UPDATES

വിജിലന്‍സിനെ പേടി; മുഴുവന്‍ തെളിവുകളും സിബിഐക്ക് കൈമാറാമെന്ന് ബിജു രമേശ്

അഴിമുഖം പ്രതിനിധി

ബാര്‍ കോഴയുമായി ബന്ധപ്പെട്ട് മുഴുവന്‍ തെളിവുകളും സിബിഐക്ക് കൈമാറാന്‍ തയ്യാറാണെന്ന് ബിജു രമേശ്. വിജിലന്‍സിന് ഇനി തെളിവുകള്‍ നല്‍കാന്‍ ഭയമാണ്. അഴിമതിക്കാര്‍ക്ക് പിന്നില്‍ മന്ത്രിസഭ ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. അതിനുള്ള തെളിവാണ് അന്വേഷണ ഉദ്യേഗസ്ഥനെ പെട്ടെന്ന് സ്ഥാനക്കയറ്റം നല്‍കി അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത്. വലിയ രാഷ്ട്രീയസമ്മര്‍ദ്ദമാണ് തനിക്കുമേലുള്ളത്. എത്ര സമ്മര്‍ദ്ദം ഉണ്ടായാലും പിന്നോട്ടില്ലെന്നും ബിജു രമേശ് പറഞ്ഞു. വിജിലന്‍സിന് തെളിവുകള്‍ നല്‍കാനായി പോകുന്നതിന് മുമ്പാണ് ബിജു രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇപ്പോള്‍ തെളിവുകള്‍ നല്‍കുന്നത് സാക്ഷികള്‍ കൂറുമാറാതിരിക്കാനാണ്. മന്ത്രിമാര്‍ക്ക് പണം കൊടുത്തതിനും തന്റെ പക്കല്‍ തെളിവുകളുണ്ട്. എന്നാല്‍ അവയയെല്ലാം കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറാനാണ് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ വിജിലന്‍സിന് കൈമാറുന്നത് കെ എം മാണിക്കെതിരെയുള്ള തെളിവുകള്‍ മാത്രമാണെന്നും ബിജു രമേശ് പറഞ്ഞു. അല്‍പ്പസമയത്തിനകം ബിജു രമേശ് വിജിലന്‍സ് ഓഫിസില്‍ എത്തി തെളിവുകള്‍ കൈമാറും.

അതേസമയം ജേക്കബ് തോമസിനെ ബാര്‍ കോഴക്കേസ് അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണ ചുമതല ജേക്കബ് തോമസിന് നല്‍കിയിട്ടുണ്ടായിരുന്നില്ല. വിന്‍സണ്‍ എം പോളിനെയാണ് ബാര്‍കോഴ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. ജേക്കബ് തോമസ് ഡിജിപി പദവിക്ക് യോഗ്യനാണെന്ന സ്‌ക്രീനിംഗ് കമ്മിറ്റി നിര്‍ദേശം അനുസരിക്കുക മാത്രമാണ് ചെയ്തത്. ഡിജിപിയാക്കുന്നത് ഒഴിവു വരുന്ന മുറയ്ക്കായിരിക്കുമെന്നും വാര്‍ത്താക്കുറിപ്പിലൂടെ ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍