UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എട്ടു പേരേയും കൊന്നേക്കൂ… മടിക്കണ്ട.. പോലീസ് കണ്‍ട്രോള്‍ റൂം സംഭാഷണം പുറത്ത്

Avatar

അഴിമുഖം പ്രതിനിധി

ഭോപ്പാല്‍ ജയിലില്‍ നിന്നു രക്ഷപ്പെട്ട എട്ട് സിമി പ്രവര്‍ത്തകരെ ഏറ്റുമുട്ടലിനൊടുവില്‍ വെടിവച്ചു കൊന്നു എന്ന ഭോപ്പാല്‍ പോലീസിന്റെ അവകാശവാദം ശരിയല്ല എന്നു തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പിംഗുകള്‍ പുറത്തു വന്നതിനു പുറമെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന്‍ പോലീസുകാര്‍ക്ക് നിര്ദേശങ്ങള്‍ നല്‍കുന്നതിന്റെ ഓഡിയോ ക്ലിപ്പിംഗുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ക്യാച്ച്ന്യൂസ് ആണ് ഇത് പുറത്തു വിട്ടത്. തിങ്കളാഴ്ച രാവിലെ 7.42 മുതല്‍ ഉള്ള സംഭാഷണങ്ങളാണ് ഇതിലുള്ളത്. 

 

 

 

സംഭാഷങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍. 

1. നിങ്ങളെല്ലാം അല്പ്പം മാറി നില്‍ക്ക്. ഞങ്ങള്‍ക്ക് കുറച്ചു കൂടി വ്യാജ ഓപ്പറേഷന്‍ ചെയ്യേണ്ടി വന്നേക്കും. (പോലീസുകാരന്‍ പറയുന്നു)

 

2. (വയര്‍ലസിലൂടെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കുന്ന ശബ്ദം) എല്ലാവരെയും കൊന്നു കളയൂ. മടിക്കേണ്ട. അവരെ വളഞ്ഞിട്ട് എല്ലാവരെയും കൊല്ലൂ.

 

 

3. കണ്‍ട്രോള്‍ റൂം ഓപ്പറേറ്റര്‍ പോലീസ് ഉദ്യോഗസഥര്‍ക്ക് നിര്‍ദേശം നല്‍കുന്നു. “മൈക്ക് വണ്‍. സാഹബ് പറയുന്നു എല്ലാവരെയും കൊന്നു കളയൂ. 

സിഗ്മ സെവന്‍ വണ്‍, നാലോ അഞ്ചോ പേര്‍ മരിച്ചു. അവരെ വെടിവച്ചു. 

കൊള്ളാം, ഒരു പ്രശ്നവുമില്ല. ഞങ്ങള്‍ അവിടെക്കു എത്തിക്കൊണ്ടിരിക്കുന്നു. 

മൂന്ന് പേര്‍ ജീവനോടെ ബാക്കിയുണ്ട് 

വെല്‍ഡണ്‍. അല്ലെങ്കില്‍ ഇവര്‍ക്ക് മെഡിക്കല്‍ ഹെല്‍പ്പ് കൊടുക്കാന്‍ കുറെ പണം ചെലവായെനെ. 

“എട്ടുപേരും മരിച്ചു.” (പോലീസുകാരുടെ സന്തോഷപ്രകടനം, കയ്യടി) “ഗെയിം ഓവര്‍.” 

“സര്‍, അഭിനന്ദനങ്ങള്‍”

“വെല്‍ ഡണ്‍”

“വെരി ഗുഡ്.”

 

ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടു നിന്നു എന്നായിരുന്നു ഡി.ജി.പി യോഗേഷ് ചൌധരി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ കേവലം ഒമ്പത് മിനിറ്റ് കൊണ്ട് ഇവരെ വധിച്ചു എന്നാണ് ഓഡിയോ ക്ലിപ്പില്‍ നിന്നു വ്യക്തമാകുന്നത്. ഒരു കിലോമീറ്റര്‍ ചുറ്റലവില്‍ അവരെ വളഞ്ഞിട്ടുണ്ട് എന്നു പറയുന്നതും ഓഡിയോയില്‍ കേള്‍ക്കാം. 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍