്നതായിരുന്നു പുരസ്‌കാര പ്രഖ്യാപനം. 170ല്‍ പരം സ്‌പോട്്സ് ജേര്‍ണലിസ്റ്റുകളാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുക്കാന്‍ വോട്ട് ചെയ്തത്.

1956 മുതലാണ് ബാലണ്‍ദ്യോര്‍ പുരസ്‌കാരം ലോകത്തെ മികച്ച് പുരുഷ ഫുട്‌ബോള്‍താരത്തിനാണ് നല്‍കി പോന്നത്. ആരംഭത്തില്‍ യുറോപിലെ മികച്ച ഫുട്‌ബോള്‍ താരത്തിനായിരുന്നു ഈ അവാര്‍ഡ് നല്‍കിയിരുന്നത്. പിന്നീട് അത് മാറ്റുകയായിരുന്നു. പിന്നീട് 2010ല്‍ ഫിഫയുമായി ചേര്‍ന്ന് അവാര്‍ഡ് നല്‍കുകയായിരുന്നു. ലോകഫുട്‌ബോളര്‍ക്ക് ഫിഫ വേറെ അവാര്‍ഡ് നല്‍കുവാനാണു തീരുമാനിച്ചിരിക്കുന്നത്.

ദേശീയ ടീമിനും ക്ലബിനുമായി 2016ല്‍ 52 മത്സരങ്ങളില്‍ 48 ഗോളുകളാണ് ക്രിസ്റ്റാനോ അടിച്ചുകൂട്ടിയത്. 2008, 2013,2014 എന്നീ വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് ക്രിസ്റ്റനാനോക്ക് പുരസ്‌കാരം ലഭിച്ചത്. ലോകഫുട്‌ബോള്‍ക്കുള്ള ഫിഫയുടെ പുരസ്‌കാരം ജനുവരിയില്‍ പ്രഖ്യാപിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍