UPDATES

സിനിമാ വാര്‍ത്തകള്‍

സൈറ ബാനു കാണാന്‍ സ്ത്രീകളില്ല; ഇങ്ങനെയുള്ളിടത്ത് എങ്ങനെ സ്ത്രീപക്ഷ സിനിമകള്‍ ഉണ്ടാകുമെന്നു ഭാഗ്യലക്ഷ്മി

മലയാള സിനിമയിലെ വനിത നിര്‍മാതക്കള്‍പോലും വാണിജ്യസിനിമകള്‍ നിര്‍മിക്കാനാണ് മുന്നോട്ടുവരുന്നത്

പ്രണയവും ചതിയും വഞ്ചനയും കണ്ണീരും അമ്മായിയമ്മ പോരും ആത്മഹത്യയുമല്ല പെണ്‍ ജീവിതം എന്ന് പെണ്ണ് മനസ്സിലാക്കിയില്ലെങ്കില്‍ പിന്നെ ഇവിടെ എന്ത് പെണ്‍ പോരാട്ടം? എന്ത് പെണ്‍ സുരക്ഷ..? ഭാഗ്യലക്ഷ്മിയുടെ ചോദ്യമാണ്. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സൈറ ബാനു എന്ന ചിത്രം തിയേറ്ററില്‍ കാണാന്‍ സ്ത്രീകളെക്കാള്‍ പുരുഷന്മാരാണ് അധികം.സ്ത്രീപക്ഷ സിനിമകളെ സ്ത്രീകള്‍ പോലും പ്രോത്സാഹിപ്പിച്ചില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ഇത്തരം സിനിമകള്‍ ഉണ്ടാവുന്നത്? എന്നുമാണ് ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.

ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Good morning
ഇന്നലെയാണ് ‘സൈറാ ബാനു’എന്ന സിനിമ കണ്ടത്. സാധാരണ മഞ്ജുവിന്റെ ഏത് സിനിമ ഇറങ്ങിയാലും ആദ്യ ദിവസം തന്നെ കാണുകയാണ് പതിവ്. ഇതല്‍പ്പം വൈകിപ്പോയി.
മഞ്ജുവിന്റെ കളിയും ചിരിയും കുറുമ്പും സങ്കടവും
എല്ലാം പ്രകടിപ്പിക്കാന്‍ ധാരാളം അവസരമുളള കഥാപാത്രം..മഞ്ജു ഗംഭീരമായി എന്ന് പറയുന്നത്
മോഹന്‍ലാല്‍ നന്നായി അഭിനയിച്ചു ദാസേട്ടന്‍ നന്നായി പാടി എന്നൊക്കെ പറയുന്നത് പോലെയായി മലയാളിക്ക്…As Usual well done Manju…..
ഇത് തികച്ചും ഒരു സ്ത്രീപക്ഷ സിനിമ തന്നെയാണ്. പ്രണയമോ, സ്റ്റണ്ടോ, ഇല്ലാത്ത ഹീറോയിനിസമൊന്നുമില്ലാത്ത
ഒരു സ്ത്രീയുടെ പോരാട്ടം.
ഈ സിനിമ കാണുമ്പോള്‍ എനിക്കറിയാവുന്ന ചില സ്ത്രീകളുടെ ജീവിതമാണ് മനസ്സില്‍ തെളിഞ്ഞ് വന്നത്…
വലിയ വിദ്യാഭ്യാസമോ അറിവോ ഇല്ലാത്ത ഒരു സ്ത്രീക്ക് പോലും ഏത് പ്രതിസന്ധിയും മറികടക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസം വലിയ ബഹളമൊന്നുമില്ലാതെ നമ്മെ ബോധ്യപ്പെടുത്തി തരുന്നു.
സ്ത്രീ ശക്തയാവുന്നതും അശക്തയാവുന്നതും അവള്‍ അമ്മയായത്‌കൊണ്ട് തന്നെയാണെന്നും പറയുന്നു ഈ സിനിമ.
ഏറ്റവും വിചിത്രവും സങ്കടകരവുമായ വിഷയം
ഈ സിനിമ കാണാന്‍ തിയേറ്ററില്‍ പുരുഷന്മാരാണധികവും എന്നതാണ്..
ഇന്ന് രാവിലെ ഒരു പഴയ സംവിധായകന്‍ എന്നെ വിളിച്ച് പറഞ്ഞു,അദ്ദേഹം തിയേറ്ററില്‍ ഈ സിനിമ കാണാന്‍ ചെന്നപ്പോ സ്ത്രീകളേ ഇല്ലായിരുന്നുവത്രെ… അദ്ദേഹം ദേഷ്യത്തോടെ എന്നോട് ചോദിച്ചു
സ്ത്രീപക്ഷ സിനിമകളെ സ്ത്രീകള്‍ പോലും പ്രോത്സാഹിപ്പിച്ചില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ഇത്തരം സിനിമകള്‍ ഉണ്ടാവുന്നത്?
ഇതുകൊണ്ടാണ് മലയാള സിനിമയില്‍ വനിതാ നിര്‍മാതാക്കളുണ്ടായിട്ടും
അവര്‍ പോലും വാണിജ്യ സിനിമകള്‍ നിര്‍മ്മിക്കാനാണ് മുന്നോട്ട് വരുന്നത്.
പ്രണയവും ചതിയും വഞ്ചനയും കണ്ണീരും അമ്മായിയമ്മ പോരും ആത്മഹത്യയുമല്ല പെണ്‍ ജീവിതം എന്ന് പെണ്ണ് മനസ്സിലാക്കിയില്ലെങ്കില്‍ പിന്നെ ഇവിടെ എന്ത് പെണ്‍ പോരാട്ടം? എന്ത് പെണ്‍ സുരക്ഷ..?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍