UPDATES

ദേശീയ പതാകയിലെ പച്ച നിറത്തിന് പകരം കാവിയാക്കി ഭാരതീയ ജന സംഘം മുഖമാസിക

ദേശീയ പതാകയിലെ പച്ച നിറത്തിന് പകരം കാവിയാക്കണം എന്ന ആവശ്യവുമായി ഭാരതീയ ജനസംഘ്.  ജനസംഘിന്റെ മുഖമാസികയുടെ സെപ്റ്റംബര്‍ ലക്കത്തില്‍ കവറായി നല്‍കിയിരിക്കുന്നത് പച്ചനിറം വെട്ടിമാറ്റിയ നിലയിലുള്ള ഇന്ത്യന്‍ ദേശീയ പതാകയാണ്. മുകളിലും താഴെയും കാവിയും നടുക്ക് വെള്ളയുമുള്ള ദേശീയ പതാകയാണ് ജനസംഘിന്‍റെ ലക്ഷ്യം. 1947 ല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ വിഭജിക്കപ്പെട്ടതാണെന്ന ഒരു കുറിപ്പും ജനസംഘ് മുന്നോട്ട് വെക്കുന്ന പതാകയുടെ കൂടെ കൊടുത്തിട്ടുണ്ട്.

Abolish Minority Concept (ന്യൂനപക്ഷം എന്ന ആശയം ഇല്ലാതാക്കുക) എന്ന കവര്‍ സ്റ്റോറിയുമാണ് സെപ്റ്റംബര്‍ ലക്കം മുഖമാസിക പുറത്തിറക്കിയിട്ടുള്ളത്.

ന്യൂനപക്ഷം എന്ന ആശയം ഇല്ലാതാക്കുക, പച്ചയില്ലാത്ത പുതിയ കൊടിയാണ് ഞങ്ങള്‍ക്കു വേണ്ടത്’ എന്ന മുദ്രാവാക്യവും  അവര്‍ മുന്നോട്ട് വെക്കുന്നു. നമ്മുടെ ജീവിതം നിലനിര്‍ത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുമുള്ള ബന്ധത്തെയാണ്  ദേശീയ പതാകയിലെ പച്ചനിറം സൂചിപ്പിക്കുന്നതെന്നാണ് ഔദ്യോഗികമായ നിര്‍വചനം. എന്നാല്‍ ഇത് ന്യൂനപക്ഷത്തെയാണ് സൂചിപ്പിക്കുന്നതാണെന്നാണ്  ഭാരതീയ ജനസംഘിന്‍റെ വ്യാഖ്യാനം. 

ബി ജെ പിയുടെ ആദ്യരൂപമാണ് ഭാരതീയ ജനസംഘ്. 1977 വരെ ആര്‍.എസ്.എസിന്റെ രാഷ്ട്രീയ മുഖമായിരുന്നു ഭാരതീയ ജനസംഘ്. ഇതില്‍ നിന്നും 1980 ലാണ് ബി ജെ പി ഉണ്ടായത്. ഭാരതീയ ജനസംഘ് എന്ന പേരില്‍ ചെറിയ രൂപത്തില്‍ ഇപ്പോഴും ഈ സംഘടന നിലനില്‍ക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍