UPDATES

തേജസ്വി: ലാലു പുത്രന്‍ ഒമ്പതാം ക്ലാസില്‍ പഠനം നിര്‍ത്തി, കോടിപതി

Avatar

അഴിമുഖം പ്രതിനിധി

രാഷ്ട്രീയ ജനതാദള്‍ തലവന്‍ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ്വസി കോടിപതിയാണെന്ന് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം വെളിപ്പെടുത്തിയ സ്വത്ത് വിവരത്തില്‍ പറയുന്നു. ക്രിക്കറ്റ് താരമാകാനുള്ള ആഗ്രഹവുമായി തേജ്വസി ഒമ്പതാം ക്ലാസില്‍ പഠനം നിര്‍ത്തി. ബിസിനസുകാരനും സാമൂഹിക പ്രവര്‍ത്തകനും ആകുന്നതിന് മുമ്പ് ദേശീയ തലത്തില്‍ കളിച്ചിട്ടുണ്ടെന്നും തേജസ്വി സത്യവാങ്മൂലത്തില്‍ പറയുന്നു. 91.53 ലക്ഷം രൂപ സ്വയം സമ്പാദിച്ചിട്ടുണ്ട്. അതില്‍ ഫുല്‍വാരിഷാരിഫിലേയും ഗോപാല്‍ഗഞ്ചിലേയും കൃഷി ഭൂമിയും കാര്‍ഷികേതര ഭൂമിയും ഉണ്ട്. അവയുടെ മൂല്യം 23.07 ലക്ഷം രൂപ വരും. മൊത്തം 1.41 കോടി രൂപയുടെ ജംഗമ സ്വത്താണ് തേജസ്വിക്കുള്ളത്. പാരമ്പര്യമായി കിട്ടയതും ഇതിലുള്‍പ്പെടുന്നു. 1.2 ലക്ഷം രൂപ കൈവശമുള്ള തേജസ്വിക്ക് 2.6 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും 5.38 ലക്ഷം രൂപയുടെ ഓഹരികളും ഉണ്ട്. ഏത് കമ്പനിയിലാണ് ഓഹരിയുള്ളതെന്ന് വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ ഒരു ഇന്ത്യന്‍ കമ്പനിക്ക് 10.7 ലക്ഷം രൂപ വായ്പയായും നല്‍കിയിട്ടുണ്ട്. ഇത്രയൊക്കെ സ്വത്തുണ്ടെങ്കിലും തേജസ്വി 34 ലക്ഷം രൂപയുടെ കടക്കാരനുമാണ്. മധ്യ ബിഹാര്‍ ഗ്രാമീണ്‍ ബാങ്കില്‍ നിന്നാണ് വായ്പ എടുത്തിരിക്കുന്നത്. പട്‌ന കോട് വാലി പൊലീസ് സ്റ്റേഷനില്‍ ഒരു കേസും ഈ ആര്‍ജെഡി നേതാവിന്റെ പേരിലുണ്ട്.രാഗോപൂര്‍ മണ്ഡലത്തില്‍ നിന്നാണ് ലാലുവിന്റെ മകന്‍ മത്സരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍