UPDATES

ചരിത്രത്തില്‍ ഇന്ന്

1992 ഫെബ്രുവരി 1: ഭോപ്പാല്‍ വാതക ദുരന്ത കേസില്‍ വാറന്‍ ആന്‍ഡേഴ്‌സണ്‍ പിടികിട്ടാപ്പുള്ളിയാണെന്ന് പ്രഖ്യാപിച്ചു

ആന്‍ഡേഴ്‌സണിനെതിരെ മനുഷ്യക്കുരുതി എന്ന കുറ്റമാണ് പ്രദേശിക അധികൃതര്‍ ചുമത്തിയത്. ഇന്ത്യന്‍ നിയമങ്ങള്‍ പ്രകാരം പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. കുറ്റകരമായ മനുഷ്യക്കുരുതി കേസില്‍ ഒന്നാം പ്രതിയായ ആന്‍ഡേഴ്‌സണ്‍ കോടതി നടപടികളില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് 1992 ഫെബ്രുവരി ഒന്നിന് ഭോപ്പാലിലെ ചീഫ് ജുഷീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്

1984-ലെ ഭോപ്പാല്‍ ദുരന്ത കേസില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ നിയമത്തിന് മുന്നില്‍ യൂണിയന്‍ കാര്‍ബൈഡിന്റെ മുന്‍ സിഇഒ വാറന്‍ ആന്‍ഡേഴ്‌സണ്‍ പിടികിട്ടാപ്പുള്ളിയാണെന്ന് ഭോപ്പാല്‍ കോടതിയിലെ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഉത്തരവിട്ടു. 1986-ല്‍ വിരമിച്ച ആന്‍ഡേഴ്‌സണിനെതിരെ മനുഷ്യക്കുരുതി എന്ന കുറ്റമാണ് പ്രദേശിക അധികൃതര്‍ ചുമത്തിയത്. ഇന്ത്യന്‍ നിയമങ്ങള്‍ പ്രകാരം പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. കുറ്റകരമായ മനുഷ്യക്കുരുതി കേസില്‍ ഒന്നാം പ്രതിയായ ആന്‍ഡേഴ്‌സണ്‍ കോടതി നടപടികളില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് 1992 ഫെബ്രുവരി ഒന്നിന് ഭോപ്പാലിലെ ചീഫ് ജുഷീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിന്നും അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഭോപാല്‍ ദുരന്തബാധിതര്‍ക്ക് ഒരു യുഎസ് കോടതിയില്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാനാവില്ലെന്ന കീഴ്‌ക്കോടതി വിധിയില്‍ അപ്പീല്‍ കേള്‍ക്കാന്‍ 1993 ഒക്ടോബറില്‍ അപ്പീല്‍ കേള്‍ക്കാന്‍ യുഎസ് സുപ്രീം കോടതി വിസമ്മതിച്ചു.

ലോകത്തിലെ ഏറ്റവും മാരകമായ വ്യാവസായിക ദുരന്തം എന്ന് കണക്കാക്കപ്പെടുന്ന ഭോപ്പാല്‍ ദുരന്തം ഭോപ്പാല്‍ വാതക ദുരന്തം എന്ന് കൂടി അറിയപ്പെട്ടിരുന്നു. യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡിന്റെ (യുസിഐഎല്‍) കീടനാശിനി ശാലയില്‍ 1984 ഡിസംബര്‍ 2-3 രാത്രിയിലാണ് ദുരന്തമുണ്ടായത്. മീത്തൈല്‍ ഐസോസൈനേറ്റും (എംഐസി) മറ്റ് വാതകങ്ങളും ഏകദേശം 500,000 ജനങ്ങളെയാണ് ബാധിച്ചത്. മരണസംഖ്യയെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. വാതകം ചോര്‍ന്നതുമായി ബന്ധപ്പെട്ട് 3,787 പേര്‍ മരിച്ചതായാണ് മധ്യപ്രദേശ് സര്‍ക്കാര്‍ കണക്കാക്കുന്നത്. എന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 8,000 പേര്‍ മരിച്ചെന്നും വാതകം ചോര്‍ന്നുണ്ടായ രോഗങ്ങളെ തുടര്‍ന്ന് മറ്റൊരു 8,000 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നും മറ്റ് കണക്കുകള്‍ പറയുന്നു. ദുരന്തത്തിന്റെ കാരണങ്ങളെ കുറിച്ചും ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉദാസീനമായ പരിപാലനവും അറ്റകുറ്റപ്പണികള്‍ വൈകിക്കുകയും ചെയ്തത് മൂലം തുടര്‍ച്ചയായി പൈപ്പുകളില്‍ ചോര്‍ച്ച ഉണ്ടാവുകയും ഇതിലൂടെ വെള്ളം ഇരച്ചുകയറുകയും ചെയ്തതാണ് ദുരന്തത്തിന് കാരണമെന്നാണ് ഇന്ത്യന്‍ സര്‍ക്കാരും ചില പ്രദേശിക സന്നദ്ധ പ്രവര്‍ത്തകരും വാദിക്കുന്നത്. എന്നാല്‍ അട്ടിമറിയിലൂടെയാണ് ടാങ്കില്‍ ജലം ഇരച്ചുകയറിയതെന്നാണ് യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്‍ (യുസിസി) ആരോപിക്കുന്നത്.


യുസിസിയ്ക്ക് ഭൂരിപക്ഷം ഉടമസ്ഥതയുള്ള യുസിഐഎല്ലില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിയന്ത്രിത ബാങ്കുകള്‍ക്കും ഇന്ത്യന്‍ പൊതുജനങ്ങള്‍ക്കുമായി 49.1 ശതമാനം ഓഹരിയുണ്ട്. ദുരന്തത്തെ തുടര്‍ന്നുണ്ടായ പരാതികള്‍ പരിഹരിക്കുന്നതിനായി യുസിസി 1989ല്‍ 470 ദശലക്ഷം ഡോളര്‍ ചിലവഴിച്ചു. 1994-ല്‍ യുസിഐഎല്ലില്‍ ഉണ്ടായിരുന്ന തങ്ങളുടെ ഓഹരികള്‍ യുസിസി എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡിന് (ഇഐഐഎല്‍) വിറ്റു. പിന്നീട് ഈ കമ്പനി മക്ലോയ്ഡ് റസല്‍ (ഇന്ത്യ) ലിമിറ്റഡില്‍ ലയിച്ചു. 1998-ല്‍ 99 വര്‍ഷത്തെ പാട്ടക്കരാര്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന്് എവര്‍റെഡി സ്ഥലം വിട്ടുപോവുകയും ഉടമസ്ഥത മധ്യപ്രദേശ് സര്‍ക്കാരിന് കൈമാറുകയും ചെയ്തു. ദുരന്തം നടന്ന് 17 വര്‍ഷങ്ങള്‍ക്ക് ശേഷം 2001-ല്‍ ഡൗ കമ്പനി യുസിസിയെ വിലയ്ക്കുവാങ്ങി. യുസിസിയ്ക്കും ദുരന്ത സമയത്ത് യുസിസിയുടെ സിഇഒ ആയിരുന്ന വാറന്‍ ആന്‍ഡേഴ്‌സണുമെതിരെ ജില്ല കോടതിയില്‍ സിവില്‍, ക്രിമിനല്‍ കേസുകള്‍ നല്‍കപ്പെട്ടു. യുസിസിയുടെ സിഇഒ എന്ന നിലയില്‍ മനുഷ്യക്കുരുതി എന്ന കുറ്റമാണ് വാറന്‍ ആന്‍ഡേഴ്‌സണെതിരെ ഇന്ത്യന്‍ അധികൃതര്‍ ചുമത്തിയത്. ഇന്ത്യയിലേക്ക് പറന്നെത്തിയ ആന്‍ഡേഴ്‌സണെ ഇന്ത്യന്‍ അധികൃതര്‍ കൃത്യമായി കസ്റ്റഡിയില്‍ എടുത്തെങ്കിലും 2010 ജൂണില്‍ ഇന്ത്യ വിട്ടുപോകാന്‍ അനുവദിച്ചു. യുസിഐഎല്ലിന്റെ ഏഴ് ജീവനക്കാരെ കുറ്റകരമായ അനാസ്ഥമൂലം ഉണ്ടായ മരണങ്ങള്‍ക്ക് രണ്ടു വര്‍ഷം തടവിനും 2000 ഡോളര്‍ വീതം പിഴയ്ക്കും ശിക്ഷിച്ചു. ഇന്ത്യന്‍ നിയമങ്ങള്‍ പ്രകാരമുള്ള പരമാവധി ശിക്ഷയായിരുന്നു അത്. 2014 സെപ്തംബര്‍ 29-ന് ആന്‍ഡേഴ്‌സണ്‍ അന്തരിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍