UPDATES

ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മിഷന് മുമ്പാകെ സമര്‍പ്പിച്ച അപേക്ഷയുടെ പൂര്‍ണരൂപം

അഴിമുഖം പ്രതിനിധി

തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മുഖാന്തിരം സോളാര്‍ കമ്മിഷന്‍ മുമ്പാകെ ബിജു രാധാകൃഷ്ണന്‍ സമര്‍പ്പിച്ച അപേക്ഷയുടെ പൂര്‍ണരൂപം. ഡിസംബര്‍ 2 ന് കമ്മിഷന്‍ മുമ്പാകെ ഹാജരായ സമയത്ത് ബിജു രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തലുകളെ സംബന്ധിച്ചുള്ള കാര്യങ്ങളാണ് ഈ അപേക്ഷയില്‍ വിശദീകരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അഞ്ചരക്കോടി രൂപ കൈക്കൂലി നല്‍കിയിട്ടുണ്ടെന്നും സരിത നായരും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഉള്ള ഗുരുതരമായ ആരോപണങ്ങളായിരുന്നു ബിജു അന്ന് കമ്മിഷനു മുമ്പാകെ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളുള്ള സിഡി തന്റെ കൈവശമുണ്ടെന്നും ബിജു പറഞ്ഞിരുന്നു. ഈ സിഡി ഇന്നു ഹാജരാക്കാനായിരുന്നു കമ്മിഷന് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സിഡി ഹാജരാക്കാതിരുന്ന സാഹചര്യത്തില്‍ സിഡി ഉള്ളയിടത്തു നിന്നു പിടിച്ചെടുക്കാന്‍ കമ്മിഷന്‍ ഉത്തരവിടുകയും അതിനായി ബിജുവുമായി കമ്മിഷന്‍ നിയോഗിച്ച സംഘം യാത്രതിരിച്ചിരിക്കുകയുമാണ്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍