UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഹാര്‍ ടോപ്പര്‍ കുംഭകോണം; പരീക്ഷ നടത്തിപ്പ് സുതാര്യമായതോടെ വിജയശതമാനം കുത്തനെ ഇടിഞ്ഞു

ഹൈ-സ്പീഡ് സ്‌കാനറുകള്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത ശേഷം ഉത്തരകടലാസിന്റെ ഡിജിറ്റല്‍ പതിപ്പ് മൂല്യനിര്‍ണയത്തിന് അയയ്ക്കുന്ന രീതിയാണ് ഇത്തവണ അവലംബിച്ചത്

കഴിഞ്ഞ അധ്യയന വര്‍ഷം നടന്ന ടോപ്പര്‍ കുംഭകോണത്തെ തുടര്‍ന്ന് പരീക്ഷാ നടത്തിപ്പ് കര്‍ശനമാക്കിയതോടെ ബിഹാറിലെ 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷാഫലത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ വര്‍ഷത്തെ വിവാദമായ പരീക്ഷാ ഫലം 69.54 ശതമാനം ആയിരുന്നെങ്കില്‍ ഇത്തവണ അത് 27.59 ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം ഹ്യൂമാനിറ്റീസില്‍ ഒന്നാം റാങ്കിലെത്തിയ റൂബി റായി, സയന്‍സില്‍ ഒന്നാമതെത്തിയ സൗരഭ് ശ്രേഷ്ഠ, സയന്‍സില്‍ മൂന്നാമതെത്തിയ രാഹുല്‍ കുമാര്‍ തുടങ്ങിയവരുടെ പരീക്ഷാഫലത്തില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ അടക്കമുള്ളവര്‍ അറസ്റ്റിലാവുകയും ചെയ്തതോടെയാണ് ബിഹാര്‍ സ്‌കൂള്‍ എക്‌സാമിനിഷേന്‍ ബോര്‍ഡ് (BSEB) നടത്തുന്ന പരീക്ഷാ ഫലത്തില്‍ വന്‍ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന കാര്യം പുറത്തു വരുന്നത്.

തുടര്‍ന്ന് ഉത്തര പേപ്പര്‍ മൂല്യനിര്‍ണയം ഡിജിറ്റലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിക്കഴിഞ്ഞാല്‍ അവരുടെ ഉത്തരപേപ്പറില്‍ ബാര്‍ കോഡ് സംവിധാനം ഉള്‍പ്പെടുത്തും. തുടര്‍ന്ന് ഇത് ഹൈ-സ്പീഡ് സ്‌കാനറുകള്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത ശേഷം ഇതിന്റെ ഡിജിറ്റല്‍ പതിപ്പ് മൂല്യനിര്‍ണയത്തിന് അയയ്ക്കുന്ന രീതിയാണ് ഇത്തവണ അവലംബിച്ചത്. ഇതോടെ പരീക്ഷാ ഫലത്തില്‍ ക്രമക്കേട് നടത്താനുള്ള സാധ്യത ഇല്ലാതായി. അതിന്റെ ബാക്കിയായാണ് ഇത്തവണ വിജയികളുടെ എണ്ണം കുത്തനെ ഇടിഞ്ഞത് എന്നും കരുതപ്പെടുന്നു.

ബിഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷനില്‍ വന്‍തോതില്‍ കോപ്പിയടി നടക്കുന്നത് ചിത്രമടക്കം നേരത്തെ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയായിരുന്നു കഴിഞ്ഞ അധ്യയന വര്‍ഷത്തെ വിജയികള്‍ നടത്തിയ തട്ടിപ്പ് പുറത്തു വരുന്നത്.

അഴിമുഖം ഡെസ്ക്

പൊളിറ്റിക്കല്‍ സയന്‍സ് കുക്കിംഗിനെക്കുറിച്ചുള്ള പഠനം എന്നായിരുന്നു റുബി റായ് മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇത് വിവാദമായതോടെ അധികൃതര്‍ പുന:പരീക്ഷ നടത്തുകയും ഇതില്‍ റൂബി ദയനീയമായി പരാജയപ്പെടുകയും ചെയ്തിരുന്നു. ചാനലുകളില്‍ വാര്‍ത്ത വന്നതോടെ 14 വിദ്യാര്‍ഥികളെയാണ് പുന:പരീക്ഷയ്ക്ക് വിളിച്ചത്. മൂന്നു മാസം മുന്‍പ് നടന്ന പരീക്ഷയ്ക്ക് പഠിച്ചതെല്ലാം താന്‍ മറന്നുപോയി എന്നായിരുന്നു റുബി റായിയുടെ വിശദീകരണം. പൊളിറ്റിക്കല്‍ സയന്‍സ് പാചകത്തെക്കുറിച്ച് ആണെന്നും പീരിയോഡിക് ടേബിളിലെ ഏറ്റവും കൂടുതല്‍ പ്രതിപ്രവര്‍ത്തന ശേഷിയുള്ള മൂലകം അലുമിനിയം ആണെന്നും ആയിരുന്നു യഥാക്രമം റുബി റായിയും സൌരഭ് ശ്രേഷ്ഠയും ചാനലിന് ഉത്തരം നല്‍കിയത്.ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ലാല്‍കേശ്വര്‍ പ്രസാദും ഭാര്യയും അടക്കം 20ഓളം പേര്‍ ഈ കേസില്‍ അറസ്റ്റിലായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍