UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൗമാരക്കാരനെ വെടിവച്ചു കൊന്ന കേസ്, ബീഹാര്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

വാഹനത്തെ മറികടന്ന് പോയതിന് കൗമാരക്കാരനെ വെടി വച്ചു കൊലപ്പെടുത്തിയ കേസില്‍ ബീഹാറിലെ ഭരണകക്ഷിയായ ജനതാദള്‍ (യു) നിയമസഭാഗം മനോരമ ദേവിയുടെ മകന്‍ റോക്കി യാദവിനെ പൊലീസ് പിടികൂടി. ബോധ ഗയയിലെ ഒരു വീട്ടില്‍ നിന്നുമാണ് റോക്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിതാവ് ബിന്ദി യാദവിന്റെ പേരിലുള്ളതാണ് ഈ വീട്.

കൊലപാതകം നടത്തിയത് താനാണെന്ന് റോക്കി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് പറയുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഹാജരാക്കിയപ്പോള്‍ റോക്കി അത് നിഷേധിച്ചു. ആരേയും വെടിവച്ചിട്ടില്ലെന്നും ഡല്‍ഹിയിലായിരുന്നുവെന്നും അമ്മ വിളിച്ചിട്ടാണ് വന്നതെന്നും റോക്കി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇനി മറ്റാരും ഈ കുറ്റകൃത്യം ആവര്‍ത്തിക്കാതിരിക്കുന്നതിനുവേണ്ടി റോക്കിക്ക് പരാമവധി ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട കൗമാരക്കാരന്റെ മാതാവ് ആവശ്യപ്പെട്ടു. എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേസില്‍ റോക്കിയുടെ പിതാവ് ബിന്ദിയും അമ്മയുടെ ബോഡിഗാര്‍ഡായ രാജേഷ് കുമാറിനേയും പൊലീസ് അറസ്റ്റ് ചെയ്യുകയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാക്കുകയും ചെയ്തു.

മകന്‍ കീഴടങ്ങുമെന്ന് മനോരമ ദേവി നേരത്തെ പറഞ്ഞിരുന്നു. വിദ്യാഭ്യാസമുള്ള യുവാവാണ് അവനെന്നും രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍