UPDATES

ബിഹാര്‍ മദ്യനിരോധനത്തിന്റെ ബാക്കിപത്രം: വിഷമദ്യ ദുരന്തത്തില്‍ 14 മരണം

അഴിമുഖം പ്രതിനിധി 

ബീഹാറില്‍ വിഷമദ്യം ഉപയോഗിച്ച 14 പേര്‍ മരിച്ചു. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയും മദ്യം കഴിച്ചവരാണ് മരിച്ചത്. ശാരീരികമായ അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പലരും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെയാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് മരണസംഖ്യ 14ലേക്ക് ഉയര്‍ന്നു.

നോനിയ തോല, ഖജുര്‍വാടി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്. ഇവരുടെ ശരീരത്തില്‍ സ്പിരിറ്റിന്റെ അംശം കണ്ടെത്താനായില്ല എന്നാണ് ഗോപാല്‍ഗഞ്ച് ജില്ലാ മജിസ്ട്രേറ്റ് രാഹുല്‍ കുമാര്‍ പറയുന്നത്. എന്നാല്‍ മരിച്ചവര്‍ മദ്യം ഉപയോഗിച്ചിരുന്നു എന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്ക് ശേഷം ഗോപാല്‍ഗഞ്ച് സിവില്‍ സര്‍ജന്‍ മരണകാരണം വ്യാജമദ്യം ആണെന്ന് ഉറപ്പാക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന റെയ്ഡില്‍ വലിയ അളവില്‍ വ്യാജമദ്യം കണ്ടെടുത്തതായി സ്ഥലം എസ്.പി രവിരഞ്ജന്‍ അറിയിച്ചു.

മുന്‍പ് ലൈസന്‍സ് ഉള്ള മദ്യശാലയില്‍ നിന്നും വാങ്ങുന്ന മദ്യം നിശ്ചിത അളവില്‍ മാത്രമേ പിതാവ് കഴിക്കാറുണ്ടായിരുന്നുള്ളൂ എന്ന് മരിച്ചവരില്‍ ഒരാളായ പര്‍മാ റാവു മഹാതോയുടെ മകള്‍ നിതു ദേവി പറയുന്നു. എന്നാല്‍ മദ്യനിരോധനം വന്നതോടെ അതിനായി കൂടുതല്‍ സമയം ലോക്കല്‍  മദ്യശാലകളില്‍ പോകുകയായിരുന്നു എന്നും അവര്‍ പറഞ്ഞു. 

ഏപ്രിലില്‍ മദ്യ നിരോധനം നടപ്പിലാക്കിയ ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു ദുരന്തം സംസ്ഥാനത്തുണ്ടാവുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍