UPDATES

മറാഠി നോവലിസ്റ്റ് ബാലചന്ദ്ര നെമാഡയ്ക്ക് ജ്ഞാനപീഠം

അഴിമുഖം പ്രതിനിധി

മറാഠി എഴുത്തുകാരന്‍ ബാലചന്ദ്ര നെമാഡെയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം. സിന്ധു നദീ തീരത്ത് വികസിച്ച ആര്യ സംസ്‌ക്കാരത്തിന്റൈ കഥ പറയുന്ന നെമാഡെയുടെ ഹിന്ദു എന്ന നോവലിനാണ് പുരസ്‌കാരം.

ഇംഗ്ലീഷ്, മറാത്തി ഭാഷകളില്‍ പാണ്ഡിത്യം നേടിയ നെമാഡെയെ 2011ല്‍ കേന്ദ്രം പത്മശ്രീ നല്കി ആദരിച്ചിരുന്നു.

കോസാല, ബിധാര്‍, ഹൂല്‍, ജരില, ഝൂള്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രധാന നോവലുകള്‍. മെലഡി, ദേഖാനി എന്നീ കവിതകളുടെയും കര്‍ത്താവാണ്. നെമാഡെയുടെ നിരൂപണ സാഹിത്യ കൃതിയായ ടീക സ്വയംവറിന് 1990ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. സാഹിത്യാചി ഭാഷാ, തുക്കാറാം, ദി ഇന്‍ഡെലൂവന്‍സ്‌ക ഓഫ് ഇംഗ്ലീഷ് ഓണ്‍ മറാത്തി, ഇന്തോ ആംഗ്ലിയന്‍ റൈറ്റിംങ് എന്നിവയാണ് മറ്റു കൃതികള്‍. ടീക്കാ സ്വയംവര്‍, തുക്കാറാം,ദേശിവാദ് എന്നിവ വിമര്‍ശനപരമായ രചനകളാണ്. നോര്‍ത്ത് മഹാരാഷ്ട്രാ യൂണിവേഴ്‌സിറ്റി പിഎച്ച്ഡി, ഡിലിറ്റ്, ബിരുദങ്ങള്‍ നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍