UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഹാറില്‍ മോദിക്ക് ചെയ്യാന്‍ കഴിയുന്നത് ബിഹാര്‍ ഇന്ത്യയുടെ വിധി തീരുമാനിച്ചേക്കും; മോദിയുടേയും

Avatar

ടീം അഴിമുഖം

പരസ്പര വെടിവെയ്പ്പിനിടയില്‍ ഞെഞ്ചില്‍ വെടിയുണ്ട തുളച്ചുകയറിയ അനില്‍ കുമാര്‍ എന്ന പോലീസുകാരന്‍ ചവറ്റുകൂനയിലേക്ക് മറിഞ്ഞുവീണു. ഇന്ത്യയിലെ ദരിദ്ര സംസ്ഥാനങ്ങളിലൊന്നായ ബിഹാറുമായി അനില്‍ കുമാര്‍ ജോലി ചെയ്യുന്ന ദ്വീപിനെ ബന്ധിപ്പിക്കുന്ന താല്‍ക്കാലിക പാലം അടിച്ചിട്ടിരിക്കുകയായിരുന്നില്ലെങ്കില്‍ ഒരു പക്ഷെ അയാള്‍ രക്ഷപ്പെടുമായിരുന്നു. 

എന്നാല്‍ രക്തം വാര്‍ന്നൊഴുകുന്ന അയാളുടെ ശരീരം ഇരുണ്ട നദിയിലൂടെ ബോട്ടില്‍ സമീപ നഗരത്തിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. 

‘ഒരു മണിക്കൂര്‍ ലഭിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു,’ രാഗോപൂര്‍ ദ്വീപില്‍ കുമാറിന് പകരമെത്തി കൊലപാതക കേസ് അന്വേഷിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ രണ്‍ധീര്‍ കുമാര്‍ ഭട്ട് പറയുന്നു. ബ്രൂക്ലൈനേക്കാള്‍ വലിയ ഒരു പ്രദേശത്തിന്റെ ക്രമസമാധാനം കാക്കുന്ന ഒരു ഡസന്‍ ഉദ്യോഗസ്ഥരില്‍ ഒരാളാണ് രണ്‍ധീര്‍ കുമാര്‍ ഭട്ട്. 

ഒരു ദിവസം ശരാശരി രണ്ട് ഡോളറില്‍ താഴെയുള്ള തുക കൊണ്ട് ജീവിതം മുന്നോട്ട് നയിക്കുന്ന 100 മില്യണ്‍ ജനങ്ങള്‍ ജീവിക്കുന്ന ബിഹാറിന്റെ ജീവിതദൃഷ്ടാന്തമാണ് കഴിഞ്ഞ വര്‍ഷം സംഭവിച്ച കുമാറിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍. നിയമവാഴ്ചയുടെ അഭാവവും ദാരിദ്ര്യവും കുമാറിന്റെ മരണത്തിലേക്ക് നയിച്ച അടിസ്ഥാനസൗകര്യങ്ങളുടെ ജീര്‍ണാവസ്ഥയും ഇപ്പോള്‍ ഇന്ത്യയെ പരിഷ്‌കരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതികളെയും പാളം തെറ്റിക്കുമെന്ന ഭീഷണിയുയര്‍ത്തുന്നു. 

ഇന്ത്യന്‍ സമ്പത്തികരംഗത്തെ പരിഷ്‌കരിക്കാനുള്ള തന്റെ ശേഷിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായേക്കാവുന്ന ഒരു നിര സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ആദ്യത്തെത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മോദിയുടെ പാര്‍ട്ടി നേരിടുന്നു. വിജയിക്കുന്നപക്ഷം മോദി ദേശീയ രാഷ്ട്രീയത്തിലെ പ്രബല ശക്തിയായി പതിറ്റാണ്ടുകളോളം തുടരും. അദ്ദേഹം തോല്‍ക്കുന്നപക്ഷം വികസനത്തെ പിന്നാക്കം വലിക്കുന്ന തടസങ്ങള്‍ ഇന്ത്യയെ വര്‍ഷങ്ങളോളം പിന്തുടരും.

മൂന്ന് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ മോദി കഴിഞ്ഞ വര്‍ഷം അധികാരം ഏറ്റെടുത്തപ്പോള്‍, ലോകത്തിലെ രണ്ടാമത്തെ വലിയ ജനസംഖ്യയുള്ള രാജ്യത്തിന്റെ സാധ്യതകള്‍ പുറത്തുകൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ ഇന്ത്യയിലേക്ക് പണമൊഴുക്കാന്‍ തുടങ്ങി. എന്നാല്‍ സംസ്ഥാന നിയമസഭകള്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ ഭൂരിപക്ഷം നേടാന്‍ മോദിക്ക് സാധിച്ചില്ല. ഇത് വളരെ നിര്‍ണായകമായ ഒരു കാര്യമാണ്. 

പാര്‍ലമെന്റിന്റെ കീഴ്‌സഭയില്‍ താന്‍ ആഗ്രഹിക്കുന്ന ഏത് ബില്ലും നിഷ്പ്രയാസം പാസാക്കിയെടുക്കാന്‍ മോദിക്ക് സാധിക്കും. എന്നാല്‍ ഉപരിസഭയിലെ സ്ഥിതി വ്യത്യസ്തമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947ന് ശേഷം വെറും മൂന്ന് തവണ മാത്രം ഉപയോഗിച്ച ഒരു തന്ത്രമായ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനം വിളിക്കാന്‍ മോദി തയ്യാറാവാത്തിടത്തോളം ഉപരിസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാത്തിനും തടസം സൃഷ്ടിച്ചുകൊണ്ടേയിരിക്കും. 

ഇതുവരെ അവര്‍ അത് മാത്രമാണ് ചെയ്തുകൊണ്ടിരുന്നത്. വ്യവസായിക പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നത് എളുപ്പത്തിലാക്കുന്നതിനും നികുതി നിരക്കുകള്‍ ക്രമീകരിക്കുന്നതിനുമുള്ള മോദിയുടെ നിര്‍ദ്ദേശങ്ങള്‍ തടസപ്പെട്ടിരിക്കുന്നു എന്ന് മാത്രമല്ല, തൊഴില്‍ നിയമങ്ങളിലെ പരിഷ്‌കാരങ്ങള്‍ പോലെയുള്ള നടപടികള്‍ അലമാരയില്‍ കാത്തിരിക്കുകയും ചെയ്യുന്നു. ഇതെല്ലാം ഇന്ത്യയുടെ ഓഹരി കമ്പോളത്തെ നിശ്ചലമാക്കുന്നതിലേക്ക് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 2014ല്‍ 30 ശതമാനം ലാഭം നേടിയ ഇന്ത്യയുടെ ഓഹരി അളവുകോലായ സെന്‍സെക്‌സ് ഈ വര്‍ഷം ഇതുവരെ 6.4 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 

ഇപ്പോള്‍ ബിഹാറിലും വരുന്ന രണ്ട് വര്‍ഷത്തിനുള്ള നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന ഏറ്റവും കുറഞ്ഞത് അഞ്ച് സംസ്ഥാനങ്ങളിലും തന്റെ പാര്‍ട്ടിക്കു വിജയം നേടാനാകുമെങ്കില്‍, 2017 ഓടെ മോദിക്ക് ഉപരിസഭയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

ആധുനിക ഇന്ത്യയെ മാറ്റിമറിക്കുന്നതില്‍ മറ്റെവിടെയും ഇല്ലാത്ത വെല്ലുവിളി മോദി നേരിടുന്നത് ബിഹാറിലാണ്. ഹിമാലയന്‍ രാജ്യമായ നേപ്പാള്‍ വടക്ക് അതിര്‍ത്തി നില്‍ക്കുകയും ഇന്ത്യയുടെ പുണ്യ നദിയായ ഗംഗ കീറിമുറിക്കുകയും ചെയ്യുന്ന ഈ വിശാലഭൂമിക 12 ഇന്ത്യക്കാരില്‍ ഒരാളുടെ ജന്മദേശമാണ്. 

സമീപകാലത്തുണ്ടായിട്ടുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് ശേഷവും, ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ സാക്ഷരത നിരക്കുള്ളതും പോഷകരാഹിത്യമുള്ള കുഞ്ഞുങ്ങളുടെ എണ്ണം ഏറ്റവും കൂടിയതുമായ സംസ്ഥാനമായി ബിഹാര്‍ തുടരുന്നു. കണക്കിലുള്ള ഒരു തെറ്റു എന്ന് തോന്നുന്ന വിധത്തില്‍ ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ ശതമാനം ഏറ്റവും കുറച്ച് ലഭിക്കുന്നതും ബിഹാറിനാണ്. 

ഓരോ വര്‍ഷവും ലോകത്തിലെ ഏറ്റവും ദരിദ്രരായ 20,000 പേരുടെ ജീവന്‍ അപഹരിക്കുന്ന ‘കരിമ്പനി’ എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന രോഗത്തിന്റെ ഇന്ത്യയിലെ പ്രഭവകേന്ദ്രവും ബിഹാറാണ്. കുമാര്‍ വെടിയേറ്റ് മരിച്ച ഗംഗയിലെ ദ്വീപായ രാഗോപൂരില്‍ ഈ അസുഖത്തെ അതിജീവിച്ചവരുടെ മുഖത്തെ വടുക്കള്‍ എളുപ്പം തിരിച്ചറിയാന്‍ സാധിക്കും. 

ഒരു ഒഴിഞ്ഞ സ്‌കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തന്റെ സ്‌റ്റേഷനില്‍ വച്ച് നാല് തോക്കുധാരികള്‍ ഉതിര്‍ത്ത വെടിയുണ്ടകള്‍ക്ക് ഇരയാവുകയായിരുന്നു കുമാര്‍. ഒരു കച്ചവടത്തര്‍ക്കത്തില്‍ കുപിതരായ ആ നാലു പേര്‍ കുമാറിന് അരികില്‍ നിന്നിരുന്ന മനുഷ്യനെ കൊല്ലാനാണ് എത്തിയത്. ഒരു സഹായി കുമാറിനെ ഒരു ട്രക്കില്‍ കയറ്റി ആശുപത്രിയിലേക്ക് തിരിച്ചു.

മഴക്കാലത്ത് നദിയില്‍ വെള്ളം പൊങ്ങുന്ന വര്‍ഷത്തിലെ പാതി സമയത്തെന്ന പോലെ ബലഹീനമായ തടിപ്പാലത്തിന്റെ ഗോവണികള്‍ അടഞ്ഞ് കിടക്കുകയായിരുന്നു. ചെളി നിറഞ്ഞ നദിക്കരയിലൂടെ കുമാറിന്റെ ശരീരവും വഹിച്ചു നീങ്ങിയ സഹായികള്‍ അദ്ദേഹത്തെ ഒരു വള്ളത്തിന്റെ മുളംതട്ടില്‍ കിടത്തി മറുകരയിലേക്ക് സാവധാനം തുഴഞ്ഞു. 

പക്ഷെ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹം മരിച്ചിരുന്നു. 

ഇന്ത്യയിലെ ഏതെങ്കിലും വിദൂരകോണിലുള്ള സ്ഥലമല്ല രാഗോപൂര്‍. സംസ്ഥാന തലസ്ഥാനമായ പാറ്റ്‌നയുടെ നഗരപ്രാന്തത്തിലുള്ള ഈ ദ്വീപില്‍ ഏകദേശം 230,000 ആളുകള്‍ അധിവസിക്കുന്നു. ബുദ്ധന് ജ്ഞാനോദയം ഉണ്ടായി എന്ന് കരുതപ്പെടുന്ന ബിഹാറിനാണ് കൊലപാതകങ്ങളുടെ കാര്യത്തില്‍ ഇന്ന് രണ്ടാം സ്ഥാനമുള്ളത്. 

ശുദ്ധിയെ സംബന്ധിച്ച് നിലനില്‍ക്കുന്ന ഹൈന്ദവ വിശ്വാസങ്ങളാല്‍ രൂഢമൂലമായിട്ടുള്ള സാമൂഹിക ശ്രേണിയായ ജാതിയില്‍ അധിഷ്ടിതമായ ചിന്താധാരയെ മറികടക്കാതെ മോദിക്കും അദ്ദേഹത്തിന്റെ ഭാരതീയ ജനത പാര്‍ട്ടിക്കും പ്രവര്‍ത്തനക്ഷമതയില്ലാത്ത ഈ അപകടം നിറഞ്ഞ സംസ്ഥാനം പിടിക്കാന്‍ സാധ്യമല്ല. 

‘ജാതി ഇന്ത്യന്‍ സമൂഹത്തിന്റെ ഒരു യാഥാര്‍ത്ഥ്യമാണെന്ന് മാത്രമല്ല, ബിഹാറും ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തവുമല്ല,’ എന്ന് ഇപ്പോഴത്തെ സംസ്ഥാന തലവനും ഒരിക്കല്‍ ബിജെപിയുടെ സഖ്യകക്ഷിയും പിന്നീട് എതിരാളിയുമായി തീര്‍ന്ന നിതീഷ് കുമാര്‍ കഴിഞ്ഞ മാസം നടന്ന ഒരു പൊതു ചോദ്യോത്തര പരിപാടിയില്‍ ട്വീറ്റ് ചെയ്തു. 

കഴിഞ്ഞ വര്‍ഷം ദേശീയ തിരഞ്ഞെടുപ്പില്‍ മോദി നടപ്പിലാക്കിയ അതേ തന്ത്രങ്ങള്‍ തന്നെയാവും തങ്ങളും പിന്തുടരുകയെന്ന് ബിഹാറിലെ ബിജെപി ഭാരവാഹികള്‍ പറയുന്നു: സാമ്പത്തിക വികസനത്തില്‍ പ്രധാന ശ്രദ്ധ ഊന്നുകയും പ്രധാന എതിരാളികളുടെ ജാതിയടിസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ബിഹാറില്‍ നിന്നുള്ള നാല്‍പത് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 31 ഉം ബിജെപി നേതൃത്വത്തിലുള്ള മുന്നണി നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ നടന്ന ഒരു അഭിപ്രായ വോട്ടെടുപ്പില്‍ മോദിയുടെ മുന്നണി ഒക്ടോബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ സംസ്ഥാന വോട്ട് വിഹിതത്തില്‍ പതിനൊന്ന് ശതമാനം പിന്നിലാണെന്ന് കാണിക്കുന്നു. 

ദേശീയ തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ ജനപിന്തുണയെ അഭിപ്രായ സര്‍വെകളില്‍ ഇകഴ്ത്തിക്കാണിക്കപ്പെട്ട അനുഭവമുള്ള മോദി പക്ഷെ വലിയ തരംഗം സൃഷ്ടിക്കാനുള്ള പുറപ്പാടിലാണ്: ബിഹാറിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 19 ബില്യണ്‍ ഡോളറിന്റെ ഒരു പദ്ധതി മോദി കഴിഞ്ഞ മാസം പ്രഖ്യാപിച്ചു. 

ഇന്ത്യയിലെ ചിതറിയതും പക്ഷപാതപരവുമായ വോട്ടുകള്‍ തങ്ങളിലുള്ള അന്തരം കുറയ്ക്കുന്നതിന് കൂടുതല്‍ സാമ്പത്തിക വാഗ്ദാനങ്ങള്‍ ആവശ്യമായി വരും. 

അധികാര ദല്ലാളായിരുന്ന ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ‘വന രാജ്’ അഥവാ വനത്തിലെ നിയമങ്ങളുടെ പേരില്‍ വിമര്‍ശകര്‍ കുപ്രസിദ്ധമെന്ന് മുദ്രകുത്തിയ സംസ്ഥാനമാണ് ബിഹാര്‍. പിന്നീട് അദ്ദേഹം കുറ്റവാളിയാണെന്ന് കണ്ടെത്തിയ അഴിമതി ആരോപണങ്ങളുടെ പേരില്‍ 1997 രാജി വച്ച് തന്റെ ഭാര്യയ്ക്ക് അധികാരം കൈമാറുന്നതിന് മുമ്പ് അദ്ദേഹം ഏഴ് വര്‍ഷം സംസ്ഥാനം ഭരിച്ചിരുന്നു. ഇരുവരും ഒരേ സംസ്ഥാന നിയമസഭ ജില്ലയെ മാറി മാറി പ്രതിനിധീകരിച്ചു: രാഗോപൂരിനെ.

ജാമ്യത്തില്‍ പുറത്തിറങ്ങിയ ലാലു പ്രസാദ് യാദവ്, അധികവും ജാതി അധിഷ്ഠിത രാഷ്ട്രീയ കക്ഷികള്‍ അടങ്ങുന്ന സംഘത്തിന് നിതീഷ് കുമാറിനൊപ്പം നേതൃത്വം നല്‍കി കൊണ്ട് മോദിയെ എതിരിടുന്നു. ചില ചോദ്യങ്ങളോട് പ്രതികരിക്കാന്‍ യാദവ് തയ്യാറായില്ല. 

‘ബിജെപിക്ക് ഇവിടേക്ക് എളുപ്പം പ്രവേശിക്കാനാവില്ല,’ എന്ന് യാദവിന്റെ രാഷ്ട്രീയ സഖ്യത്തിലുള്ള ആളും രാഗോപൂരിനെ പതിനഞ്ച് വര്‍ഷമായി സംസ്ഥാന നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന വ്യക്തിയുമായ ഉദയ് നാരായണ്‍ റായ് പറയുന്നു. 

സ്ഥിതിഗതികള്‍ മെച്ചപ്പെടാത്തതില്‍ മറ്റുള്ളവരെ പോലെ തന്നെ താനും നിരാശനാണെന്ന് ദ്വീപിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നായ തന്റെ വെള്ള ഇരുനില ബംഗ്ലാവിന്റെ പോര്‍ച്ചില്‍ ഇരുന്ന് ചായ കുടിച്ചു കൊണ്ട് അദ്ദേഹം പറയുമ്പോള്‍, റോഡുകള്‍ മെച്ചപ്പെട്ടതിനും മറ്റ് സൗകര്യങ്ങള്‍ ഉണ്ടായതിനും ദ്വീപ് വാസികള്‍ ലാലുവിനോട് കടപ്പെട്ടവരായിരിക്കണമെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. 

വീടിന് മുന്നിലെ പാടത്ത് നിന്നും കടുത്ത ചൂടില്‍ ഒരു സംഘം സ്ത്രീകളും പുരുഷന്മാരും പുല്ലു പറിക്കുന്നത് നോക്കി കൊണ്ട്, ദ്വീപ് നിവാസികള്‍ക്ക് തങ്ങളുടെ സ്ഥാനം അറിയാമെന്നും എല്ലായിപ്പോഴും എന്ന പോലെ ‘ജാതിയുടെ അടിസ്ഥാനത്തില്‍’ അവര്‍ വോട്ടുകള്‍ രേഖപ്പെടുത്തുമെന്നും റായ് കൂട്ടിച്ചേര്‍ക്കുന്നു. 

വന്‍കരയിലേക്കുള്ള സ്ഥിരാമായ റോഡുകള്‍ ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ പാലിക്കാത്ത രാഷ്ട്രീയക്കാരോട് തനിക്ക് അമര്‍ഷമാണെന്ന പ്രാദേശിക കര്‍ഷകനായ നിഷിബി റായിയെ പോലെയുള്ള വോട്ടര്‍മാരിലാണ് മോദിയുടെ പ്രതീക്ഷകള്‍. 

‘ഇവിടെ പാലം പണിയുന്ന ആരായാലും അടുത്ത 20-25 വര്‍ഷത്തേക്ക് ഞാന്‍ അവര്‍ക്ക് തന്നെ വോട്ട് രേഖപ്പെടുത്തും,’ എന്ന് ചെരുപ്പും മേല്‍കുപ്പായവുമില്ലാതെ തന്റെ കുടുംബ പശുവിന്റെ അരികില്‍ നിന്ന് അദ്ദേഹം പറയുന്നു. തന്റെ ജീവിതത്തില്‍ ഉടനീളം ജാതി അടിസ്ഥാനത്തിലാണ് താന്‍ വോട്ട് രേഖപ്പെടുത്തിയതെന്നും ഈ നാല്‍പതുകാരന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

രാഗോപൂരിനെ പാട്‌നയുമായി ബന്ധിപ്പിക്കുന്ന പാലം ഉള്‍പ്പെടെ 800 മില്യണ്‍ ഡോളറിന്റെ പദ്ധതി ‘ഉടനടി ആരംഭിക്കും’ എന്ന് മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരനായ ഉദ്യോഗസ്ഥന്‍ നവീന്‍ കുമാര്‍ ആര്യ ജൂലൈയില്‍ പറഞ്ഞു. ഈ പദ്ധതിയില്‍ വകയിരുത്തിയിരിക്കുന്ന ഫണ്ടില്‍ അധികം ഏഷ്യന്‍ വികസന ബാങ്കില്‍ നിന്നാണ് എത്തേണ്ടത്. എന്നാല്‍ ധനസഹായം ഇതുവരെയും അനുവദിക്കപ്പെട്ടിട്ടില്ല. 

സാമൂഹിക വിഭജനങ്ങള്‍ മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ഒരു ‘ആത്മവഞ്ചകനാണ്’ മോദിയെന്നും ഇപ്പോള്‍ ബിഹാറിലെ ജാതി രാഷ്ട്രീയത്തെ തള്ളിപ്പറയുന്നത് ‘അദ്ദേഹത്തിന്റെ മാത്രം ലാഭത്തിനാണ്’ എന്നും ആര്യ പറയുന്നു. 

ബിഹാറില്‍ തിരഞ്ഞെടുപ്പുകള്‍ എങ്ങനെയാണ് നടക്കുന്നത് എന്നറിയുന്നതിന് ഇറ്റാലിയന്‍ മാഫിയകളെ കുറിച്ചുള്ള ചലച്ചിത്രമായ ‘ഗോഡ്ഫാദര്‍’ കാണണമെന്ന് പാട്‌നയില്‍ രണ്ട് വികസന ഗവേഷണ കേന്ദ്രങ്ങള്‍ നടത്തുന്ന ഷായ്ബാല്‍ ഗുപ്ത പറയുന്നു. ഇവയില്‍ ഒരു കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത് സര്‍ക്കാര്‍ സഹായത്തോടെയാണ്. ‘ഞാന്‍ നിങ്ങളെ കൊല്ലുകയാണെങ്കില്‍ സമൂഹത്തിലുള്ള എന്റെ വില ഉയരും. രാഷ്ട്രീയ പാര്‍ട്ടികള്‍ എന്റെ പിന്നാലെ കൂടുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എനിക്ക് ടിക്കറ്റ് തരികയും ചെയ്യും.’ 

ദ്വീപിലുള്ള വഴക്കുകള്‍ ശക്തിയുപയോഗിച്ചാണ് പലപ്പോഴും പരിഹരിക്കപ്പെടുന്നതെന്ന് രാഗോപൂരിലെ സബ് ഇന്‍സ്‌പെക്ടറായ ഭട്ട് പറയുന്നു. ‘ഭൂപ്രശ്‌നങ്ങള്‍ സംഘര്‍ഷഭരിതമാവുമ്പോള്‍, ജനങ്ങള്‍ തലതല്ലിപ്പൊളിക്കാന്‍ ആരംഭിക്കും,’ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മുഖത്ത് കുറ്റിരോമങ്ങളും കണ്ണുകള്‍ക്ക് ചുറ്റും കറുത്ത വൃത്തങ്ങളുമുള്ള ഈ 34കാരന്‍ ഇപ്പോള്‍ 18 മാസമായി ഇവിടെ ജോലി നോക്കുന്നു. ഇത് ഒരു വര്‍ഷം അധികമാണ്. പക്ഷെ മറ്റാരും ചുമതലയേല്‍ക്കാന്‍ തയ്യാറാവാത്തതിനാല്‍ ഇദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിക്കുന്നില്ല. 

‘ഇവിടെ നിന്നും ജീവിനോടെ മടങ്ങാനാവില്ലെന്ന യാഥാര്‍ത്ഥ്യത്തോട് ഞാന്‍ പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ്,’ അദ്ദേഹം പറയുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ടോം ലസേറ്റര്‍, കാര്‍ത്തികേയ മെഹ്റോത്ര
ചിത്രങ്ങള്‍: പ്രശാന്ത് വിശ്വനാഥന്‍
ബ്ലൂംബര്‍ഗ് ന്യൂസ് ഏജന്‍സി

പരസ്പര വെടിവെയ്പ്പിനിടയില്‍ നെഞ്ചില്‍ വെടിയുണ്ട തുളച്ചുകയറിയ അനില്‍ കുമാര്‍ എന്ന പോലീസുകാരന്‍ ചവറ്റുകൂനയിലേക്ക് മറിഞ്ഞുവീണു. ഇന്ത്യയിലെ ദരിദ്ര സംസ്ഥാനങ്ങളിലൊന്നായ ബിഹാറുമായി അനില്‍ കുമാര്‍ ജോലി ചെയ്യുന്ന ദ്വീപിനെ ബന്ധിപ്പിക്കുന്ന താല്‍ക്കാലിക പാലം അടിച്ചിട്ടിരിക്കുകയായിരുന്നില്ലെങ്കില്‍ ഒരു പക്ഷെ അയാള്‍ രക്ഷപ്പെടുമായിരുന്നു. 

എന്നാല്‍ രക്തം വാര്‍ന്നൊഴുകുന്ന അയാളുടെ ശരീരം ഇരുണ്ട നദിയിലൂടെ ബോട്ടില്‍ സമീപ നഗരത്തിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. 

‘ഒരു മണിക്കൂര്‍ ലഭിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു,’ രാഗോപൂര്‍ ദ്വീപില്‍ കുമാറിന് പകരമെത്തി കൊലപാതക കേസ് അന്വേഷിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ രണ്‍ധീര്‍ കുമാര്‍ ഭട്ട് പറയുന്നു. ബ്രൂക്ലിനേക്കാള്‍ വലിയ ഒരു പ്രദേശത്തിന്റെ ക്രമസമാധാനം കാക്കുന്ന ഒരു ഡസന്‍ ഉദ്യോഗസ്ഥരില്‍ ഒരാളാണ് രണ്‍ധീര്‍ കുമാര്‍ ഭട്ട്. 

ഒരു ദിവസം ശരാശരി രണ്ട് ഡോളറില്‍ താഴെയുള്ള തുക കൊണ്ട് ജീവിതം മുന്നോട്ട് നയിക്കുന്ന 100 മില്യണ്‍ ജനങ്ങള്‍ ജീവിക്കുന്ന ബിഹാറിന്റെ ജീവിതദൃഷ്ടാന്തമാണ് കഴിഞ്ഞ വര്‍ഷം സംഭവിച്ച കുമാറിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍. നിയമവാഴ്ചയുടെ അഭാവവും ദാരിദ്ര്യവും കുമാറിന്റെ മരണത്തിലേക്ക് നയിച്ച അടിസ്ഥാനസൗകര്യങ്ങളുടെ ജീര്‍ണാവസ്ഥയും ഇപ്പോള്‍ ഇന്ത്യയെ പരിഷ്‌കരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതികളെയും പാളം തെറ്റിക്കുമെന്ന ഭീഷണിയുയര്‍ത്തുന്നു. 

ഇന്ത്യന്‍ സമ്പത്തികരംഗത്തെ പരിഷ്‌കരിക്കാനുള്ള തന്റെ ശേഷിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായേക്കാവുന്ന ഒരുനിര സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ആദ്യത്തേത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മോദിയുടെ പാര്‍ട്ടി നേരിടുന്നു. വിജയിക്കുന്നപക്ഷം മോദി ദേശീയ രാഷ്ട്രീയത്തിലെ പ്രബല ശക്തിയായി പതിറ്റാണ്ടുകളോളം തുടരും. അദ്ദേഹം തോല്‍ക്കുന്നപക്ഷം വികസനത്തെ പിന്നാക്കം വലിക്കുന്ന തടസങ്ങള്‍ ഇന്ത്യയെ വര്‍ഷങ്ങളോളം പിന്തുടരും.

മൂന്ന് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ മോദി കഴിഞ്ഞ വര്‍ഷം അധികാരം ഏറ്റെടുത്തപ്പോള്‍, ലോകത്തിലെ രണ്ടാമത്തെ വലിയ ജനസംഖ്യയുള്ള രാജ്യത്തിന്റെ സാധ്യതകള്‍ പുറത്തുകൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ ഇന്ത്യയിലേക്ക് പണമൊഴുക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ സംസ്ഥാന നിയമസഭകള്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ ഭൂരിപക്ഷം നേടാന്‍ മോദിക്ക് സാധിച്ചില്ല. ഇത് വളരെ നിര്‍ണായകമായ ഒരു കാര്യമാണ്. 

പാര്‍ലമെന്റിന്റെ കീഴ്‌സഭയില്‍ താന്‍ ആഗ്രഹിക്കുന്ന ഏത് ബില്ലും നിഷ്പ്രയാസം പാസാക്കിയെടുക്കാന്‍ മോദിക്ക് സാധിക്കും. എന്നാല്‍ ഉപരിസഭയിലെ സ്ഥിതി വ്യത്യസ്തമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947ന് ശേഷം വെറും മൂന്ന് തവണ മാത്രം ഉപയോഗിച്ച, പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനം വിളിക്കാന്‍ മോദി തയ്യാറാവാത്തിടത്തോളം ഉപരിസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നല്ല വെല്ലുവിളി തന്നെ ഉണ്ടാക്കിക്കൊണ്ടിരിക്കും. 

വ്യാവസായിക പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നത് എളുപ്പത്തിലാക്കുന്നതിനും നികുതി നിരക്കുകള്‍ ക്രമീകരിക്കുന്നതിനുമുള്ള മോദിയുടെ നിര്‍ദ്ദേശങ്ങള്‍ തടസപ്പെട്ടിരിക്കുന്നു എന്ന് മാത്രമല്ല, തൊഴില്‍ നിയമങ്ങളിലെ പരിഷ്‌കാരങ്ങള്‍ പോലെയുള്ള നടപടികള്‍ അലമാരയില്‍ കാത്തിരിക്കുകയും ചെയ്യുന്നു. ഇതെല്ലാം ഇന്ത്യയുടെ ഓഹരി കമ്പോളത്തെ നിശ്ചലമാക്കുന്നതിലേക്ക് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 2014ല്‍ 30 ശതമാനം ലാഭം നേടിയ ഇന്ത്യയുടെ ഓഹരി അളവുകോലായ സെന്‍സെക്‌സ് ഈ വര്‍ഷം ഇതുവരെ 6.4 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 

ഇപ്പോള്‍ ബിഹാറിലും വരുന്ന രണ്ട് വര്‍ഷത്തിനുള്ള നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന ഏറ്റവും കുറഞ്ഞത് അഞ്ച് സംസ്ഥാനങ്ങളിലും തന്റെ പാര്‍ട്ടിക്കു വിജയം നേടാനാകുമെങ്കില്‍, 2017 ഓടെ മോദിക്ക് ഉപരിസഭയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

ആധുനിക ഇന്ത്യയെ മാറ്റിമറിക്കുന്നതില്‍ മറ്റെവിടെയും ഇല്ലാത്ത വെല്ലുവിളി മോദി നേരിടുന്നത് ബിഹാറിലാണ്. ഹിമാലയന്‍ രാജ്യമായ നേപ്പാള്‍ വടക്ക് അതിര്‍ത്തി നില്‍ക്കുകയും ഇന്ത്യയുടെ പുണ്യ നദിയായ ഗംഗ കീറിമുറിക്കുകയും ചെയ്യുന്ന ഈ വിശാലഭൂമിക 12 ഇന്ത്യക്കാരില്‍ ഒരാളുടെ ജന്മദേശമാണ്. 

സമീപകാലത്തുണ്ടായിട്ടുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് ശേഷവും, ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ സാക്ഷരത നിരക്കുള്ളതും പോഷകരാഹിത്യമുള്ള കുഞ്ഞുങ്ങളുടെ എണ്ണം ഏറ്റവും കൂടിയതുമായ സംസ്ഥാനമായി ബിഹാര്‍ തുടരുന്നു. കണക്കിലുള്ള ഒരു തെറ്റു എന്ന് തോന്നുന്ന വിധത്തില്‍ ഇന്ത്യയിലെ നേരിട്ടുള്ള വിദേശനിക്ഷേപ ശതമാനം ഏറ്റവും കുറച്ച് ലഭിക്കുന്നതും ബിഹാറിനാണ്. 

ഓരോ വര്‍ഷവും ലോകത്തിലെ ഏറ്റവും ദരിദ്രരായ 20,000 പേരുടെ ജീവന്‍ അപഹരിക്കുന്ന ‘കരിമ്പനി’ എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന രോഗത്തിന്റെ ഇന്ത്യയിലെ പ്രഭവകേന്ദ്രവും ബിഹാറാണ്. കുമാര്‍ വെടിയേറ്റ് മരിച്ച ഗംഗയിലെ ദ്വീപായ രാഗോപൂരില്‍ ഈ അസുഖത്തെ അതിജീവിച്ചവരുടെ മുഖത്തെ വടുക്കള്‍ എളുപ്പം തിരിച്ചറിയാന്‍ സാധിക്കും. 

ഒരു ഒഴിഞ്ഞ സ്‌കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തന്റെ സ്‌റ്റേഷനില്‍ വച്ച് നാല് തോക്കുധാരികള്‍ ഉതിര്‍ത്ത വെടിയുണ്ടകള്‍ക്ക് ഇരയാവുകയായിരുന്നു കുമാര്‍. ഒരു കച്ചവടത്തര്‍ക്കത്തില്‍ കുപിതരായ ആ നാലു പേര്‍ കുമാറിന് അരികില്‍ നിന്നിരുന്ന മനുഷ്യനെ കൊല്ലാനാണ് എത്തിയത്. ഒരു സഹായി കുമാറിനെ ഒരു ട്രക്കില്‍ കയറ്റി ആശുപത്രിയിലേക്ക് തിരിച്ചു.

മഴക്കാലത്ത് നദിയില്‍ വെള്ളം പൊങ്ങുന്ന വര്‍ഷത്തിലെ പാതി സമയത്തെന്ന പോലെ ബലഹീനമായ തടിപ്പാലത്തിന്റെ ഗോവണികള്‍ അടഞ്ഞ് കിടക്കുകയായിരുന്നു. ചെളി നിറഞ്ഞ നദിക്കരയിലൂടെ കുമാറിന്റെ ശരീരവും വഹിച്ചു നീങ്ങിയ സഹായികള്‍ അദ്ദേഹത്തെ ഒരു വള്ളത്തിന്റെ മുളംതട്ടില്‍ കിടത്തി മറുകരയിലേക്ക് സാവധാനം തുഴഞ്ഞു. 

പക്ഷെ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹം മരിച്ചിരുന്നു. 

ഇന്ത്യയിലെ ഏതെങ്കിലും വിദൂരകോണിലുള്ള സ്ഥലമല്ല രാഗോപൂര്‍. സംസ്ഥാന തലസ്ഥാനമായ പാറ്റ്‌നയുടെ നഗരപ്രാന്തത്തിലുള്ള ഈ ദ്വീപില്‍ ഏകദേശം 230,000 ആളുകള്‍ അധിവസിക്കുന്നു. ബുദ്ധന് ജ്ഞാനോദയം ഉണ്ടായി എന്ന് കരുതപ്പെടുന്ന ബിഹാറിനാണ് കൊലപാതകങ്ങളുടെ കാര്യത്തില്‍ ഇന്ന് രണ്ടാം സ്ഥാനമുള്ളത്. 

ശുദ്ധിയെ സംബന്ധിച്ച് നിലനില്‍ക്കുന്ന ഹൈന്ദവ വിശ്വാസങ്ങളാല്‍ രൂഢമൂലമായിട്ടുള്ള സാമൂഹിക ശ്രേണിയായ ജാതിയില്‍ അധിഷ്ടിതമായ ചിന്താധാരയെ മറികടക്കാതെ മോദിക്കും അദ്ദേഹത്തിന്റെ ഭാരതീയ ജനത പാര്‍ട്ടിക്കും പ്രവര്‍ത്തനക്ഷമതയില്ലാത്ത ഈ അപകടം നിറഞ്ഞ സംസ്ഥാനം പിടിക്കാന്‍ സാധ്യമല്ല. 

‘ജാതി ഇന്ത്യന്‍ സമൂഹത്തിന്റെ ഒരു യാഥാര്‍ത്ഥ്യമാണെന്ന് മാത്രമല്ല, ബിഹാറും ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തവുമല്ല,’ എന്ന് ഇപ്പോഴത്തെ സംസ്ഥാന തലവനും ഒരിക്കല്‍ ബിജെപിയുടെ സഖ്യകക്ഷിയും പിന്നീട് എതിരാളിയുമായി തീര്‍ന്ന നിതീഷ് കുമാര്‍ കഴിഞ്ഞ മാസം നടന്ന ഒരു പൊതു ചോദ്യോത്തര പരിപാടിയില്‍ ട്വീറ്റ് ചെയ്തു. 

കഴിഞ്ഞ വര്‍ഷം ദേശീയ തിരഞ്ഞെടുപ്പില്‍ മോദി നടപ്പിലാക്കിയ അതേ തന്ത്രങ്ങള്‍ തന്നെയാവും തങ്ങളും പിന്തുടരുകയെന്ന് ബിഹാറിലെ ബിജെപി ഭാരവാഹികള്‍ പറയുന്നു: സാമ്പത്തിക വികസനത്തില്‍ പ്രധാന ശ്രദ്ധ ഊന്നുകയും പ്രധാന എതിരാളികളുടെ ജാതിയടിസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ബിഹാറില്‍ നിന്നുള്ള നാല്‍പത് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 31 ഉം ബിജെപി നേതൃത്വത്തിലുള്ള മുന്നണി നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ നടന്ന ഒരു അഭിപ്രായ വോട്ടെടുപ്പില്‍ മോദിയുടെ മുന്നണി ഒക്ടോബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ സംസ്ഥാന വോട്ട് വിഹിതത്തില്‍ പതിനൊന്ന് ശതമാനം പിന്നിലാണെന്ന് കാണിക്കുന്നു. 

ദേശീയ തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ ജനപിന്തുണയെ അഭിപ്രായ സര്‍വെകളില്‍ ഇകഴ്ത്തിക്കാണിക്കപ്പെട്ട അനുഭവമുള്ള മോദി പക്ഷെ വലിയ തരംഗം സൃഷ്ടിക്കാനുള്ള പുറപ്പാടിലാണ്: ബിഹാറിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 19 ബില്യണ്‍ ഡോളറിന്റെ ഒരു പദ്ധതി മോദി കഴിഞ്ഞ മാസം പ്രഖ്യാപിച്ചു. 

ഇന്ത്യയിലെ ചിതറിയതും പക്ഷപാതപരവുമായ വോട്ടുകള്‍ തങ്ങളിലുള്ള അന്തരം കുറയ്ക്കുന്നതിന് കൂടുതല്‍ സാമ്പത്തിക വാഗ്ദാനങ്ങള്‍ ആവശ്യമായി വരും. 

ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ‘ജംഗിള്‍രാജിന്റെ’ പേരില്‍ വിമര്‍ശകര്‍ കുപ്രസിദ്ധമെന്ന് മുദ്രകുത്തിയ സംസ്ഥാനമാണ് ബിഹാര്‍. പിന്നീട് അദ്ദേഹം കുറ്റവാളിയാണെന്ന് കണ്ടെത്തിയ അഴിമതി ആരോപണങ്ങളുടെ പേരില്‍ 1997ല്‍ രാജി വച്ച് തന്റെ ഭാര്യയ്ക്ക് അധികാരം കൈമാറുന്നതിന് മുമ്പ് അദ്ദേഹം ഏഴ് വര്‍ഷം സംസ്ഥാനം ഭരിച്ചിരുന്നു. ഇരുവരും ഒരേ state assembly disctrict -നെത്തന്നെ മാറിമാറി പ്രതിനിധീകരിച്ചു: രാഗോപൂരിനെ.

ജാമ്യത്തില്‍ പുറത്തിറങ്ങിയ ലാലു പ്രസാദ് യാദവ്, അധികവും ജാതി അധിഷ്ഠിത രാഷ്ട്രീയ കക്ഷികള്‍ അടങ്ങുന്ന സംഘത്തിന് നിതീഷ് കുമാറിനൊപ്പം നേതൃത്വം നല്‍കി കൊണ്ട് മോദിയെ എതിരിടുന്നു. ചില ചോദ്യങ്ങളോട് പ്രതികരിക്കാന്‍ യാദവ് തയ്യാറായില്ല. 

‘ബിജെപിക്ക് ഇവിടേക്ക് എളുപ്പം പ്രവേശിക്കാനാവില്ല,’ എന്ന് യാദവിന്റെ രാഷ്ട്രീയ സഖ്യത്തിലുള്ള ആളും രാഗോപൂരിനെ പതിനഞ്ച് വര്‍ഷമായി സംസ്ഥാന നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന വ്യക്തിയുമായ ഉദയ് നാരായണ്‍ റായ് പറയുന്നു. 

സ്ഥിതിഗതികള്‍ മെച്ചപ്പെടാത്തതില്‍ മറ്റുള്ളവരെ പോലെ തന്നെ താനും നിരാശനാണെന്ന് ദ്വീപിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നായ തന്റെ വെള്ള ഇരുനില ബംഗ്ലാവിന്റെ പോര്‍ച്ചില്‍ ഇരുന്ന് ചായ കുടിച്ചു കൊണ്ട് അദ്ദേഹം പറയുമ്പോള്‍, റോഡുകള്‍ മെച്ചപ്പെട്ടതിനും മറ്റ് സൗകര്യങ്ങള്‍ ഉണ്ടായതിനും ദ്വീപ് വാസികള്‍ ലാലുവിനോട് കടപ്പെട്ടവരായിരിക്കണമെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. 

വീടിന് മുന്നിലെ പാടത്ത് നിന്നും കടുത്ത ചൂടില്‍ ഒരു സംഘം സ്ത്രീകളും പുരുഷന്മാരും പുല്ലു പറിക്കുന്നത് നോക്കി കൊണ്ട്, ദ്വീപ് നിവാസികള്‍ക്ക് തങ്ങളുടെ സ്ഥാനം അറിയാമെന്നും എല്ലായിപ്പോഴും എന്ന പോലെ ‘ജാതിയുടെ അടിസ്ഥാനത്തില്‍’ അവര്‍ വോട്ടുകള്‍ രേഖപ്പെടുത്തുമെന്നും റായ് കൂട്ടിച്ചേര്‍ക്കുന്നു. 

വന്‍കരയിലേക്കുള്ള സ്ഥിരമായ റോഡുകള്‍ ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ പാലിക്കാത്ത രാഷ്ട്രീയക്കാരോട് തനിക്ക് അമര്‍ഷമാണെന്ന പ്രാദേശിക കര്‍ഷകനായ നിഷിബി റായിയെ പോലെയുള്ള വോട്ടര്‍മാരിലാണ് മോദിയുടെ പ്രതീക്ഷകള്‍. 

‘ഇവിടെ പാലം പണിയുന്ന ആരായാലും അടുത്ത 20-25 വര്‍ഷത്തേക്ക് ഞാന്‍ അവര്‍ക്ക് തന്നെ വോട്ട് രേഖപ്പെടുത്തും,’ എന്ന് ചെരുപ്പും മേല്‍കുപ്പായവുമില്ലാതെ, തന്റെ കുടുംബ പശുവിന്റെ അരികില്‍ നിന്ന് അദ്ദേഹം പറയുന്നു. തന്റെ ജീവിതത്തില്‍ ഉടനീളം ജാതി അടിസ്ഥാനത്തിലാണ് താന്‍ വോട്ട് രേഖപ്പെടുത്തിയതെന്നും ഈ നാല്‍പതുകാരന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

രാഗോപൂരിനെ പാട്‌നയുമായി ബന്ധിപ്പിക്കുന്ന പാലം ഉള്‍പ്പെടെ 800 മില്യണ്‍ ഡോളറിന്റെ പദ്ധതി ഉടനടി ആരംഭിക്കും എന്ന് മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരനായ ഉദ്യോഗസ്ഥന്‍ നവീന്‍ കുമാര്‍ ആര്യ ജൂലൈയില്‍ പറഞ്ഞു. ഈ പദ്ധതിയില്‍ വകയിരുത്തിയിരിക്കുന്ന ഫണ്ടില്‍ അധികം ഏഷ്യന്‍ വികസന ബാങ്കില്‍ നിന്നാണ് എത്തേണ്ടത്. എന്നാല്‍ ധനസഹായം ഇതുവരെയും അനുവദിക്കപ്പെട്ടിട്ടില്ല. 

സാമൂഹിക വിഭജനങ്ങള്‍ മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ഒരു ‘ആത്മവഞ്ചകനാണ്’ മോദിയെന്നും ഇപ്പോള്‍ ബിഹാറിലെ ജാതി രാഷ്ട്രീയത്തെ തള്ളിപ്പറയുന്നത് ‘അദ്ദേഹത്തിന്റെ മാത്രം ലാഭത്തിനാണ്’ എന്നും ആര്യ പറയുന്നു. 

ബിഹാറില്‍ തിരഞ്ഞെടുപ്പുകള്‍ എങ്ങനെയാണ് നടക്കുന്നത് എന്നറിയുന്നതിന് ഇറ്റാലിയന്‍ മാഫിയകളെ കുറിച്ചുള്ള ചലച്ചിത്രമായ ‘ഗോഡ്ഫാദര്‍’ കാണണമെന്ന് പാട്‌നയില്‍ രണ്ട് വികസന ഗവേഷണ കേന്ദ്രങ്ങള്‍ നടത്തുന്ന ഷായ്ബാല്‍ ഗുപ്ത പറയുന്നു. ഇവയില്‍ ഒരു കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത് സര്‍ക്കാര്‍ സഹായത്തോടെയാണ്. ‘ഞാന്‍ നിങ്ങളെ കൊല്ലുകയാണെങ്കില്‍ സമൂഹത്തിലുള്ള എന്റെ വില ഉയരും. രാഷ്ട്രീയ പാര്‍ട്ടികള്‍ എന്റെ പിന്നാലെ കൂടുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എനിക്ക് ടിക്കറ്റ് തരികയും ചെയ്യും.’ 

ദ്വീപിലുള്ള വഴക്കുകള്‍ ശക്തിയുപയോഗിച്ചാണ് പലപ്പോഴും പരിഹരിക്കപ്പെടുന്നതെന്ന് രാഗോപൂരിലെ സബ് ഇന്‍സ്‌പെക്ടറായ ഭട്ട് പറയുന്നു. ‘ഭൂപ്രശ്‌നങ്ങള്‍ സംഘര്‍ഷഭരിതമാവുമ്പോള്‍, ജനങ്ങള്‍ തലതല്ലിപ്പൊളിക്കാന്‍ ആരംഭിക്കും,’ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മുഖത്ത് കുറ്റിരോമങ്ങളും കണ്ണുകള്‍ക്ക് ചുറ്റും കറുത്ത വൃത്തങ്ങളുമുള്ള ഈ 34കാരന്‍ ഇപ്പോള്‍ 18 മാസമായി ഇവിടെ ജോലി നോക്കുന്നു. ഇത് ഒരു വര്‍ഷം അധികമാണ്. പക്ഷെ മറ്റാരും ചുമതലയേല്‍ക്കാന്‍ തയ്യാറാവാത്തതിനാല്‍ ഇദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിക്കുന്നില്ല. 

‘ഇവിടെ നിന്നും ജീവിനോടെ മടങ്ങാനാവില്ലെന്ന യാഥാര്‍ത്ഥ്യത്തോട് ഞാന്‍ പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ്,’ അദ്ദേഹം പറയുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍