UPDATES

ബാര്‍ കോഴയായി ഒരു കോടി രൂപ മന്ത്രി ബാബുവിന്‌ നല്‍കിയെന്ന് ബിജു രമേശ്

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ കേസില്‍ കെഎം മാണി ധനമന്ത്രി സ്ഥാനം രാജി വച്ചതിന് പിന്നാലെ എക്‌സൈസ് മന്ത്രിയെ ലക്ഷ്യമിട്ട് ബാര്‍ ഹോട്ടലുടമയായ ബിജു രമേശ്. ബാബുവിന് താന്‍ ഒരു കോടി രൂപ നല്‍കിയിട്ടുണ്ടെന്നും പണം സെക്രട്ടറിയേറ്റില്‍ കൊണ്ടു പോയി നേരിട്ടാണ് കൊടുത്തതെന്നും ബിജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 50 ലക്ഷം രൂപ രണ്ടു തവണയായി നല്‍കിയിട്ടുണ്ട്. ബാബുവിന് എതിരായി നല്‍കിയ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയില്ലെന്നും ബിജു വെളിപ്പെടുത്തി. ബാബുവിന് എതിരായ തെളിവുകള്‍ ശേഖരിക്കേണ്ടെന്ന് വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സണ്‍ എം പോള്‍ നിര്‍ദ്ദേശം നല്‍കിയെന്നും ബിജു ആരോപിച്ചു. ബാബുവിന് എതിരെ ഈ ആഴ്ച തന്നെ കേസ് നല്‍കുമെന്നും ബിജു പറഞ്ഞു. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പിരിച്ച തുക എവിടെയെന്ന് വെളിപ്പെടുത്തണമെന്നും ബിജു ആവശ്യപ്പെട്ടു. പോളക്കുളം കൃഷ്ണദാസ്, ഒരു കോണ്‍ഗ്രസ് നേതാവ് എന്നിവര്‍ മുഖേന ഒത്തുതീര്‍പ്പിന് ശ്രമിച്ചു. ബാബുവിന്റെ അടുത്തേക്ക് ഏത് ദൂതനെയാണ് അയച്ചതെന്ന് വ്യക്തമാക്കണമെന്നും ബിജു പറഞ്ഞു. ബാബുവിനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ബിജു ആരോപിച്ചു. ബാബു നാര്‍ക്കോ അനാലിസിസിന് തയ്യാറാണോ എന്ന് ബിജു രമേശ് വെല്ലുവിളിച്ചു. കെ ബാബുവിനെ പിന്തുണയ്ക്കുന്നത് പോളക്കുളം ഗ്രൂപ്പാണെന്നും ബിജു ആരോപിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍