UPDATES

ബ്ലൂ ബ്ലാക്ക് മെയ്‌ലിംഗ് നായിക ബിന്ധ്യാസ് ബിജു രമേശിന്റെ വീട്ടില്‍; പി സി ജോര്‍ജ് അയച്ചതെന്ന് ആരോപണം

അഴിമുഖം പ്രതിനിധി

വിവാദമായ ബ്ലൂ ബ്ലാക്ക് മെയ്‌ലിംഗ് കേസിലെ പ്രതി ബിന്ധ്യാസ് തോമസ് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിനെ വീട്ടില്‍ എത്തി കാണാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് പുതിയ വിവാദം. എന്നാല്‍ ഇതു തന്നെ മനഃപൂര്‍വം കരിവാരിത്തേയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പി സി ജോര്‍ജ് ആണെന്നും ബിജു രമേശ് മാധ്യമങ്ങളോടു പറഞ്ഞു. 

കെ എം മാണിക്കെതിരെ തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും ഇത് പങ്കുവയ്ക്കാന്‍ നേരില്‍ കാണണമെന്നും പറഞ്ഞ് ബിന്ധ്യാസ് തന്റെ മൊബൈല്‍ ഫോണിലേക്ക് മെസേജ് അയച്ചിരുന്നുവെന്നു മാധ്യമങ്ങളോട് ബിജു രമേശ് പറഞ്ഞു. ഈ മെസേജ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ബിന്ധ്യാസ് തോമസ് എന്ന സ്ത്രീയുമായി തനിക്ക് ഒരുതരത്തിലുമുള്ള പരിചയമില്ലെന്നും ഇവര്‍ വരുന്നുണ്ടെന്ന് അറിഞ്ഞ് തന്റെ സുഹൃത്തുക്കളാണ് ബിന്ധ്യാസ് വിവാദമായ ഒരു കേസിലെ പ്രതിയാണെന്നും സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയത്. ഇതനുസരിച്ച് വീട്ടിലെത്തിയ ബിന്ധ്യാസ് തോമസിനെ താന്‍ കാണാന്‍ പോലും തയ്യാറായില്ലെന്നും തന്റെ കസിന്‍ ആണ്അവരോടു വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടതുമെന്നാണ് ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാല്‍ ബിജു രേമശിന്റെ വീട്ടില്‍ നിന്ന് പുറത്തേക്ക് വന്ന ബിന്ധ്യാസ് തോമസിനോട് മാധ്യമങ്ങള്‍ വിവരങ്ങള്‍ തിരക്കിയപ്പോള്‍ അതിനെക്കുറിച്ചെല്ലാം ബിജു രമേശ് പറയുമെന്നാണ് അവര്‍ പ്രതികരിച്ചത്. തനിക്ക് ബിജു രമേശിനെ കാണാന്‍ സാധിച്ചില്ലെന്നും അദ്ദേഹത്തിന്റെ കസിനെയാണ് കാണാന്‍ കഴിഞ്ഞതെന്നും ബിന്ധ്യാസ് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ തന്നെയാണ് അദ്ദേഹത്തിന് മെസേജ് അയച്ചത്, നേരില്‍ കാണാന്‍ അപ്പോയ്‌മെന്റ് ചോദിക്കുകയും ചെയ്തിരുന്നു. അതനുസരിച്ച് ബിജു രമേശ് തന്നെ ഫോണില്‍ വിളിച്ച് ഇന്ന് വൈകുന്നേരം നാലേകാലിന് വീട്ടില്‍വെച്ച് കൂടിക്കാണാമെന്ന് പറയുകയായിരുന്നു. അദ്ദേഹം പറഞ്ഞതനുസരിച്ച് വീട്ടിലെത്തിയ തനിക്ക് അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ലെന്നും കസിനെയാണ് കാണാന്‍ കഴിഞ്ഞതെന്നും ബിന്ധ്യാസ് പറഞ്ഞു. ബിജു രമേശ് പറഞ്ഞതുപോലെ തന്നെ പി സി ജോര്‍ജ് അയച്ചതല്ലെന്നും പി സി ജോര്‍ജിനെ തനിക്ക് അറിയില്ലെന്നും ബിന്ധ്യാസ് തോമസ് മാധ്യമങ്ങളോട് പറ്ഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍