UPDATES

എഡിറ്റര്‍

കറന്‍സി അസാധുവാക്കല്‍; ബില്‍ ഗേറ്റ്സിന്റെ യു-ടേണ്‍

1000, 500 നോട്ടുകള്‍ അസാധുവാക്കിയ നടപടി ‘ധീരമായ ചുവടുവെപ്പെ’ന്നും ‘നിഴല്‍ സമ്പദ് വ്യവസ്ഥയില്‍ നിന്നും അകന്നുമാറാനുള്ള സുപ്രധാന നടപടി’ എന്നും വിശേഷിപ്പിച്ച ബില്‍ ഗേറ്റ്സ് തന്റെ നിലപാടില്‍ നിന്നും യു ടേണ്‍ അടിച്ചു. ബുധനാഴ്ച നീതി ആയോഗ് സംഘടിപ്പിച്ച പബ്ലിക് ലെക്ചറിലാണ് മൈക്രോസോഫ്റ്റ് സ്ഥാപകനും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ സഹ അധ്യക്ഷനുമായ ബില്‍ ഗേറ്റ്സ് നരേന്ദ്ര മൊദി സര്‍ക്കാരിനെ പ്രശംസിച്ചത്. ‘പുതിയ നീക്കത്തോടെ ഡിജിറ്റല്‍ പണമിടപാട് ഇവിടെ ശക്തിപ്പെടുമെന്ന് ‘ പ്രതീക്ഷിക്കുന്നതായി ബില്‍ ഗേറ്റ്സ് പറഞ്ഞു.   

എന്നാല്‍ വ്യാഴാഴ്ച തെരഞ്ഞെടുത്ത പത്രപ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തില്‍ കറന്‍സി അസാധുവാക്കിയ നടപടിയെ കുറിച്ച് എന്തെങ്കിലും പറയാന്‍ ബില്‍ ഗേറ്റ്സ് വിസമ്മതിച്ചു. 

ബുധനാഴ്ച ചില പത്രങ്ങളില്‍ ബില്‍ ഗേറ്റ്സിന്‍റേതായി വന്ന പത്രവാര്‍ത്തകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ‘തങ്ങള്‍ അദ്ധ്വാനിച്ചു നേടിയ പണം കിട്ടാന്‍ ജനങ്ങള്‍ ക്യൂ നില്‍ക്കുന്നത് മികച്ച ഗവേണന്‍സ് ആണെന്ന് താങ്കള്‍ കരുതുന്നുണ്ടോ’ എന്ന ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ‘ഈ കാര്യത്തെ കുറിച്ച് ആരെങ്കിലും തന്റെ അഭിപ്രായം ചോദിക്കുകയോ എന്തെങ്കിലും മുന്‍കൂര്‍ അറിയിപ്പ് കിട്ടുകയോ ഉണ്ടായിട്ടില്ല. ആകെ എനിക്കറിയാവുന്നത് പത്രങ്ങളില്‍ വായിച്ച കാര്യം മാത്രമാണ്. വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ കറന്‍സി മാറ്റാന്‍ നില്‍ക്കുന്ന ആളുകളുടെ നീണ്ട ക്യൂ കാണുകയുണ്ടായി. എനിക്കു കറന്‍സി അസാധുവാക്കുന്നതിനെ സംബന്ധിച്ച് അഭിപ്രായമില്ല. ഞാന്‍ നിലകൊള്ളുന്നത് ഡിജിറ്റൈസെഷന് വേണ്ടിയാണ്.’

കൂടുതല്‍ വായിക്കാന്‍: https://goo.gl/YDFwje

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍