UPDATES

എഡിറ്റര്‍

അബോട്ടാബാദിലെ ഒളിയിടത്തില്‍ ബിന്‍ലാദന് കൂട്ട് അമേരിക്കയെ കുറിച്ചുള്ള പുസ്തകങ്ങള്‍

Avatar

പാകിസ്താനിലെ അബോട്ടാബാദില്‍ അന്താരാഷ്ട്ര ഭീകരനും അല്‍ഖ്വയ്ദ തലവനുമായ ഒസാമ ബിന്‍ ലാദന്‍ ഒളിവില്‍ കഴിഞ്ഞിരുന്നപ്പോള്‍ വായിച്ചിരുന്നത് അമേരിക്കയെ കുറിച്ചുള്ള പുസ്തകങ്ങളും രേഖകളും ലേഖനങ്ങളും. 2011-ല്‍ അബോട്ടാബാദില്‍ അദ്ദേഹത്തെ വധിച്ച യുഎസ് നേവി സീല്‍ സംഘം കണ്ടെത്തിയ പുസ്തകങ്ങളുടെ വിവരങ്ങള്‍ ഔദ്യോഗിക രഹസ്യ നിയമത്തിന് പുറത്ത് വന്നപ്പോഴാണ് ഒസാമയ്ക്ക് പടിഞ്ഞാറിനോടുള്ള അഭിനിവേശം വ്യക്തമായത്. സൗദി അറേബ്യയിലെ ജിദ്ദയിലെ പടിഞ്ഞാറന്‍ ശൈലിയിലെ വരേണ്യ ഹൈസ്‌കൂള്‍ കാലയളവിലാണ് ബിന്‍ലാദന്‍ ഇംഗ്ലീഷ് പഠിക്കുന്നത്. അവിടെ അദ്ദേഹം പഠനത്തെ ഗൗരവത്തോടെ കണ്ടിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു. ഒളിവിടത്തിലെ അവസാന വര്‍ഷങ്ങളിലും അദ്ദേഹം ഒരു വിദ്യാര്‍ത്ഥിയായി മാറി. പഠനം ഭീകരവാദം, അമേരിക്കന്‍ സാമ്രാജ്യത്വം എന്നീ വിഷയങ്ങളില്‍ ആണെന്ന് മാത്രം. ഫോറിന്‍ പോളിസി മാഗസിനിലെ ലേഖനങ്ങളും ഭീകര വിരുദ്ധ യുദ്ധത്തെ കുറിച്ചുള്ള റാന്‍ഡ് കോര്‍പറേഷന്റെ പഠനങ്ങളും അദ്ദേഹം വായിച്ചിരുന്നു.

http://www.nytimes.com/2015/05/22/world/asia/bin-ladens-bookshelf-reflects-his-fixation-on-west.html?partner=socialflow&smid=tw-nytimes&_r=0 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍