UPDATES

ബിജു രമേശിന്റെ രഹസ്യമൊഴി പുറത്ത്; കെ ബാബു വാങ്ങിച്ചത് 10 കോടി

അഴിമുഖം പ്രതിനിധി

ഡോ: ബിജു രമേശിന്റെ രഹസ്യ മൊഴി പുറത്ത്. എക്സൈസ് മന്ത്രി  കെ. ബാബുവിന് 10 കോടി നല്‍കിയെന്നാണ് ബിജുവിന്റെ മൊഴി. പല ഘട്ടങ്ങളിലായാണ് പണം നല്കിയത്. ബാബു പറഞ്ഞിടത്ത് പണം എത്തിച്ചു. കെ എം മാണി 5 കോടി ചോദിച്ചതായി ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് രാജ്കുമാര്‍ ഉണ്ണി പറഞ്ഞതായും മൊഴിയില്‍ പറയുന്നുണ്ട്. 50 ലക്ഷം മണിയുടെ പാലായിലെ വീട്ടില്‍ വെച്ച് കൈമാറിയതായും ബിജുവിന്‍റെ മൊഴിയിലുണ്ട്. മന്ത്രി കെ എം മാണിക്ക് മൂന്നു ഘട്ടങ്ങളിലായി ഒരു കോടി രൂപ നല്കി. മാണിക്ക് പണം നല്‍കുന്നതിന്റെ ശബ്ദരേഖയും മൊഴിയിലുണ്ട്

30 പേജുള്ള മൊഴിയാണ് ബിജു രമേശ് കോടതിയില്‍ നല്കിയത്.  മന്ത്രി വി എസ് ശിവകുമാറിന് പണം നല്‍കിയതായും മൊഴിയിലുണ്ട്. 

നേരത്തെ കെ എം മാണിയെ കൂടാതെ മൂന്ന് കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരില്‍ ബിജു രമേശ് ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ആരോപണത്തില്‍ വ്യക്തതയില്ല എന്നു പറഞ്ഞുകൊണ്ട് കേസെടുക്കേണ്ടതില്ല എന്ന് വിജിലന്‍സ് തീരുമാനിക്കുകയായിരുന്നു. 

കെ എം മാണിക്കെതിരെ കേസെടുക്കുകയും എന്നാല്‍ കോണ്‍ഗ്രസ് മന്ത്രിമാരെ ഒഴിവാക്കുകയും ചെയ്ത നടപടി വലിയ രാഷ്ട്രീയ വിവാദം ഉയര്‍ത്തിയിരുന്നു. സംസ്ഥാനത്ത് രണ്ടു നീതിയാണ് നടക്കുന്നത് എന്ന് കെ എം മാണി ആരോപിച്ചിരുന്നു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍