UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഗോഡ്ഫാദര്‍’ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ബിജിമോള്‍ എം എല്‍ എ

അഴിമുഖം പ്രതിനിധി

വിവാദമായ ഗോഡ് ഫാദര്‍ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പീരുമേട് എംഎല്‍എയും സിപിഐ നേതാവുമായ ഇഎസ് ബിജിമോള്‍. പാര്‍ട്ടിയ്ക്ക് നല്‍കിയ വിശദീകരണത്തിലാണ് ഖേദം പ്രകടപ്പിച്ചത്. ഗോഡ് ഫാദര്‍മാര്‍ ഇല്ലാത്തതുകൊണ്ടാണ് തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാതെ പോയതെന്നായിരുന്നു ബിജിമോളുടെ പരാമര്‍ശം.

ഇതിനെതിരെ സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍ട്ടിക്കെതിരെ ബിജിമോള്‍ ആഞ്ഞടിച്ചത്. മൂന്നു തവണ എംഎല്‍എയായ ബിജിമോളെ എന്തുകൊണ്ട് മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ല എന്ന ചോദ്യത്തിനാണ് തനിക്ക് ഗോഡ് ഫാദര്‍മാര്‍ ഇല്ലാത്തതുകൊണ്ടാകും എന്ന് ബിജിമോള്‍ മറുപടി നല്‍കിയത്. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ തനിക്കെതിരെ വധശ്രമങ്ങള്‍ വരെ നടന്നിരുന്നു എന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അനൗപചാരികമായി പറഞ്ഞ കാര്യങ്ങള്‍ വാരികയില്‍ അച്ചടിച്ച് വന്നതാണെന്ന് പാര്‍ട്ടിയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ ബിജിമോള്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍