UPDATES

സ്ത്രീകളെകുറിച്ച് അശ്ലീല പരമാര്‍ശം; ബില്ലി ബുഷിനു സസ്‌പെന്‍ഷന്‍

അഴിമുഖം പരിപാടി

നാഷണല്‍ ബ്രോഡ്കാസ്റ്റ് കമ്പനി(എന്‍ബിസി)യുടെ ‘ടുഡേ ഷോ’ എന്ന പരിപാടിയില്‍ നിന്നും ബില്ലി ബുഷിന് താത്കാലിക സസ്‌പെന്‍ഷന്‍. വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തു വിട്ട ഏറെ വിവാദമായ വീഡിയോയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനോടൊപ്പം ബില്ലി ബുഷും സ്ത്രീകളെ കുറിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. ഇതേ തുടര്‍ന്നായിരുന്നു ബില്ലിയ്ക്കു പുറത്തേക്കുള്ള വഴി തുറന്നത്. ഒട്ടേറെ പേരാണ് പരിപാടിയില്‍ നിന്നും ബില്ലി ബുഷിനെ പുറത്താക്കണമെന്ന് ആവശ്യവുമായി സാമൂഹിക മാധ്യമങ്ങളിലൂടെ മുന്നോട്ടു വന്നത്. ഇവരില്‍ കൂടുതലും സ്ത്രീകളായിരുന്നു.

ബില്ലി ബുഷ് തുടരുകയാണെങ്കില്‍ സ്റ്റുഡിയോയ്ക്കു മുന്നില്‍ എന്നും പ്രതിഷേധം നേരിടേണ്ടി വരുമെന്നും ടുഡേ ഷോ ബഹിഷ്‌ക്കരിക്കേണ്ടി വരുമെന്നൊക്കെ ഉള്ള കമെന്റുകള്‍ പരിപാടിയുടെ ഫേസ്ബുക്ക് പേജില്‍ നിറഞ്ഞു നിന്നിരുന്നത്.

ബുഷിന്റെ പരാമര്‍ശങ്ങള്‍ക്ക് ഒരു ന്യായികരണവും നല്‍കാനാവില്ലെന്ന് എന്‍ബിസി യുടെ സി. ഇ. ഒ നോഹ ഒപ്പെന്‍ഹെയിം ജീവനക്കാര്‍ക്കയച്ച കുറിപ്പില്‍ പറയുന്നു. അദേഹം തിരിച്ചു വരുമോ എന്നതിനെ സംബന്ധിച്ച കാര്യങ്ങളില്‍ അവ്യക്തത തുടരുന്നു.

ബില്ലി ബുഷ് ആതിഥേയം വഹിക്കുകയാണെങ്കില്‍ വനിതകള്‍ അതിഥികളായി വരന്‍ മടിക്കുമെന്നും പരിപാടിയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഏറിയ പങ്കും സ്ത്രീകളാണെന്നും, ബുഷിന്റെ സാന്നിധ്യം അവര്‍ക്കും അസ്വസ്ഥത ഉണ്ടാകുമെന്നും ടുഡേ പരിപാടിയുടെ സാമൂഹിക മാധ്യമങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ആന്റണി ക്വിന്റനോ ട്വീറ്റ് ചെയ്തിരുന്നു.

പ്രശസ്തരെന്നോ തുടക്കക്കാരെന്നൊ വ്യത്യാസമില്ലാതെ അദ്ദേഹം കൂടെയുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുക മാത്രമേ ചെയ്യാറുള്ളു എന്നും എല്ലാ കാര്യങ്ങളിലും വിനോദം മാത്രമാണ് അദ്ദേഹം കണ്ടെത്താന്‍ ശ്രമിക്കുന്നതെന്നും ബുഷിനൊപ്പം അഞ്ചു വര്‍ഷത്തോളം പരിപാടി അവതരിപ്പിച്ചിരുന്ന ജാനറ്റ് എലിയറ്റ് അഭിപ്രായപെട്ടു.

എന്നാല്‍ വീഡിയോ പുറത്തിറങ്ങിയ ദിവസത്തില്‍ തന്നെ ബില്ലി ബുഷ് ക്ഷമാപണം നടത്തിയിരുന്നു. ഇത് പതിനൊന്നു വര്‍ഷം മുന്‍പ് പറഞ്ഞതാണെന്നും പ്രായത്തിന്റെ അപക്വത മൂലം സംഭവിച്ചതാണെന്നും അതില്‍ മാപ്പു രേഖപെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നോമിനേഷന്‍ ലഭിക്കാതെ പോയ ട്രംപിനെ നഖശിഖാന്തം എതിര്‍ക്കുന്ന ഫ്‌ലോറിഡയിലെ ഗവര്‍ണ്ണര്‍ ജെബ് ബുഷിന്റെയും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെയും അനന്തരവന്‍ ആണ് ബില്ലി ബുഷ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍