UPDATES

വായിച്ചോ‌

ഇത് അസത്യ ഭാരതം: രോഹിത് വെമുല അനുസ്മരണത്തില്‍ ബേസ്വാദ വില്‍സണ്‍

ഈ രാജ്യം ഭരിക്കുന്നവര്‍ വ്യക്തമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതാണ് ദളിത്‌ പീഡനം. ദളിതരും പാര്‍ശ്വവത്കരിക്കപ്പെട്ട മറ്റ് വിഭാഗങ്ങളും സര്‍വകലാശാലകളിലെത്തി പഠിക്കുന്നതിനെ അവര്‍ ഭയപ്പെടുന്നു.

ഇത് നുണകളുടെ ഇന്ത്യയാണ്. അസത്യ ഭാരതം – രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ മാഗ്‌സസെ പുരസ്‌കാര ജേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ ബേസ്വാദ വില്‍ലസണ്‍ പറയുന്നു. രോഹിതിന്‌റേത് ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകമാണന്ന് പറഞ്ഞാണ് വില്‍സണ്‍ സംസാരിക്കാന്‍ തുടങ്ങിയത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതീയ അതിക്രമങ്ങള്‍ എന്ന വിഷയത്തില്‍ ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ബേസ്വാദ വില്‍സണ്‍.

സ്വാതന്ത്ര്യത്തിന് 70 വര്‍ഷങ്ങള്‍ക്ക് ശേഷവും ദളിത് കുട്ടികളെ സംരക്ഷിക്കാന്‍ സര്‍വകലാശാലകള്‍ക്ക് കഴിയുന്നില്ല. ഇത് നിര്‍ഭാഗ്യകരമാണ്. അല്ല ഈ രാജ്യം ഭരിക്കുന്നവര്‍ വ്യക്തമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതാണ്. ദളിതരും പാര്‍ശ്വവത്കരിക്കപ്പെട്ട മറ്റ് വിഭാഗങ്ങളും സര്‍വകലാശാലകളിലെത്തി പഠിക്കുന്നതിനെ അവര്‍ ഭയപ്പെടുന്നു. രോഹിതിന്‌റെ മരണവുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്ത രീതിയെ വില്‍സണ്‍ വിമര്‍ശിച്ചു. രോഹിതിന്‌റെ ജാതി സംബന്ധിച്ച് നുണപ്രചരിപ്പിച്ചും മറ്റും വിവാദങ്ങളുണ്ടാക്കാനും കേസ് വഴി തെറ്റിക്കാനുമാണ് ഗവണ്‍മെന്‌റ് ശ്രമിച്ചത്. രോഹിതിന്‌റെ സഹോദരന്‍ എം എസ് സി സുവോളജി ബിരുദധാരിയാണ്. ഇപ്പോള്‍ അയാള്‍ നാട്ടില്‍ ഓട്ടോറിക്ഷ ഓടിക്കുകയാണ്. തുടര്‍പഠനത്തിനായി അയാളെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിലേയ്ക്ക് അയയ്ക്കാന്‍ അമ്മ രാധികയ്ക്ക് ഭയമാണ്.

ഈ അക്രമം ഇപ്പോഴൊന്നും തുടങ്ങിയതല്ല. ഇത് ഇപ്പോള്‍ തുടങ്ങിയതായിരുന്നെങ്കില്‍ ഈ രാജ്യത്തെ 1.6ലക്ഷത്തോളം ദളിത് സ്ത്രീകള്‍ മനുഷ്യമലം കോരുന്ന തോട്ടിപ്പണി എടുക്കേണ്ടി വരില്ലായിരുന്നു. പ്രധാനമന്ത്രി ജിഡിപി, എംഡിപി, എഡിപി എന്നെല്ലാം പറഞ്ഞ് നടക്കും. പക്ഷെ അദ്ദേഹത്തിന്‌റെ ഭരണം മൂന്ന് വര്‍ഷം പിന്നിടുമ്പോഴും ജനങ്ങള്‍ മലം കോരുകയാണ് – ബേസ്വാദ വില്‍സണ്‍ ചൂണ്ടിക്കാട്ടി.

വായനയ്ക്ക്: https://goo.gl/bVY2ug

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍