UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരീക്ഷയില്‍ തട്ടിപ്പ് ; ബീഹാര്‍ ബോര്‍ഡ് എക്സാം ടോപ്പര്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

പൊളിറ്റിക്കല്‍ സയന്‍സ് കുക്കിംഗിനെക്കുറിച്ചുള്ള പഠനം എന്ന് ബീഹാര്‍ ബോര്‍ഡ് എക്സാം ടോപ്പര്‍ റുബി റായ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ റീടെസ്റ്റില്‍ ദയനീയമായി പരാജയപ്പെട്ടതോടെയാണ്‌ കേസ്. ചാനലില്‍ വാര്‍ത്ത വന്നതോടെ 14 വിദ്യാര്‍ഥികളെ റീടെസ്റ്റിനു വിളിക്കുകയായിരുന്നു. ഇതില്‍ നാലുപേര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനക്കാരിയായ റുബി റായ് ലഭിച്ച മാര്‍ക്കിന് അര്‍ഹയല്ല എന്ന് വിദഗ്ധ പാനല്‍ കണ്ടെത്തി. തുളസീദാസിനെക്കുറിച്ച് ഉപന്യാസം എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ തുളസീദാസ് ജിയ്ക്ക് പ്രണാമം എന്നാണ് അവര്‍ ആരംഭിച്ചത്. കൂടാതെ മൂന്നു മാസം മുന്‍പ് നടന്ന പരീക്ഷയ്ക്ക് പഠിച്ചതെല്ലാം താന്‍ മറന്നുപോയി എന്നും റുബി റായ് പറഞ്ഞു. അവരുടെ പരീക്ഷാഫലം റദ്ദു ചെയ്തതായും ബീഹാര്‍ സ്കൂള്‍ എക്സാമിനേഷന്‍ ബോര്‍ഡ് പ്രതിനിധികള്‍ അറിയിച്ചു.

പ്രോഡിക്കല്‍ (പൊളിറ്റിക്കല്‍) സയന്‍സ് പാചകത്തെക്കുറിച്ച് ആണെന്നും പീരിയോഡിക് ടേബിളിലെ ഏറ്റവും കൂടുതല്‍ പ്രതിപ്രവര്‍ത്തന ശേഷിയുള്ള മൂലകം അലുമിനിയം ആണെന്നും ആയിരുന്നു യഥാക്രമം റുബി റായിയും സയന്‍സ് സ്ട്രീം ടോപ്പര്‍ സൌരഭ് ശ്രേഷ്ഠയും ചാനലിന് ഉത്തരം നല്‍കിയത്.ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ലാല്‍കേശ്വര്‍ പ്രസാദും ഭാര്യയും അടക്കം 20ഓളം പേര്‍ ഈ കേസില്‍ അറസ്റ്റില്‍ ആയിക്കഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍