UPDATES

ബീഹാര്‍ തെരഞ്ഞെടുപ്പ്; ഒക്ടോബര്‍ 12-ന് ആരംഭിക്കും

അഴിമുഖം പ്രതിനിധി

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായി നടക്കും. തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 12ന് തുടങ്ങുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബര്‍ 16-ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള തിയതിയോടെയാണ് തെരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങള്‍ ആരംഭിക്കുക. ആദ്യ ഘട്ടത്തില്‍ സെപ്റ്റംബര്‍ 24 വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാം. രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 16നും മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 28നും, നാലാം ഘട്ടം നവംബര്‍ ഒന്നിനും, അഞ്ചാം ഘട്ടം നവംബര്‍ 5നും നടക്കും. നിലവിലെ നിയമസഭയുടെ കാലാവധി ഈ നവംബര്‍ 29 ന് അവസാനിക്കും. വോട്ടെണ്ണുന്നത് നവംബര്‍ എട്ടിന് നടക്കും. ബിഹാറില്‍ 6.63 കോടി വോട്ടര്‍മാരാണ് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനൊരുങ്ങുന്നത്.

29 ജില്ലകളിലെ 47 മണ്ഡലങ്ങളില്‍ മാവോയിസ്റ്റ് ഭീഷണി നിലവിലുള്ളതിനാല്‍ തെരഞ്ഞെടുപ്പ് അര്‍ദ്ധസൈനിക വിഭാഗത്തിന്റെ സജീവ സാനിധ്യത്തിലായിരിക്കും നടക്കുക.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍