UPDATES

ട്രെന്‍ഡിങ്ങ്

ഭീം ആര്‍മി ഒരു ബിജെപി ഉത്പന്നം; ആരോപണവുമായി മായാവതി

അക്രമങ്ങള്‍ നടത്തുന്ന ഒരു ഭീം ആര്‍മി നേതാവിനെയും അറസ്റ്റ് ചെയ്യുന്നില്ല

ദളിത് മുന്നേറ്റത്തിന്റെ പുതിയ പതാകവാഹകരെന്നും വിശേഷിപ്പിക്കപ്പെടുന്ന ഭീം ആര്‍മി രാഷ്ട്രീയ നേട്ടത്തിനായുള്ള ബിജെപിയുടെ സൃഷ്ടിയാണെന്നു മായാവതി. തന്റെ സഹോദരന് ഭീം ആര്‍മി നേതാക്കളുമായി ബന്ധമുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ടായിരുന്നു ബിഎസ്പി നേതാവിന്റെ ആരോപണം.

അക്രമങ്ങളില്‍ വ്യാപൃതരായിരിക്കുകയാണ് ഭീം ആര്‍മി നേതാക്കള്‍. എന്നാല്‍ അവരെയും പൊലീസ് പിടികൂടുന്നുമില്ല. ഇതില്‍ നിന്നു തന്നെ ബിജെപിയുടെ പിന്തുണ അവര്‍ക്ക് ഉണ്ടെന്നു വ്യക്തമാണ്; യുപി മുന്‍ മുഖ്യമന്ത്രി ആരോപിക്കുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് ഒരു സര്‍ക്കാര്‍ സംവിധാനം എങ്ങനെ ദുര്യുപയോഗം ചെയ്യപ്പെടുന്നു എന്നതാണെന്നും അവര്‍ പറഞ്ഞു.

തന്റെ സഹോദരനും പാര്‍ട്ടി വൈസ് പ്രസിഡന്റുമായ ആനന്ദ് കുമാറിനെ പിന്തുണച്ചുകൊണ്ട് മായാവതി പറഞ്ഞത്, പാര്‍ട്ടി നേതാവ് എന്ന നിലയില്‍ കുമാര്‍ നിരവധി പേരെ കാണുന്നുണ്ട്. പക്ഷേ ഭീം ആര്‍മിയുടെ പേരില്‍ ആരും കണ്ടിട്ടില്ല. ഇതൊക്കെ സര്‍ക്കാരിന്റെ തട്ടിപ്പാണ്. തെറ്റായ കാര്യങ്ങള്‍ ഞങ്ങള്‍ക്കെതിരേ ഉയര്‍ത്തുകയാണ്. സംസ്ഥാനത്ത് നടക്കുന്ന ജാതിലഹള നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടത് മറയ്ക്കാനുള്ള ശ്രമം.

ഭീം ആര്‍മി നേതാക്കള്‍ ബിഎസ്പിയുടെ പേരു പറഞ്ഞ് ആളുകളുടെ കൈയില്‍ നിന്നും പണം പിരിക്കുന്നുണ്ടെന്നും എല്ലാ ജാതിക്കാരും ബിഎസ്പിയുടെ കീഴില്‍ ഒത്തുകൂടുന്നതിനെ തടയാനും അവര്‍ ശ്രമം നടത്തുന്നുണ്ടെന്നും മായാവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ഭീം ആര്‍മി ശക്തായര്‍ജ്ജിക്കുന്നത് പുതിയ രാഷ്ട്രീയധ്രൂവീകരണത്തിനു കാരണമാകുമെന്നും പുതിയ സംഘടനയുടെ കീഴില്‍ ദളിത് ഏകീകരണം ഉണ്ടായാല്‍ അതേറ്റവുമധികം ബാധിക്കുക എസ്പി, ബിഎസ്പി എന്നീ പാര്‍ട്ടികളെയാണെന്നും രാഷ്ട്രീയനിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇരുപാര്‍ട്ടികളും ഭീം ആര്‍മിയോട് ആദ്യം ഗുണം ചെയ്യുമെന്ന വിശ്വാസത്തില്‍ അടുത്തും ഇപ്പോള്‍ തീര്‍ത്തും അകന്നു നില്‍ക്കുകയാണ്. ഭീം ആര്‍മി ബിസിഎപി പിന്തുണയോടെ രൂപീകരിച്ചതാണോ എന്ന ചോദ്യങ്ങള്‍ക്ക് തങ്ങള്‍ക്ക് ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ നടത്തുന്ന സമരങ്ങള്‍ക്ക് തങ്ങള്‍ സാധ്യമാകില്ലെന്നുമായിരുന്നു ഭീം ആര്‍മി നേതാക്കള്‍ പറഞ്ഞിരുന്നത്. ഭീം ആര്‍മിയുടെ പ്രത്യക്ഷ പോരാട്ടം ബിജെപിക്കെതിരെയാണെങ്കിലും ഉത്തര്‍പ്രദേശില്‍ ഭീം ആര്‍മി ശക്തിപ്രാപിക്കുന്നത് കേന്ദ്രഭരണ പാര്‍ട്ടി ഉള്ളാല്‍ സന്തോഷിക്കുന്നുണ്ട്. ജാതിയവോട്ടുകള്‍ ഭിന്നിക്കുമെന്നതും ദളിത് പിന്തുണയുണ്ടെന്നു പറയുന്ന എസ് പി , ബിഎസ്പി എന്നിവരുടെ ശക്തികേന്ദ്രങ്ങളില്‍ വന്‍തോതില്‍ വിള്ളല്‍ വീഴ്ത്താന്‍ ഭീം ആര്‍മിക്കു കഴിയുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ഇതിനിടയില്‍ ബിഎസ്പിയും എസ്പിയും തമ്മില്‍ സഖ്യത്തില്‍ ആകാന്‍ ഒരുങ്ങുകയാണെന്നും അഖിലേഷ് യാദവ് ഇതിനു മുന്‍കൈ എടുക്കുകയാണെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍